Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

വെറും മാധ്യമ വാര്‍ത്തകളോ... സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്; സ്പീക്കറെ ചോദ്യം ചെയ്യാനുള്ള ചോദ്യാവലി കസ്റ്റംസ് തയ്യാറാക്കി; സ്വപ്നയുടെ ഫോണിന്റെ നശിപ്പിക്കപ്പെട്ട ചാറ്റുകള്‍ കണ്ടെത്തിയതോടെയാണ് സ്പീക്കര്‍ ഉപയോഗിക്കുന്ന സുഹൃത്തിന്റെ ഫോണ്‍ നമ്പര്‍ കണ്ടെത്തിയത്

28 JANUARY 2021 10:16 AM IST
മലയാളി വാര്‍ത്ത

രണ്ടാഴ്ചക്കുള്ളില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. ഇക്കാര്യം സ്പീക്കര്‍ക്കറിയാം. അതു കൊണ്ടുകൂടിയാണ് വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് തന്നെ ചോദ്യം ചെയ്യുമെന്ന വാര്‍ത്ത നിഷേധിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ രംഗത്തെത്തിയത്. തന്നെ ചോദ്യം ചെയ്യും എന്നത് മാധ്യമ വാര്‍ത്തകള്‍ മാത്രമാണെന്നാണ് അദ്ദേഹം പറഞ്ഞത്.

എന്നാല്‍ മാധ്യമ വാര്‍ത്തകള്‍ തീര്‍ത്തും ശരിയാണെന്നാണ് റിപ്പോര്‍ട്ട്. സ്പീക്കറെ ചോദ്യം ചെയ്യാനുള്ള ചോദ്യാവലി പോലും കസ്റ്റംസ് തയ്യാറാക്കി കഴിഞ്ഞു. സ്പീക്കര്‍ പദവി അലങ്കരിക്കുന്ന ഒരാള്‍ ഒരു സുഹ്യത്തിന്റെ പേരില്‍ സിം കാര്‍ഡ് വാങ്ങി ഉപയോഗിക്കുന്നത് എന്തിനാണെന്നാണ് കസ്റ്റംസിന്റെ സംശയം.

 

സ്പീക്കര്‍ക്ക് ഔദ്യോഗികമായും അല്ലാതെയും ഫോണ്‍ കണക്ഷനുണ്ട്. എന്നിട്ടും ആ സിമ്മുകളില്‍ നിന്നും സ്പീക്കര്‍ സ്വപ്നയുമായി സംസാരിക്കാത്തതിലാണ് കസ്റ്റംസിന് സംശയം. സ്വപ്നയുടെ ഫോണിന്റെ നശിപ്പിക്കപ്പെട്ട ചാറ്റുകള്‍ കണ്ടെത്തിയതോടെയാണ് സ്പീക്കര്‍ ഉപയോഗിക്കുന്ന സുഹൃത്തിന്റെ ഫോണ്‍ നമ്പര്‍ കണ്ടെത്തിയത്.


സ്പീക്കറുടെ സുഹൃത്താണ് പൊന്നാനി സ്വദേശി നാസ് അബ്ദുള്ള. അദ്ദേഹത്തിന്റെ പേരിലുള്ള കണക്ഷനാണ് സ്പീക്കര്‍ ഉപയോഗിച്ചിരുന്നത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ഡോളര്‍ കടത്ത് കേസില്‍ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. യുഎഇ കോണ്‍സുലേറ്റിന്റെ മുന്‍ ചീഫ് അക്കൗണ്ട് ഓഫീസര്‍ ഖാലിദ് വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലാണ് കസ്റ്റംസിന്റെ നിര്‍ണായക നടപടികള്‍ നടന്നത്. സ്പീക്കര്‍ ഉപയോഗിക്കുന്ന ഒരു സിം കാര്‍ഡ് നാസിന്റെ പേരില്‍ എടുത്തതാണെന്നാണ് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. നയതന്ത്ര ബാഗേജില്‍ നിന്ന് സ്വര്‍ണ്ണം കണ്ടെടുത്ത ജൂലൈ ആദ്യവാരം മുതല്‍ സിം കാര്‍ഡ് പ്രവര്‍ത്തിക്കുന്നില്ല. അതാണ് കസ്റ്റംസിന് സംശയമുണ്ടാക്കിയത്. അതോടെ അവര്‍ സ്പീക്കറുടെ ബന്ധങ്ങള്‍ പരിശോധിച്ചു. വളരെ കൃത്യമായ പരിശോധനക്ക് ശേഷം സ്പീക്കറുടെ നീക്കങ്ങള്‍ കസ്റ്റംസില്‍ സംശയങ്ങളുങാക്കിയെന്നാണ് കസ്റ്റംസ് വ്യത്തങ്ങള്‍ നല്‍കുന്ന സൂചന.

