Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..


വൻ ആവേശത്തിൽ ലോകകപ്പ്...  നോർവേയെ വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ, എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരം വീണ്ടെടുത്ത് ഇംഗ്ലണ്ട്

കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..

12 JULY 2026 01:18 PM IST
മലയാളി വാര്‍ത്ത

More Stories...

ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..

പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

ക്ഷേത്രങ്ങളുടെ വിഷയങ്ങളിൽ കോടതിയുടെ അമിതമായ ഇടപെടൽ വേണോ എന്ന കാര്യം ചിന്തിക്കേണ്ട സമയമായെന്ന് ദേവസ്വം മന്ത്രി

കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ അവസാനത്തെ ആളെയും കണ്ടെത്തി....

'പ്രിയദർശിനി' പദ്ധതിക്ക് സമാനമായി പുതിയ റോ-റോ സർവീസിലും സ്ത്രീകൾക്ക് പൂർണ്ണമായും സൗജന്യ യാത്ര... വൈപ്പിൻ-ഫോർട്ട് കൊച്ചി റൂട്ടിലെ മൂന്നാമത്തെ റോ-റോ സർവീസ് ആരംഭിച്ചു...

കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍. പിണറായി-ഗോവിന്ദന്‍ ഏകാധിപത്യ ധിക്കാര സമീപനമാണ് കേരളത്തിലെ ദയനീയ തോല്‍വിക്ക് അടിസ്ഥാനമെന്നും ഇരുവരും മാറാതെ പാര്‍ട്ടി മുന്നോട്ടുപോല്ലെന്നും പാര്‍ട്ടിയ്ക്കുള്ളില്‍ അഭിപ്രായം ശക്തമായി. ദയനീയ തോല്‍വിക്കുശേഷവും പിണറായി പ്രതിപക്ഷ നേതാവായത് വിവിധ കേസുകളില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാണെന്നും കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം.
കഴിഞ്ഞ തദ്ദേശത്തിലും പാര്‍ലമെന്റിലും നിയമസഭയിലും ഇരു നേതാക്കളോടും  കേരളത്തിലെ ജനങ്ങള്‍ക്കുള്ള വെറുപ്പാണ് പുറത്തുവന്നതെന്ന് പ്രദേശിക വിമര്‍ശനം ജില്ലാ തലത്തില്‍ തന്നെ ഇരുനേതാക്കളും വെട്ടി.

 

സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടറിയറ്റിലും കേന്ദ്രകമ്മിറ്റിയിലും ഇരു നേതാക്കളെയും വെള്ളപൂശാനാണ് ശ്രമമുണ്ടായത്. കെകെ ഷൈലജ, എംവി ജയരാജന്‍, പി ജയരാജന്‍, എംഎ ബേബി, തോമസ് ഐസക് തുടങ്ങി പാര്‍ട്ടിയിലെ പകുതിയിലേറെ നേതാക്കള്‍ പിണറായി പ്രതിപക്ഷനേതൃസ്ഥാനത്തു നിന്നും ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും മാറണമെന്ന നിലപാടിലാണ്. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാന സിപിഎമ്മിലെ 30 ശതമാനം അണികള്‍ ബിജെപിയിലേക്ക് ചേക്കേറിയിരിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 35 ശതമാനം സഖാക്കള്‍ യുഡിഎഫിനെ തുണച്ചത് ഞെട്ടലോടെ തിരിച്ചറിയണമെന്നാണ് സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനമുണ്ടായത്.

വിഴിഞ്ഞം ഉള്‍പ്പെടെ വിവിധ വിഷയങ്ങളിലും വിരുദ്ധാഭിപ്രായങ്ങള്‍ തുറന്നുപറയുന്നതും പാര്‍ട്ടി സെക്രട്ടറിയെ പോലും തിരുത്തുന്നതും സിപിഎമ്മില്‍ ഇതാദ്യമായാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പയ്യന്നൂരിലും തളിപ്പറമ്പിലും അമ്പലപ്പുഴയിലും പാര്‍ട്ടിക്കു സംഭവിച്ചത് ജാഗ്രതക്കുറവാണെന്ന് പൊട്ടവീരവാദം അടിമസഖാക്കള്‍പോലും തള്ളിക്കളയുകയായിരുന്നു.  വിഭാഗീയതയ്ക്കു സമാനമായ കടുത്ത പ്രതിസന്ധിയിലൂടെയാണ് സി.പി.എമ്മിന്റെ പോക്ക്.വിഴിഞ്ഞവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ പ്രതിപക്ഷനേതാവ് പിണറായി വിജയനെയും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെയും കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിനെയും തള്ളി കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജനാണ് ഏറ്റവുമൊടുവില്‍ രംഗത്തെത്തിയത്.

