എല്ലാ വിഷയങ്ങളും യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കും; സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടാകില്ല... തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടില്ല; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നു

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഇന്ന് ആരംഭിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്കായി കാസര്‍കോട് എത്തിയതായിരുന്നു രമേശ് ചെന്നിത്തല. നേമത്ത് മികച്ച സ്ഥാനാര്‍ഥിയെയായിരിക്കും യുഡിഎഫ് നിര്‍ത്തുക. ഇക്കാര്യത്തില്‍, നേമത്ത് ഉമ്മന്‍ ചാണ്ടി മത്സരിക്കണം എന്ന നിര്‍ദേശം വെച്ചിരുന്നു.
ഇന്ന് കുമ്പളയില്‍നിന്നാണ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ആരംഭിക്കുന്നത്. എല്ലാ വിഷയങ്ങളും യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha






















