കോട്ടയത്ത് സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചേ മതിയാകൂ; . കേരള കോണ്‍ഗ്രസ് എമ്മിനെ ഫലപ്രദമായി ഉപയോഗപ്പെടുത്തണം ; മുഖ്യമന്ത്രി പിണറായി വിജയൻറെ സാന്നിധ്യത്തില്‍ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് യോഗം നടക്കുന്നു

പാലാ സീറ്റിനെ ചൊല്ലി തര്‍ക്കം മുറുകുകയാണ്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻറെ സാന്നിധ്യത്തില്‍ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് യോഗം നടക്കുകയാണ്. കോട്ടയത്ത് സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചേ മതിയാകൂവെന്ന് അദ്ദേഹം വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് എമ്മിനെ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്നും നിര്‍ദേശിക്കുകയുണ്ടായി . പാലാ സീറ്റിന്റെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും പിണറായി യോഗത്തില്‍ വ്യക്തമാക്കിയതായാണ് സൂചനകൾ പുറത്ത് വരുന്നത് . കാപ്പന്റെ പ്രസ്താവനകള്‍ കാര്യമാക്കേണ്ടതില്ല. സീറ്റിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് എല്‍.ഡി.എഫ് സംസ്ഥാന സമിതിയാണ്. ഇതിനു മുന്നേ പരസ്യവിവാദമുണ്ടായതിലെ അതൃപ്തിയും പിണറായി യോഗത്തില്‍ പറഞ്ഞുവെന്നാണ് പുറത്ത് വരുന്ന വിവരം. പാലാ ചര്‍ച്ചയില്‍ സെക്രട്ടേറിയറ്റിലെ ഭൂരിഭാഗംപേരും കാപ്പന് ഏതിരായ നിലപാട് സ്വീകരിച്ചു . കാപ്പന് യു.ഡി.എഫുമായി ധാരണയുണ്ടാക്കിയതായുള്ള സംശയവും ചിലര്‍ ഉയര്‍ത്തി. പാലായില്‍ എന്‍.സി.പിക്കോ കാപ്പനോ ശക്തിയില്ലെന്ന് ജില്ല നേതൃത്വം പിണറായിയെ അറിയിക്കുകയും ചെയ്തു . കേരള കോണ്‍ഗ്രസ് തന്നെ മത്സരിക്കുന്നതാകും ഉചിതമെന്ന വിലയിരുത്തലും യോഗത്തിലുണ്ടായി.
എന്നാല്‍, ഒരു മുതിര്‍ന്ന നേതാവ് വിജയിച്ചയാളെ മാറ്റുന്നത് ശരിയല്ലെന്ന നിലപാട് സ്വീകരിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം നിയമസഭ തെരഞ്ഞെടുപ്പിലും തുടരാന്‍ കഴിയണം. കാഞ്ഞിരപ്പള്ളി സീറ്റില്‍ സി.പി.ഐയുടെ പിടിവാശി നിലനില്‍ക്കില്ലെന്ന് പരോക്ഷമായി വ്യക്തമാക്കിയ പിണറായി വിട്ടുനല്‍ക്കുന്ന സീറ്റുകള്‍ക്ക് പകരം നല്കാന് കഴിയുമെങ്കില്‍ അതും ആലോചിക്കുമെന്ന് സൂചിപ്പിക്കുകയുണ്ടായി .
https://www.facebook.com/Malayalivartha