 

തളിപ്പറമ്പില്‍ എംവി ഗോവിന്ദന്റെ ഭാര്യ കെകെ ശ്യാമള ദയനീയമായി തോല്‍ക്കുമെന്ന് പി ജയരാജന്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയില്‍ പറഞ്ഞപ്പോള്‍ ജയരാജനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന ഭീഷണിയാണ് എംവി ഗോവിന്ദനില്‍ നിന്നുണ്ടായത്.  വിഴിഞ്ഞം വിഷയത്തില്‍ വിവാദമുണ്ടാക്കുന്നത് കേരളത്തിന് ഗുണകരമല്ലെന്നും, അഴിമതി ആരോപിക്കാന്‍ താനില്ലെന്നുമാണ്  കണ്ണൂരില്‍ മാധ്യമങ്ങളോട് ഇ.പി. ജയരാജന്‍ തുറന്നടിച്ചത്. പാര്‍ട്ടി വിമതരായി മത്സരിച്ചു ജയിച്ച നേതാക്കളെ തിരിച്ചെടുക്കുന്നതിലും എം.വി ഗോവിന്ദനെ തള്ളുകയാണ് ഇ.പി ജയരാജന്‍. തെറ്റുതിരുത്തിയവരെ തിരിച്ചെടുത്ത ചരിത്രം പാര്‍ട്ടിക്കുണ്ടെന്നും നക്സല്‍ പ്രസ്ഥാനത്തിലേക്ക് പോയവര്‍ പോലും സി.പി.എമ്മില്‍ തിരിച്ചെത്തിയെന്നും ഇ.പി  പറഞ്ഞു.

 

 

വിമതരായി ജയിച്ചവര്‍ വര്‍ഗവഞ്ചകരാണെന്നും, പാര്‍ട്ടിയിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷക്ക് അടിസ്ഥാനമില്ലെന്നുമായിരുന്നു എംവി ഗോവിന്ദന്‍ പറഞ്ഞത്.എം.വി ജയരാജന്‍ ഇതോടെ നിശബ്ദനായെങ്കിലും ഗോവിന്ദനെ വെല്ലുവിളിച്ച് ഇന്നലെ ഇ.പി അടുത്ത വെടി പൊട്ടിക്കുകയായിരുന്നു. കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചപ്പോള്‍ സംസ്ഥാന സെക്രട്ടറി സ്ഥാനം മോഹിച്ച ഇപി ജയരാജന്‍  പിണറായി വിജയന്റെ പിന്‍ബലത്തിലാണ്  ആ കസേരയിലെത്തിയത്. അന്നുമുതല്‍ എം.വി ഗോവിന്ദനുമായി ഇപി ആശയപരമായി അകല്‍ച്ചയിലാണ്.
തളിപ്പറമ്പിലെയും പയ്യന്നൂരിലെയും തോല്‍വിയില്‍ ജനറല്‍ സെക്രട്ടറി എം.എ ബേബിയുടെ നിലപാട് പിണറായി വിജയനും എം.വി ഗോവിന്ദനും പരസ്യമായി തള്ളിയെങ്കിലും പാര്‍ട്ടിയിലെ ഒട്ടേറെ നേതാക്കള്‍ ബേബിയെ പിന്‍തുണച്ചു.

 

പ്രതിപക്ഷ നേതാവ് പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും വിഴിഞ്ഞം ഓഹരി ക്കൈമാറ്റത്തില്‍ ദുരൂഹത ആരോപിക്കുമ്പോള്‍ വിവാദം അനാവശ്യമാണെന്നാണ് ഇ.പി.ജയരാജന്റെ വാദം. വിഴിഞ്ഞം തുറമുഖ  എംഡിയെ നീക്കിയതില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് അദാനി സര്‍ക്കാര്‍ ഡീല്‍ ആരോപിക്കുമ്പോള്‍, കേന്ദ്ര കമ്മിറ്റിയംഗം കെ.കെ.ശൈലജ അതിനെ തള്ളിപ്പറഞ്ഞു. കണ്ണൂരില്‍നിന്നുള്ള നേതാക്കളാണു പരസ്പരം തള്ളിപ്പറയുന്നതെന്നതാണ് ശ്രദ്ധേയം.ഇതിനിടയിലാണു ദിവ്യ എസ്.അയ്യരെ നീക്കിയത് ചൂണ്ടിക്കാട്ടി സര്‍ക്കാരിനെ ആക്രമിച്ചു രാഗേഷ് രംഗത്തെത്തിയത്. രാഗേഷിനെ സംരക്ഷിച്ചാണു പാര്‍ട്ടി സെക്രട്ടറി പ്രതികരിച്ചതെങ്കിലും സര്‍ക്കാരിന്റെ ഭാഗമായ ഒരുദ്യോഗസ്ഥയുടെ

