Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വൻ ആവേശത്തിൽ ലോകകപ്പ്...  നോർവേയെ വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ, എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരം വീണ്ടെടുത്ത് ഇംഗ്ലണ്ട്


ആരാധകരെ ആകാംക്ഷയിലാഴ്ത്തിയ നിമിഷം... ഒടുവിൽ വിജയഗോൾ നേടി അർജന്റീന... സ്വിറ്റ്സർലാൻഡിനെ വീഴ്ത്തി അ‌ർജന്റീന സെമിയിലേക്ക് ...


യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി... പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്


തെന്നിന്ത്യൻ വാനമ്പാടി എസ് ജാനകിയുടെ സംസ്‌കാരം ഇന്ന് ... രാവിലെ എട്ടു മണി മുതൽ എസ് ജാനകിയുടെ ഭൗതികദേഹം മൈസൂരു മഹാരാജ കോളജ് ഗ്രൗണ്ടിൽ പൊതു ദർശനം


അപ്രതീക്ഷിത ധനലാഭവും സ്ഥാനക്കയറ്റവും; ജൂലൈ 12 മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം!

സങ്കടമടക്കാനാവാതെ.... വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട അഞ്ചാമത്തെയാളും മരിച്ചു....

12 JULY 2026 11:25 AM IST
മലയാളി വാര്‍ത്ത

വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട അഞ്ചാമത്തെയാളും മരിച്ചു.

തൃശ്ശൂർ തിരുവമ്പാടി സ്വദേശി ആദിത്യ കൃഷ്ണദീപ് (21) ആണ് ശനിയാഴ്ച രാത്രി വൈകി മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് ചാലയിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു. തൃശ്ശൂർ പൂങ്കുന്നം അസ്സറ്റ് പ്ലാറ്റിന ഫ്‌ലാറ്റിൽ താമസിക്കുന്ന നാവികസേന ഉദ്യോഗസ്ഥൻ എ.പി. പ്രദീപിന്റെയും ഹണിയുടെയും മകനാണ്. സഹോദരൻ: ആർണവ് കൃഷ്ണദീപ്.

കണ്ണൂർ അലവിൽ കോളനി ഗേറ്റിന് സമീപം മന്നത്ത് ഹൗസിൽ ഷാൻ സിറാജ് (22), കാഞ്ഞങ്ങാട് അരയി കണ്ടംകുട്ടിച്ചാൽ സ്വദേശി മുഹമ്മദ് റിസ്വാൻ (23), ഉത്തർപ്രദേശ് നോയിഡയിലെ പരം ഛേത്രി (22), ഹൈദരാബാദ് സ്വദേശി ഹർഷ സത്തുരി (22) എന്നിവർ അപകടം നടന്ന വെള്ളിയാഴ്ച തന്നെ മരിച്ചിരുന്നു.

വെള്ളിയാഴ്ച രാത്രി 11.20-ഓടെ മട്ടന്നൂർ-കണ്ണൂർ വിമാനത്താവളം റോഡിൽ കുംഭം കുന്നുമ്മൽ മടപ്പുരയ്ക്ക് സമീപമാണ് അപകടം സംഭവിച്ചത്. ഷാനിന്റെ പിതാവിന്റെ സഹോദരന്റെ മകളുടെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി ബെംഗളൂരുവിൽ നിന്ന് ഉച്ചയോടെ പുറപ്പെട്ട സംഘമാണ് അപകടത്തിൽപ്പെട്ടത്. ആഘോഷത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് ദുരന്തവാർത്ത ബന്ധുക്കളെ തേടിയെത്തിയത്.

ബെംഗളൂരുവിലെ ബി.എം.എസ്. കോളേജിൽ ബി.ടെക്. എയ്റോസ്‌പേസ് എൻജിനിയറിങ് അവസാനവർഷ വിദ്യാർഥികളായ ഇവരിൽ ഷാൻ സിറാജ് കാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ രണ്ടുമാസം മുൻപാണ് ബെംഗളൂരുവിലെ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചത്. പഠനകാലം മുതൽ അടുത്ത സുഹൃത്തുക്കളായിരുന്നു ഇവർ.

