സ്വർണ്ണക്കടത്ത് കേസിൽ എം ശിവശങ്കറിന് ജാമ്യം ലഭിച്ചു; കേസിൽ 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിച്ചിട്ടില്ലാത്തതിനാൽ സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്

അങ്ങനെ ശിവശങ്കറിന് ജാമ്യം. സ്വർണ്ണക്കടത്ത് കേസിൽ എം ശിവശങ്കറിന് ജാമ്യം ലഭിച്ചു. കേസിൽ 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്പ്പിച്ചിട്ടില്ലാത്തതിനാൽ സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. എങ്കിലും അദ്ദേഹത്തിന് പുറത്ത് ഇറങ്ങാൻ കഴിയില്ല . കസ്റ്റംസ് രജിസ്റ്റര് ചെയ്ത കേസില് ജാമ്യം കിട്ടിയെങ്കിലും മറ്റ് കേസുകള് ഉള്ളതിനാല് ശിവശങ്കറിന് പുറത്തിറങ്ങാനാവില്ല. എന്ഫോഴ്സ്മെന്റ് കേസില് ശിവശങ്കറിന്റെ ജാമ്യാപേക്ഷയില് ഉച്ചയ്ക്ക് ഹൈക്കോടതി വിധി പറയും. സ്വര്ണക്കടത്ത് കേസില് നവംബര് 24-നാണ് ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റുചെയ്തത്.\എം. ശിവശങ്കറിനെതിരെ മൂന്ന് കേസുകളാണ് നിലവിലുള്ളത്.
കള്ളപ്പണം വെളുപ്പിച്ചതിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് എടുത്തിരുന്നു. സ്വര്‍ണകള്ളക്കടത്തിനും ഡോളര്‍ കടത്തിനും കസ്റ്റംസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ സ്വര്‍ണകള്ളക്കടത്ത് കേസിലെ 23ആം പ്രതിയാണ് ശിവശങ്കര്‍. ഈ കേസിലാണ് നിലവില്‍ ശിവശങ്കറിന് ജാമ്യം ലഭിച്ചിരിക്കുന്നത്.
നവംബര്‍ 24-നാണ് സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റുചെയ്തത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടിക്രമങ്ങള്‍ കസ്റ്റംസ് തുടങ്ങിയിട്ടേയുള്ളൂ. കേസിലെ റബിന്‍സ് കെ. ഹമീദിനെ ചോദ്യംചെയ്തശേഷം എല്ലാ പ്രതികളേയും പ്രതിചേര്‍ക്കാതിരിക്കാനുള്ള കാരണംകാണിക്കല്‍ നോട്ടീസ് നല്‍കും. അതിനുള്ള മറുപടി ലഭിച്ചശേഷം മാത്രമേ കുറ്റപത്രം സമര്‍പ്പിക്കൂ.എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കുകയായിരുന്നു .സ്വപ്‌നയുടെയും സരിത്തിന്റെയും രഹസ്യ മൊഴി ലഭിക്കണമെന്ന എന്‍ഫോഴ്‌സ്‌മെന്റെ് ഡയറക്ടറേറ്റിന്റെ ആവശ്യവും കോടതി ഇന്ന് പരിഗണിക്കും.
https://www.facebook.com/Malayalivartha
























