സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാരിനും കേന്ദ്ര ഏജന്‍സികള്‍ക്കുമൊപ്പം കോണ്‍ഗ്രസും ബിജെപിയും മുസ്ലിം മത മൗലിക സംഘടനകളും ഒന്നിക്കുന്നു; ഇടതുപക്ഷത്തിന് തുടര്‍ഭരണം ലഭിക്കാതിരിക്കാന്‍ കള്ളപ്രചരണങ്ങളുടെ കുത്തൊഴുക്ക് തുടങ്ങിയിരിക്കുന്നുവെന്ന് എ.വിജയരാഘവന്‍

കേരളത്തില്‍ തുടര്‍ഭരണം ഇല്ലാതാക്കാന്‍ കള്ളപ്രചരണങ്ങളുടെ കുത്തൊഴുക്ക് തുടങ്ങിയിരിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാരിനും കേന്ദ്ര ഏജന്‍സികള്‍ക്കുമൊപ്പം കോണ്‍ഗ്രസും ബിജെപിയും മുസ്ലിം മത മൗലിക സംഘടനകളും ഒന്നിക്കുകയാണ്. കുത്തകമാധ്യമങ്ങളും കള്ളപ്രചാരണം തുടങ്ങി. വാചകങ്ങള്‍ക്കിടയില്‍ നിന്ന് വാക്കുകള്‍ മുറിച്ചെടുത്തും ഇല്ലാക്കഥകള്‍ വാര്‍ത്തകളാക്കിയും വ്യാജവാര്‍ത്തകള്‍ ഇനിയുള്ള ദിവസങ്ങളില്‍ വര്‍ധിക്കും. കേരളത്തിന്റെ ഇടതുപക്ഷ മനസ്സ് മാറ്റിയെടുക്കാനാണീ നീക്കം. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നും വിജയരാഘവന്‍ അഭിപ്രായപ്പെട്ടു.
''കേരള ചരിത്രത്തില്‍ ഏറ്റവും നിര്‍ണായകമായ തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോവുന്നത്. ജനപക്ഷ നടപടികളുമായി പിണറായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. കേരളത്തില്‍ സര്‍വ്വമേഖലകളിലും വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്ന ഈ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് കേന്ദ്രശ്രമം. ഇതിന് കേരളത്തില്‍ പ്രതിപക്ഷവും കൂട്ടുനില്‍ക്കുന്നു. കോടികള്‍ ഇറക്കി കേരളത്തെ വിലയ്‌ക്ക് വാങ്ങാനാണ് നീക്കം''.
''വികസനപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒന്നും പറയാന്‍ പ്രതിപക്ഷത്തിനില്ല. ഉയര്‍ത്തിക്കൊണ്ടുവന്ന ആരോപണങ്ങളെല്ലാം വ്യാജമെന്ന് തെളിഞ്ഞു. ഈ സാഹചര്യത്തില്‍ ഇടതുപക്ഷത്തിന് തുടര്‍ഭരണം ലഭിക്കാതിരിക്കാന്‍ കള്ളപ്രചരണങ്ങളുമായി ഇവരെല്ലാം ഇറങ്ങിക്കഴിഞ്ഞു. കേരളത്തിന്‍റെ വികസനമുന്നേറ്റത്തിന് ഇടതുപക്ഷം ഭരിക്കേണ്ടത് ആവശ്യമാണ്. തുടര്‍ഭരണം ഉറപ്പിക്കാനുള്ള പോരാട്ടത്തില്‍ എല്ലാവരും പോരാളികളാവണം'' -വിജയരാഘവന്‍ പത്രക്കുറിപ്പിലൂടെ പ്രതികരിച്ചു.
https://www.facebook.com/Malayalivartha