രാഷ്ട്രീയ രക്ഷാകര്‍തൃത്വം പാര്‍ട്ടി പരസ്യമായി ഏറ്റെടുക്കേണ്ടിയിരുന്നില്ലെന്ന അഭിപ്രായം പല നേതാക്കള്‍ക്കുമുണ്ട്.
തളിപ്പറമ്പ് സീറ്റ് തനിക്കു ലഭിച്ചിരുന്നെങ്കില്‍ വിജയിക്കാമായിരുന്നുവെന്നും കെകെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കയതാണ് കണ്ണൂര്‍ ജില്ലയിലെ വന്‍തോല്‍വിക്കു കാരണമായതെന്നും കെകെ ഷൈലജ തുറന്നടിച്ചിരുന്നു. പേരാവൂരില്‍ പിണറായി വിജയവും ഗോവിന്ദനും ചേര്‍ന്ന് തന്നെ കുരുതി കൊടുത്തുവെന്നാണ് ഷൈലജയും വിമര്‍ശനം.പിഎം ശ്രീയിലും വീര്യം കുറഞ്ഞ മദ്യത്തിലും എന്നതുപോലെ, വിഴിഞ്ഞം വിഷയത്തിലും ഭൂതകാലം സിപിഎമ്മിനു തിരിച്ചടിയായി.പ്രതിപക്ഷ നേതാവെന്നനിലയില്‍ സഭയില്‍ പിണറായി വിജയന്‍ കുറേക്കൂടി ശോഭിക്കണമെന്ന് കേന്ദ്രകമ്മിറ്റി അംഗം കെ.എന്‍ ബാലഗോപാല്‍ തുറന്നടിച്ചതും കഴിഞ്ഞ ദിവസമാണ് .

 

അധികാരം നഷ്ടമായതോടെ ഇനി ആരെയും ഭയക്കേണ്ടെന്നും തുറന്നുപറച്ചിലിനു പറ്റിയ സമയമാണിതെന്നും നേതാക്കളും അണികളും ചിന്തിക്കുന്നതിന്റെ സൂചനയാണ് നിരന്തരം ഉയരുന്ന വിരുദ്ധസ്വരങ്ങള്‍. പാര്‍ട്ടിയില്‍ ശുദ്ധികലശമാണോ പൊളിച്ചെഴുത്താണോ നടക്കുന്നതെന്ന് വരും ദിവസങ്ങളില്‍ രാഷ്ട്രീയ കേരളം കണ്ടറിയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുദ്ധക്കളമായി പശ്ചിമേഷ്യ  (4 minutes ago)

പുറംലോകം കാണണ്ടെന്ന വാശി.  (1 hour ago)

CPIM പാര്‍ട്ടിയില്‍ ശുദ്ധികലശമാണോ പൊളിച്ചെഴുത്താണോ  (1 hour ago)

PINARAYI VIJAYAN പിണറായിയാണ് വെള്ളത്തിലായത്.  (1 hour ago)

ക്ഷേത്രങ്ങളുടെ വിഷയങ്ങളിൽ കോടതിയുടെ അമിതമായ ഇടപെടൽ വേണോ എന്ന കാര്യം ചിന്തിക്കേണ്ട സമയമായെന്ന് ദേവസ്വം മന്ത്രി  (1 hour ago)

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.. .  (1 hour ago)

കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ അവസാനത്തെ ആളെയും കണ്ടെത്തി....  (1 hour ago)

റബര്‍ വില റെക്കോര്‍ഡ് നിലവാരത്തില്‍...കർഷകർക്ക് ആശ്വാസം....  (1 hour ago)

'പ്രിയദർശിനി' പദ്ധതിക്ക് സമാനമായി പുതിയ റോ-റോ സർവീസിലും സ്ത്രീകൾക്ക് പൂർണ്ണമായും സൗജന്യ യാത്ര... വൈപ്പിൻ-ഫോർട്ട് കൊച്ചി റൂട്ടിലെ മൂന്നാമത്തെ റോ-റോ സർവീസ് ആരംഭിച്ചു...  (2 hours ago)

വൈദ്യുത തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് മരണം  (2 hours ago)

കേരളത്തിന്‍റെ സാമൂഹികാധിഷ്ഠിത ആരോഗ്യ പരിചരണ മാതൃക പ്രമേഹ രോഗ ചികിത്സയില്‍ നിര്‍ണായകം: മന്ത്രി കെ. മുരളീധരന്‍; 14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു  (2 hours ago)

പൊന്മുടിയിൽ പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു... ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലാണ് വൻ അപകടം ഒഴിവായി  (2 hours ago)

  മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നലെ രാത്രി ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ ദർശനം നടത്തി...  (2 hours ago)

സങ്കടമടക്കാനാവാതെ.... വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട അഞ്ചാമത്തെയാളും മരിച്ചു....  (3 hours ago)

 നോർവേയെ വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ, എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരം വീണ്ടെടുത്ത് ഇംഗ്ലണ്ട്  (3 hours ago)

Malayali Vartha Recommends