സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നു; ഇടതുപക്ഷം അഞ്ചുവർഷം ഭരിച്ചിട്ടും ഈ കേസിൽ ഒരു ചെറുവിരൽ പോലും അനക്കിയില്ല; വിമർശനുമായി കെ സുരേന്ദ്രൻ

സോളാര്‍ കേസ് വീണ്ടും അന്വേഷണ വിധേയമാക്കുന്നതോടെ രാഷ്ട്രീയ ലോകത്ത് പുതിയ കോളിളക്കങ്ങൾ സൃഷ്ടിക്കപ്പെടുകയാണ്. എന്നാൽ സോളാർ കേസ് സിബിഐക്ക് വിടുന്ന കാര്യത്തിൽ പ്രതികരണവുമായി കെ സുരേന്ദ്രൻ രംഗത്ത് വന്നിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നു-എന്നാണ് കെ.സുരേന്ദ്രന്‍ പ്രതികരിച്ചിരിക്കുന്നത്. സോളാർ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും ജുഡീഷ്യൽ അന്വേഷണം മതിയെന്നും നിലപാടെടുത്തിരുന്ന സി.പി.എമ്മും ഇടതുപക്ഷവും നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിക്കലിൽ കേസ് സി.ബി.ഐക്ക് വിടാൻ തീരുമാനിച്ചത് ജനങ്ങളെ കബളിപ്പിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ .പറഞ്ഞു
സോളാർ വിവാദം ഉയർത്തി ഭരണത്തിലെത്തിയ ഇടതുപക്ഷം അഞ്ചുവർഷം ഭരിച്ചിട്ടും ഈ കേസിൽ ഒരു ചെറുവിരൽ പോലും അനക്കിയില്ല. പ്രഥമദൃഷ്ട്യാ തന്നെ കേസെടുക്കാൻ വകുപ്പുള്ള പീഡന കേസുകൾ നിരവധി ഉണ്ടായിട്ടും പിണറായി സർക്കാർ ഒന്നും ചെയ്തില്ല. ഇപ്പോൾ കേസ് സി.ബി.ഐക്ക് വിടുന്നത് രാഷ്ട്രീയ നാടകമാണ്. യു.ഡി.എഫ്- എൽ.ഡി.എഫ് പരസ്പര സഹകരണത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ് സോളാർ കേസ് അട്ടിമറി. ടി.പി വധക്കേസിലും ഇത്തരം രാഷ്ട്രീയ ധാരണയുണ്ടാക്കിയാണ് സി.പി.എം ഉന്നത നേതാക്കളെ ഉമ്മൻചാണ്ടി സർക്കാർ രക്ഷിച്ചതെന്നും സുരേന്ദ്രൻ ആരോപിക്കുകയുണ്ടായി .
https://www.facebook.com/Malayalivartha
























