ശബരിമലയിലെ കോടതി വിധി സര്‍ക്കാര്‍ ചോദിച്ചുവാങ്ങിയത്; സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തിടുക്കവും ആവേശവും കാട്ടി; ഇടത് ഭരണം അക്രമരാഷ്ട്രീയത്തിന്റെയും കൊലപാതകത്തിന്റെയും വെറുപ്പിന്റെയും കാലമായിരുന്നു; നിയമസഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയവും ചര്‍ച്ചയാവുമെന്ന സൂചന നൽകി മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയവും ചര്‍ച്ചയാവുമെന്ന സൂചന നൽകി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കാസര്‍ഗോഡ് കുമ്പളയില്‍നിന്ന് ആരംഭിക്കുന്ന യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്ര ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ കോടതി വിധി സര്‍ക്കാര്‍ ചോദിച്ചുവാങ്ങിയതാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു. കാസര്‍ഗോഡ് കുമ്പളയില്‍നിന്ന് ആരംഭിക്കുന്ന യാത്ര ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭക്തരുടെ ആശയാഭിലാഷങ്ങള്‍ പരിഗണിക്കാതെ യുഡിഎഫ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പിന്‍വലിച്ച് പാര്‍ട്ടി തീരുമാനമാണ് കോടതിയെ അറിയിച്ചത്. ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തിടുക്കവും ആവേശവും കാട്ടിയെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.
യുഡിഎഫിന്റെ ഭരണകാലം വികസനത്തിന്റെയും കരുതലിന്റെയുമായിരുന്നെങ്കില് ഇടത് ഭരണം അക്രമരാഷ്ട്രീയത്തിന്റെയും കൊലപാതകത്തിന്റേയും വെറുപ്പിന്റെയും കാലമായിരുന്നു. വലിയ വികസനം നടത്തിയെന്ന സര്‍ക്കാര്‍ വാദം സത്യമല്ല നാടിനോ ജനങ്ങള്‍ക്കോ ഒരു പ്രയോജനമുണ്ടായില്ല. കേരളത്തിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷം പാഴായെന്നും അദ്ദേഹം പറഞ്ഞു.
സംശുദ്ധം സദ്ഭരണം എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് യാത്ര നയിക്കുന്നത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമ ചന്ദ്രന്, പി.കെ. കുഞ്ഞാലിക്കുട്ടി എംപി, പി.ജെ. ജോസഫ് എംഎല്‍എ, യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന് തുടങ്ങിയവരും കേരള യാത്രയുടെ ഭാഗമാകും.
https://www.facebook.com/Malayalivartha






