 


സ്പീക്കറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രതിപക്ഷ നേതാവിനും ബി ജെ പി സംസ്ഥാന പ്രസിഡന്റിനുമറിയാം. പരസ്യമായി അവര്‍ ഇക്കാര്യങ്ങളെല്ലാം പറഞ്ഞെങ്കിലും അതിന് ഫലമുണ്ടാകുന്നില്ലെന്ന് കണ്ടപ്പോഴാണ് അവര്‍ ശബ്ദം താഴ്ത്തിയത്. എന്നാല്‍ സ്പീക്കറെ ചോദ്യം ചെയ്യുന്നത് തെരഞ്ഞടുപ്പ് അടുത്തിട്ട് മതിയെന്നും ഒരു ആലോചനയുണ്ടത്രേ.

ഇത് സംബന്ധിച്ച വിവരങ്ങള്‍ക്കായാണ് നാസിന്റെ മൊഴിയെടുത്തത്. ഇതിനു പിന്നാലെയാണ് സ്പീക്കറെയും ചോദ്യം ചെയ്യുമെന്ന് അഭ്യൂഹങ്ങള്‍ പരന്നത്. എന്നാല്‍ കസ്റ്റംസ് രഹസ്യങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. നാസില്‍ നിന്നും ആവശ്യമായ വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചുവെന്നാണ് അറിയുന്നത്.

 



ഡോളര്‍ കള്ളക്കടത്തില്‍ സ്പീക്കര്‍ക്ക് പുറമേ, വിദേശത്തേക്ക് ഡോളര്‍ കടത്തിയതിന് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എം ശിവശങ്കറിനെ കോടതി റിമാന്റ് ചെയ്തു. അടുത്ത മാസം 9 വരെയാണ് റിമാന്റ് ചെയ്തത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ശിവശങ്കറിനെ കോടതിയില്‍ ഹാജരാക്കിയത്. അതേസമയം, കേസില്‍ എം ശിവശങ്കര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അടുത്ത തിങ്കളാഴ്ച ജാമ്യാപേക്ഷ കോടതി പരിഗണിക്കും.



ഡോളര്‍ കടത്തില്‍ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. ഡോളര്‍ കടത്ത് കേസില്‍ കഴിഞ്ഞ ആഴ്ചയാണ് എം ശിവശങ്കറിന്റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തിയത്. കോടതി അനുമതിയോടെ ആയിരുന്നു നടപടി. യുഎഇ കോണ്‍സുലേറ്റിന്റെ മുന്‍ ചീഫ് അക്കൗണ്ട് ഓഫീസര്‍ ഖാലിദ് വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലാണ് കസ്റ്റംസിന്റെ നിര്‍ണായക നടപടികള്‍. 15 കോടി രൂപയുടെ ഡോളര്‍ കടത്തിയ കേസില്‍ ശിവശങ്കറിന് പങ്കുണ്ടെന്ന് കസ്റ്റംസ് ആരോപിക്കുന്നു. ഇദ്ദേഹത്തിനെതിരെ ശക്തമായ തെളിവുണ്ടെന്നും കസ്റ്റംസ് വാദിക്കുന്നു. ഡോളര്‍ കേസ് ഇല്ലായിരുന്നെങ്കില്‍ ശിവശങ്കറിന് ഇതിനകം പുറത്തിങ്ങാന്‍ കഴിയുമായിരുന്നു.

 


ഡോളര്‍ കടത്തില്‍ സ്പീക്കര്‍ക്ക് പലതും അറിയാമെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. വിവാദങ്ങളുടെ ആദ്യകാലത്ത് തനിക്ക് സ്വപ്നയുമായി ഒരു പ്രത്യേകബന്ധവുമില്ലെന്നാണ് സ്പീക്കര്‍ പറഞ്ഞെത്. എന്നാല്‍ അത്തരം കാര്യങ്ങള്‍ സ്പീക്കര്‍ നിഷേധിക്കുന്നു. നിയമസഭ കഴിയും വരെയാണ് സ്പീക്കര്‍ക്ക് കസ്റ്റംസ് സമയം നല്‍കിയിരുന്നത്. അതു കൊണ്ടു തന്നെ എന്തും എപ്പോഴും സംഭവിക്കാം. ഏതായിലും സ്പീക്കറുടെ നിയമസഭാ സ്വപ്നങ്ങള്‍ക്കാണ് മങ്ങലേറ്റിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (35 minutes ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (45 minutes ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (1 hour ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (2 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (2 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (2 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (2 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (2 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (2 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (2 hours ago)

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (5 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (6 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (6 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (7 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (7 hours ago)

Malayali Vartha Recommends