മാലിക് ഇബ്നു ദീനാര്‍ മസ്ജിദ്, ഇടനീര്‍ മഠം, ഗുഡ് ഷെപ്പേഡ് ചര്‍ച്ച് എന്നിവിടങ്ങളില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശനം നടത്തി
ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി കാസര്‍ഗോഡ് ജില്ലയില്‍ എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജില്ലയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തി. മാലിക് ഇബ്നു ദീനാര്‍ മസ്ജിദ്, ഇടനീര്‍ മഠം, ഗുഡ് ഷെപ്പേഡ് ചര്‍ച്ച് എന്നിവിടങ്ങളിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്.
1400 വര്‍ഷത്തെ ചരിത്രവും വിശ്വാസവും ഇഴചേര്‍ന്നുനില്‍ക്കുന്ന കാസര്‍ഗോട്ടെ മാലിക് ഇബ്നു ദിനാര്‍ മസ്ജിദില്‍ എത്തിച്ചേര്‍ന്ന രമേശ് ചെന്നിത്തലയെ മസ്ജിദിന്റെ ഖത്തീബ് ഹക്കീം മജീദ് ബാക്കവിയും മസ്ജിദ് ഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് മസ്ജിദില്‍ പ്രാര്‍ത്ഥന നടത്തിയ അദ്ദേഹം മസ്ജിദ് ഭാരവാഹികളുമായി സൗഹൃദ സംഭാഷണം നടത്തിയാണ് മടങ്ങിയത്.
സിറോ മലബാര്‍ സഭയുടെ തലശ്ശേരി രൂപതയുടെ കീഴിലുള്ള ഗുഡ് ഷെപ്പേഡ് ദേവാലയത്തിലെത്തിയ രമേശ് ചെന്നിത്തലക്ക് പള്ളി വികാരി തോമസ് തൈയ്യിലും സിസ്റ്റര്‍മാരും ചേര്‍ന്ന നല്‍കിയത് സ്നേഹോഷ്മളമായ വരവേല്‍പ്പ്. തുടര്‍ന്ന് ആല്‍ത്താരയില്‍ അല്‍പനേരം പ്രാര്‍ത്ഥനയില്‍ മുഴുകിയ ശേഷം പള്ളി കമ്മിറ്റി ഭാരവാഹികളുമായി സൗഹൃദ സംഭാഷണം നടത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.
ശങ്കരാചര്യരുടെ ശിക്ഷ്യഗണത്തിലെ തൊട്ടകാചര്യയുടെ വംശപാരമ്പര്യത്തില്‍പെട്ട കാസര്‍ഗോട്ടെ പ്രശസ്തമായ ഇടനീര്‍ മഠത്തിലാണ് പിന്നീട് രമേശ് ചെന്നിത്തല എത്തിയത്. മഠാധിപതി ശ്രീ സച്ചിദാനന്ദ ഭാരതി ശ്രീപാദം അവറുകളുടെ അനുഗ്രഹം വാങ്ങി. അവിടെ നിന്നും പ്രസാദവും കഴിച്ച ശേഷമാണ് മടങ്ങിയത്.
രമേശ് ചെന്നിത്തലുടെ സന്ദര്‍ശനങ്ങളില്‍ കാസര്‍ഗോഡ് എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍, മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, കാസര്‍ഗോഡ് ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നില്‍, കെ.പി.സി.സി സെക്രട്ടറി നിലകണ്ഠന്‍, യു.ഡി.ഫ് ചെയര്‍മാന്‍ ഗോവിന്ദന്‍ നായര്‍ തുടങ്ങിയവര്‍ പങ്കുചേര്‍ന്നു
തുടക്കമായത് രമേശ് ചെന്നിത്തലയുടെ ഏഴാമത് കേരള യാത്ര
----------
ഇന്ന് കാസര്‍ഗോഡ് നിന്നും ആരംഭിച്ചത് രമേശ് ചെന്നിത്തലയുടെ ഏഴാമത് കേരള യാത്ര. ഏറ്റവും മികച്ച യുവജന നേതാവ് എന്ന നിലയില്‍ കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധമായ ചുവട് വയ്പ്പ് നടത്തിയ 1980 കളില്‍ തന്നെയാണ് അദ്ദേഹം ആദ്യമായി കേരള യാത്ര നടത്തുന്നത്. 1988 ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്നപ്പോള്‍ നടത്തിയ കേരള മാര്‍ച്ച് അന്ന് കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. പിന്നീട് 1992 യില്‍ രാജീവ് സന്ദേശ യാത്രയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്നു. 2005 ഓഗസ്റ്റില്‍ കെ.പി.സി.സി പ്രസിഡന്റായിരുന്നപ്പോള്‍ നടത്തിയ ചൈത്യന്യ യാത്രയും 2009 ഫെബ്രുവരിയില്‍ നടത്തിയ കേരള രക്ഷ മാര്‍ച്ചും, 2013 ഏപ്രില്‍ നടന്ന കേരള യാത്രയും കേരള രാഷ്ട്രീയം ഏറെ ചര്‍ച്ച ചെയ്യുകയും അത് യുഡിഎഫിന്റെ അടിത്തട്ട് ശക്തിപ്പെടുത്തുകയും ചെയ്തു. പ്രതിപക്ഷ നേതാവായ ശേഷം 2018 ജനുവരിയില്‍ പടയൊരുക്കം എന്ന പേരില്‍ നടത്തിയ കേരള യാത്ര പിണറായി സര്‍ക്കാരിന്റെ അഴിമതി കേരള സമൂഹത്തിന് മുന്നില്‍ തുറന്നു കാട്ടി. ഇപ്പോഴത്തെ ഐശ്വര്യ കേരള യാത്രയും പിണറായി സര്‍ക്കാറിന്റെ അഴിമതിയും സ്വജനപക്ഷപാതവും കേരള സമൂഹത്തില്‍ തുറന്ന് കാട്ടാന്‍ ലക്ഷ്യം വച്ചുള്ളതാണ്.
Photo Caption
---------
(1) കാസര്‍കോട്ടെ മാലിക് ഇബ്നു ദിനാര്‍ മസ്ജിദില്‍ എത്തിച്ചേര്‍ന്ന രമേശ് ചെന്നിത്തലയെ മസ്ജിദിന്റെ ഖത്തീബ് ഹക്കീം മജീദ് ബാക്കവിയും മസ്ജിദ് ഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചപ്പോള്‍
https://www.facebook.com/Malayalivartha






















