ലക്ഷങ്ങളുടെ മയക്കുമരുന്നുമായി യുവതി ഉൾപ്പെടെ മൂന്ന് പേര്‍ അറസ്റ്റിൽ; ഇരുപത്തിമൂന്നുകാരി ഉൾപ്പെട്ട സംഘം പോലീസിന്റെ വലയിലായത് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നുള്ള അന്വേഷണത്തെ തുടർന്ന്

ലക്ഷങ്ങളുടെ മയക്കുമരുന്നുകളുമായി കൊച്ചിയില്‍ യുവതി ഉള്‍പ്പടെ മൂന്ന് പേര്‍ അറസ്റ്റിലായി. സിറ്റി ഡാന്‍സാഫും, സെന്‍ട്രല്‍ പോലീസും ചേര്‍ന്ന് എറണാകുളം സൗത്ത് ഭാഗങ്ങളില്‍ നടത്തിയ രഹസ്യ പരിശോധനയില്‍ ഒരു യുവതിയുള്‍പ്പെടെ മൂന്നു പേരെ ലക്ഷങ്ങള്‍ വില വരുന്ന എം.ഡി.എം.എ, ഹാഷിഷ് ഓയില്‍, ഗഞ്ചാവ് മുതലായ മാരക ലഹരിമരുന്നുകളുമായി പിടികൂടി.
കാസര്‍ഗോഡ്, വടക്കേപ്പുറം, പടന്ന, നഫീസത്ത് വില്ലയില്‍ സമീര്‍ വി.കെ(35), കോതമംഗലം, നെല്ലിമറ്റം, മുളമ്ബായില്‍ വീട്ടില്‍ അജ്മല്‍ റസാഖ് (32), വൈപ്പിന്‍, ഞാറക്കല്‍, പെരുമ്ബിള്ളി, ചേലാട്ടു വീട്ടില്‍, ആര്യ ചേലാട്ട് (23) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന 46 ഗ്രാം സിന്തറ്റിക് ഡ്രഗ്സായ എം.ഡി.എം.എ യും, 1.280 കിലോഗ്രാം ഹാഷിഷ് ഓയിലും, 340 ഗ്രാം ഗഞ്ചാവും കണ്ടെടുത്തു. കാസര്‍ഗോഡുകാരനായ സമീര്‍ വര്‍ഷങ്ങളായി മലേഷ്യയില്‍ ജോലി ചെയ്തതിന് ശേഷം നാട്ടില്‍ തിരിച്ചെത്തി കൊച്ചിയില്‍ ഹോട്ടല്‍, സ്റ്റേഷനറി കടകള്‍ നടത്തുന്നയാളാണ്. ഇതിന്റെ മറവിലാണ് ബാംഗ്ലൂരില്‍ നിന്നും, ഗോവയില്‍ നിന്നും നേരിട്ട് കൊണ്ടുവരുന്ന ലഹരിമരുന്നുകള്‍ ഇയാള്‍ വിറ്റഴിക്കുന്നത്.
ഒരുഗ്രാം എം.ഡി.എം. എഅയ്യായിരം മുതല്‍ ആറായിരം രൂപയും, ഹാഷിഷ് ഓയില്‍ 3 മില്ലിഗ്രാമിന് ആയിരം മുതല്‍ രണ്ടായിരം രൂപ വരെയുമാണ് ഇവര്‍ വില്പന നടത്തുന്നത്. കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തില്‍ സൈബര്‍ സെല്ലിന്റെസഹായത്തോടെ ഒരു മാസമായി നടത്തിയ രഹസ്യാന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്.
https://www.facebook.com/Malayalivartha






















