എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം

തിരുവനന്തപുരത്ത് രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. വാമനപുരത്ത് എംസി റോഡിലാണ് അപകടം. ആര്‍ക്കും ഗുരുതര പരിക്കുകളില്ല. കാരേറ്റ് ഭാഗത്തു നിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് വന്ന ഒരു കെഎസ്ആര്‍ടിസി ബസ് വാമനപുരം ആശുപത്രി ജംഗ്ഷനില്‍ യാത്രക്കാരെ ഇറക്കാന്‍ നിറുത്തിയിരുന്നു.
ഈ സമയം പുറകിലൂടെ അതേ ദിശയില്‍ വന്ന മറ്റൊരു കെഎസ്ആര്‍ടിസി ബസ് പിന്നില്‍ ഇടിയ്ക്കുകയും ഈ ബസിന്റെ പിന്നിലൂടെ വന്ന കാര്‍ ഈ ബസിലിടിക്കുകയും ചെയ്തു. കാറിലും ബസിലും ഉണ്ടായിരുന്ന 5 പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തൊട്ടടുത്ത ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha

