നിയന്ത്രണംവിട്ട കാർ റോഡരികിലെ മരത്തിലിടിച്ച് പൂർണമായും തകർന്നുപോയി. അപകടശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം തുടങ്ങിയത്. തുടർന്ന് മട്ടന്നൂർ പോലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി കാർ വെട്ടിപ്പൊളിച്ചാണ് അഞ്ചുപേരെയും പുറത്തെടുത്തത്. ഒരാൾ സംഭവസ്ഥലത്തുവച്ചും മറ്റുള്ളവർ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്. കാർ ഓടിച്ചിരുന്നത് പരം ഛേത്രിയാണെന്ന് പോലീസ് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ സാമൂഹികാധിഷ്ഠിത ആരോഗ്യ പരിചരണ മാതൃക പ്രമേഹ രോഗ ചികിത്സയില്‍ നിര്‍ണായകം: മന്ത്രി കെ. മുരളീധരന്‍; 14-ാമത് ജെപിഇഎഫ് ഡയബറ്റിസ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു  (33 minutes ago)

പൊന്മുടിയിൽ പ്രിയദര്‍ശിനി കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു... ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലാണ് വൻ അപകടം ഒഴിവായി  (35 minutes ago)

  മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നലെ രാത്രി ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ ദർശനം നടത്തി...  (41 minutes ago)

സങ്കടമടക്കാനാവാതെ.... വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട അഞ്ചാമത്തെയാളും മരിച്ചു....  (48 minutes ago)

 നോർവേയെ വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പ് സെമി ഫൈനലിൽ, എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരം വീണ്ടെടുത്ത് ഇംഗ്ലണ്ട്  (1 hour ago)

'ഓണം ടൂറിസം വാരാഘോഷം'; അപേക്ഷാതീയതി നീട്ടി ; ജൂലൈ 15 വരെ അപേക്ഷിക്കാം  (1 hour ago)

ആരാധകരെ ആകാംക്ഷയിലാഴ്ത്തിയ നിമിഷം... ഒടുവിൽ വിജയഗോൾ നേടി അർജന്റീന... സ്വിറ്റ്സർലാൻഡിനെ വീഴ്ത്തി അ‌ർജന്റീന സെമിയിലേക്ക് ...  (2 hours ago)

"ഉടൻ യുദ്ധം.. ഗതികെട്ട് മാളത്തിൽ നിന്ന് മുജ്തബയുടെ അശരീരി..! ' പിന്നെ ഇയാൾ ഞൊട്ടും, മൊസാദിനെ പേടിച്ച് പുറത്തിറങ്ങാത്ത ടീമാ...!'"  (2 hours ago)

യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി... പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (2 hours ago)

എനിക്ക് 38 വയസാവുമ്പോൾ ഞാൻ പുറത്തിറങ്ങും സാറെ കസ്റ്റഡിയിൽ വക്കീൽ കളിച്ച് ആയുഷി..! ഞെട്ടി പോലീസ്..!  (2 hours ago)

ഇവിടെ ഒന്നും നടക്കില്ല പൊട്ടിക്കരഞ്ഞ് പ്രവാസി യുവതിയുടെ വീഡിയോ വൈറൽ..! കൂടെനിന്ന് പ്രവാസികൾ  (2 hours ago)

ശിവപ്രസാദിനെ തുലച്ച് കയ്യിൽ കൊടുത്ത് ശശികല...!കുടിച്ച സർലാക്കും കുറുക്കും വരെ കക്കി..! ശിവകുമാരാ, അസുഖം മാറിയോ  (2 hours ago)

ആഗ്‌സ്റ്റ് 15 മുതൽ കേരള പോലീസിന്റെ മുഖം മാറും.... പോലീസ് സ്‌റ്റേഷനുകളുടെ ചുമതല എസ്‌ഐമാർക്ക്  (2 hours ago)

ഇണചേരുന്ന സിംഹങ്ങളുടെ അണ്ണാക്കിൽ കയറി 21-കാരൻ കടിച്ചുകീറി വലിച്ച് ഇഴച്ച് കൊന്നു മൃതദേഹത്തിന് കാവലിരുന്ന് ആണ്‍സിംഹം!  (2 hours ago)

  ലോകകപ്പിലെ നൂറാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും സ്വിറ്റ്സർലൻഡും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ പോരാട്ടം ശക്തമാകുന്നു...  (2 hours ago)

Malayali Vartha Recommends