പാലക്കാട് അമ്മയും രണ്ടു മക്കളും കിണറ്റില്‍ മരിച്ച നിലയില്‍...

തൃത്താലയില്‍ അമ്മയേയും രണ്ടു മക്കളേയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടിത്തറ സ്വദേശി ശ്രീജ (28), അഭിഷേക് (ആറ്), അഭിനവ് (നാല്) എന്നിവരാണ് മരിച്ചത്. വീട്ടുവളപ്പിലെ കിണറ്റിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ ഇവരെ കാണാതായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നതായി പോലീസ്.
https://www.facebook.com/Malayalivartha



























