കൂടുതൽ നേതാക്കള്‍ യുഡിഎഫിലേയ്ക്ക് വരും ; പി സി ജോര്‍ജിന്‍റെ മുന്നണി പ്രവേശന കാര്യത്തില്‍ ഒറ്റയ്ക്ക് തീരുമാനമെടുക്കാനാവില്ല; പ്രതികരണവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

കൂടുതൽ നേതാക്കള്‍ യുഡിഎഫിലേയ്ക്ക് വരുമെന്ന പ്രഖ്യാപനവുമായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത് . പി സി ജോര്‍ജിന്‍റെ മുന്നണി പ്രവേശന കാര്യത്തില്‍ ഒറ്റയ്ക്ക് തീരുമാനമെടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്‍റെ കെട്ടുറപ്പിനെ ബാധിക്കുന്ന തരത്തില്‍ ഒന്നും ചെയ്യില്ല എന്നും അദ്ദേഹം പറഞ്ഞു.
പി സി ജോര്‍ജ് സുഹൃത്താണ്. എന്നാല്‍ ദൂതന്‍ വഴിയോ നേരിട്ടോ താനുമായി അദ്ദേഹം സംസാരിച്ചിട്ടില്ല എന്നും മുല്ലപ്പള്ളി പറഞ്ഞു. . മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് വന്നാല്‍ സ്വാഗതം ചെയ്യുമെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി . കാപ്പന്‍റെ വരവ് സംബന്ധിച്ചുള്ള ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പറയാനാവില്ലെന്നും മുല്ലപ്പള്ളി പ്രതികരിക്കുകയും ചെയ്തു. നേതാക്കളുടെ മക്കള്‍ എന്നത് സ്ഥാനാര്‍ത്ഥിയാകുന്നതില്‍ തടസ്സമല്ലെന്നും കഴിവുള്ളവര്‍ക്ക് സ്ഥാനാര്‍ത്ഥിയാകാമെന്നും മുല്ലപ്പള്ളി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവാക്കളെ മത്സരിപ്പിക്കാതിരുന്നത് വലിയ തെറ്റാണ്. ഇക്കുറി ആ തെറ്റ് തിരുത്തും. യുവാക്കളും യുവതികളും ഉള്‍പ്പെടുന്നതാവും ഇക്കുറി പട്ടിക. കോണ്‍ഗ്രസിന്‍റേത് സമതുലിതമായ ലിസ്റ്റാവുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
https://www.facebook.com/Malayalivartha























