വൃദ്ധ ദമ്പതികളെ ആക്രമിച്ച് കവർച്ച നടത്താൻ ശ്രമിച്ച കേസിൽ അറസ്റ്റ്; കത്തിയും ഇലക്ട്രിക് വയറും ഉപയോഗിച്ച് ആക്രമണം

തൃശൂർ മതിലകത്ത് വൃദ്ധ ദമ്പതികളെ ആക്രമിച്ച് കവർച്ച നടത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതികൾ അറസ്റ്റിൽ. ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി ആർ രാജേഷും സംഘവുമാണ് മതിലകം മതിൽ മൂല സ്വദേശി ജിഷ്ണു, ശ്രീനാരായണപുരം സ്വദേശി വിഷ്ണു എന്നിവരെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച്ച പുലർച്ചെ ആയിരുന്നു സ്രാമ്പിക്കൽ വീട്ടിൽ ഹമീദ്, ഭാര്യ സുബൈദ എന്നിവരെ പ്രതികൾ ആക്രമിച്ചത്. നാട്ടുകാരായിരുന്നു ഇവരെ ആശുപത്രിയിൽ എത്തിച്ചത്.
നിരവധി കേസുകളുടെ പ്രതിയും ദമ്പതികളുടെ വീടിനടുത്തുള്ള ജിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴായിരുന്നു കേസിന്റെ ചുരുളഴിഞ്ഞത്. ജിഷ്ണുവും കൂട്ടുകാരനായ വിഷ്ണുവും ചേർന്ന് ദിവസങ്ങളായി പദ്ധതി ആസൂത്രണം ചെയ്തതിനു ശേഷമാണ്, ഇവരെ ആക്രമിച്ചത്. ഒരാഴ്ച്ച മുമ്പ് പ്രതികൾ പരിസരം നിരീക്ഷിക്കുന്നതിനായി ദമ്പതികളുടെ വീട്ടിൽ അർബാന വാടകക്ക് ചോദിച്ച് ചെന്നിരുന്നു. സംഭവം നടക്കുന്നതിന്റെ അന്ന് സുഹൃത്തിന്റെ വർക്ഷോപ്പില്‍ അർദ്ധരാത്രി വരെ ഇരുന്നാണ് കൃത്യത്തിന് തയ്യാറെടുത്തത്.
പണയം വെച്ച ആഭരണം തിരിച്ചെടുക്കാനെന്നാണ് കൃത്യം ചെയ്‌തെന്നാണ് പ്രതികൾ പോലീസിനോട് പറഞ്ഞത്. കറുത്ത കറുത്തമുണ്ട് കീറി കയ്യിൽ ചുറ്റി, കത്തിയും ഇലക്ട്രിക് വയറും കൈയില്‍ ക്കരുതി. വീടിന്റെ മതിൽ ചാടി കടന്ന് ദമ്പതികളെ വിളിച്ചുണർത്തിയതിനു ശേഷം ആക്രമിക്കുകയായിരുന്നു. പ്രതികളെ സംഭവ സ്ഥലത്ത് കൊണ്ട് പോയി തെളിവെടുപ്പ് നടത്തുകയുണ്ടായി.
https://www.facebook.com/Malayalivartha

























