സി പി എമ്മില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട നേതാവാണ് എം എ ബേബി; അദ്ദേഹം റോഡ് വക്കത്തിരുന്ന് പറയുന്നത് കാര്യമാക്കേണ്ടതില്ല; പരിഹസിച്ച് കെ സുരേന്ദ്രന്‍

സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയുടെ പ്രതിക്കരണത്തെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശബരിമല വിഷയത്തില്‍ പുതിയ നിലപാടിന് മടിയില്ലെന്ന പ്രതികരണമായിരുന്നു അദ്ദേഹം നടത്തിയത്. സി പി എമ്മില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട നേതാവാണ് എം എ ബേബി. ബേബി റോഡ് വക്കത്തിരുന്ന് പറയുന്നത് കാര്യമാക്കേണ്ടതില്ലെന്നും സുരേന്ദ്രന്‍ പരിഹസിക്കുകയും ചെയ്തു.
സി പി എമ്മില്‍ ഒരു പണിയുമില്ലാതെ ഇരിക്കുന്ന എം എ ബേബിയല്ല ഇത് പറയേണ്ടത്. മുഖ്യമന്ത്രി പിണറായി വിജയനാണ് നിലപാട് വ്യക്തമാക്കേണ്ടത്. ശബരിമല വിഷയത്തില്‍ എടുത്ത നിലപാട് തെറ്റായിരുന്നു എന്ന് പരസ്യമായി മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി വിശ്വാസികളോട് മാപ്പു പറയണം. ശബരിമല വിഷയത്തില്‍ സി പി എം സ്വീകരിച്ച നിലപാട് തെറ്റായിപ്പോയെന്ന് പിണറായി വിജയന്‍ വിശ്വാസികളോട് ഏറ്റുപറയണം. എന്നിട്ടു വേണം സത്യവാങ്മൂലത്തിന്റെ കാര്യത്തില്‍ തീരുമാനം പറയാനെന്ന് സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.സി പി എം എത്രതവണ മലക്കം മറിഞ്ഞാലും ശബരിമല വിഷയത്തില്‍ എടുത്ത നിലപാട് ജനങ്ങളും വിശ്വാസികളും പൊറുക്കാന്‍ തയ്യാറല്ല. ആയിരം ഗംഗയില്‍ മുങ്ങിയാലും സി പി എമ്മിനോട് പൊറുക്കാന്‍ വിശ്വാസി സമൂഹം തയ്യാറാവില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























