കൊവിഡ് കാലത്ത് പാവങ്ങൾക്ക് തിരിച്ചടിയാകുന്ന തീരുമാനവുമായി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്

കൊവിഡ് കാലത്ത് പാവങ്ങൾക്ക് തിരിച്ചടിയാകുന്ന തീരുമാനവുമായി ശ്രീചിത്ര ഇന്‍സ്‌റ്റിറ്റ്യൂട്ട്.നിര്‍ദ്ധന കുടുംബത്തിലെ കുട്ടികള്‍ക്ക് നല്‍കിവന്ന സൗജന്യ ചികിത്സയായിരുന്നു ശ്രീചിത്ര ഇന്‍സ്‌റ്റിറ്ര്യൂട്ട് നിർത്തലാക്കിയത്. ഈ തീരുമാനം കൊവിഡ് കാലത്ത് ഇരുട്ടടിയായത് ആയിരക്കണക്കിന് വ്യക്തകൾക്കായിരുന്നു. തിരഞ്ഞെടുത്ത ഹൃദ്രോഗങ്ങള്‍ക്ക് അല്ലാതെ മറ്റ് രോഗങ്ങളുള്ള പരിശോധനകള്‍ക്കും ചികിത്സയ്ക്കും ഇപ്പോള്‍ പണം നല്‍കേണ്ട അവസ്ഥയാണ് അവർക്ക് ഉള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ രാഷ്ട്രീയ ബാല്‍ സ്വാസ്ഥ്യ കാര്യക്രം (ആര്‍.ബി.എസ്.കെ) പദ്ധതി വഴി നേരത്തേ ലഭിച്ചിരുന്ന ഒ.പി ചികിത്സയ്ക്കും പണം നല്‍കണം എന്ന സ്ഥിതിയാണ്.
സ്ഥിരമായി കാണിച്ചു കൊണ്ടിരിക്കുന്ന രോഗികള്‍ക്കും (ഇന്‍ പേഷ്യന്റ്) ഓരോ തവണ കണ്‍സള്‍ട്ടേഷനും 300 രൂപ ഫീസ് നല്‍കേണ്ട സ്ഥിതിയാണ് ഇപ്പോൾ ഉള്ളത് . സംസ്ഥാനത്ത് നിന്നുള്ള കുട്ടികള്‍ക്കും ഗുരുതര കാര്‍ഡിയോളജി, കാര്‍ഡിയാക് സര്‍ജറി കേസുകള്‍ അടക്കം 23 ഇനം ചികിത്സയ്ക്ക് മാത്രമെ നിലവില്‍ സൗജന്യ ചികിത്സ ലഭിക്കുകയുള്ളൂ. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്‌പ്) പദ്ധതിയില്‍ അംഗങ്ങളായ എ.പി.എല്‍, ബി.പി.എല്‍ വിഭാഗത്തിലുള്ളവര്‍ക്കും താലോലം പദ്ധതിയില്‍ ബി.പി.എല്‍ കുടുംബത്തിലെ കുട്ടികള്‍ക്കും എല്ലാ ചികിത്സകളും ശ്രീചിത്രയില്‍ സൗജന്യമായിരുന്നു. ഇതാണ് നിറുത്തലാക്കിയത്. അതേസമയം, റേഡിയോളജി, ന്യൂറോളജി, ന്യൂറോ സര്‍ജറി തുടങ്ങിയ കേസുകളില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കേരളത്തിലെ കുട്ടികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ 'താലോലം' പദ്ധതി പ്രകാരം കിടത്തി ചികിത്സ ലഭ്യമാക്കും.
https://www.facebook.com/Malayalivartha



























