Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

ഒത്തുകളി കോൺഗ്രസിന്റെ ശൈലിയാണെന്നും അതിനു ഞങ്ങളെ കിട്ടില്ല എന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ....അന്വേഷണത്തിന്റെ മെല്ലെപോക്ക് സംബന്ധിച്ചുള്ള വിഷയത്തിൽ ദുരൂഹതയുണ്ട് എന്നും അതിനു പിന്നിൽ കേന്ദ്രത്തിന്റെ കൂടി ഇടപെടൽ വ്യക്തമാണെന്നും രമേശ് ചെന്നിത്തലയുൾപ്പടെയുള്ള നേതാക്കൾ ആരോപിച്ചിരുന്നു...ഇതിനെ തുടർന്നാണ് കെ സുരേന്ദ്രന്റെ ഈ മറുപടി

09 FEBRUARY 2021 02:47 PM IST
മലയാളി വാര്‍ത്ത

ഒത്തുകളി കോൺഗ്രസിന്റെ ശൈലിയാണെന്നും അതിനു ഞങ്ങളെ കിട്ടില്ല എന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ....അന്വേഷണത്തിന്റെ മെല്ലെപോക്ക് സംബന്ധിച്ചുള്ള വിഷയത്തിൽ ദുരൂഹതയുണ്ട് എന്നും അതിനു പിന്നിൽ കേന്ദ്രത്തിന്റെ കൂടി ഇടപെടൽ വ്യക്തമാണെന്നും രമേശ് ചെന്നിത്തലയുൾപ്പടെയുള്ള നേതാക്കൾ ആരോപിസിച്ചിരുന്നു...ഇതിനെ തുടർന്നാണ് കെ സുരേന്ദ്രന്റെ ഈ മറുപടി

ചടുലമായ നീക്കങ്ങൾ നടത്തിയ കേന്ദ്ര അന്വേഷണ ഏജൻസികളായ എൻഫോഴ്‌സ്‌മെന്റും കസ്റ്റംസും സ്വർണ്ണക്കടത്ത് ,ഡോളർ കടത്ത് എന്നീ കേസുകളിൽ മെല്ലെപോക്ക് നടത്തുന്നു എന്നാണ് കോൺഗ്രസ്
ആക്ഷേപിക്കുന്നത് .അത് സി പി എമ്മും ബി ജെ പി യും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായി നടപ്പാക്കുന്നതാണ് എന്ന പരാമർശവും ഉയരുന്നുണ്ട് .

എന്നാൽ ഒത്തുകളി കോൺഗ്രസിന്റെ ശൈലിയാണെന്നും അതിനു ഞങ്ങളെ കിട്ടില്ല എന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കടുത്ത ഭാഷയിൽ തിരിച്ചടിച്ചിരുന്നു .അന്വേഷണത്തിന്റെ മെല്ലെപോക്ക് സംബന്ധിച്ചുള്ള വിഷയത്തിൽ ദുരൂഹതയുണ്ട് എന്നും അതിനു പിന്നിൽ കേന്ദ്രത്തിന്റെ കൂടി ഇടപെടൽ വ്യക്തമാണെന്നും രമേശ് ചെന്നിത്തലയുൾപ്പടെ ഉള്ളത് നേതാക്കൾ ആരോപിച്ചതിനെ തുടർന്നാണ് കെ സുരേന്ദ്രൻ തിരിച്ചടിച്ചത് .

കസ്റ്റംസ് അന്വേഷണം സ്പീക്കറിലേക്ക് എത്തുന്നു എന്നാണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കന്നത് .അതിനാൽ തന്നെ ആ വിഷയത്തിൽ ഒരു മെല്ലെപോക്ക് എന്തിനാണ് എന്ന സംശയം ഉയർന്നത് സ്വാഭാവികമാണ് .

സ്പീക്കർ നിലവിൽ വഹിക്കുന്ന ഭണഘടനപരമായ ഉത്തരവാദിത്വം ഉള്ളതിനാൽ അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിൽ നിയമ തടസം ഉണ്ടോ എന്ന സ്വാഭാവിക ചോദ്യമാണ് ഉണ്ടായിരുന്നത്

.എന്നാൽ അതിനു മുൻപേ തന്നെ ശിവശങ്കറിന് ഡോളർ കടത്തിൽ ജാമ്യം ലഭിക്കുകയും അതിനെ കാര്യമായി കസ്റ്റംസ് എതിർക്കാതെ അയഞ്ഞതും പല ആരോപണങ്ങളും ഉന്നയിക്കാൻ കോൺഗ്രസിന് കാരണമായി ..അന്വേഷണത്തെ അഭിനന്ദിച്ച കോൺഗ്രസ് തന്നെ അതിനെ ചോദ്യം ചെയ്ത് രംഗത്തെത്തി .

അങ്ങനെ സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിലെ അന്വേഷണ മരവിപ്പു രാഷ്ട്രീയ വിവാദത്തിലേക്ക് നയിക്കപ്പെട്ടു . ഡോളർ കടത്ത് കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ ഉൾപ്പെടെ ചോദ്യം ചെയ്യാൻ അനുമതി തേടി അന്വേഷണസംഘം കസ്റ്റംസ് ബോർഡിനെയും കേന്ദ്ര ധനകാര്യ വകുപ്പിനെയും സമീപിച്ചിട്ട് ഒരു മാസമായെങ്കിലും അനുമതി ലഭിച്ചില്ലെന്നാണു സൂചന പുറത്തുവന്നത് .

അതോടെ കസ്റ്റംസ്, എന്നാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്,കസ്റ്റംസ് അന്വേഷണങ്ങൾ ഏതാണ്ട് മരവിച്ചു എന്ന തരത്തിലുള്ള ആക്ഷേപത്തിൽ കഴമ്പില്ല കേന്ദ്ര ഏജൻസികൾ ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നെന്നും അന്വേഷണം സംസ്ഥാന പദ്ധതികൾ മുടക്കാൻ വേണ്ടിയാണെന്നും കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്കു കത്തയച്ചിരുന്നു.

ഈ കത്ത് പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്നു ധനമന്ത്രിയുടെ ഓഫിസിനു കൈമാറി.കേന്ദ്ര അന്വേഷണ ഏജൻസികളായ കസ്റ്റംസും ഇഡിയും കേന്ദ്ര ധനവകുപ്പിന്റെ നിയന്ത്രണത്തിലാണ്. പ്രധാനമന്ത്രിയുടെ ഓഫിസ് കൈമാറിയ കത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണ ഏജൻസികളോട് ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ധനവകുപ്പു തേടിയെന്നാണു വിവരം വന്നിരിക്കുന്നത് .

ഇഡി ഏറ്റവുമൊടുവിൽ മൊഴിയെടുത്തതു മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനിൽ നിന്നാണ്.  പിന്നീട് അന്വേഷണം പുരോഗമിച്ചിട്ടില്ല.

ഈ കാരണം പറഞ്ഞാണ് ബി ജെ പി യെക്കൂടി പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്നത് .ഡോളർ കടത്തു കേസിൽ ഒരു ഘട്ടത്തിൽ കസ്റ്റംസ് ചടുലമായ നീക്കങ്ങൾ നടത്തിയിരുന്നു. സ്വപ്നയും സരിത്തും കോടതിയിൽ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ 2 മലയാളികളെ ദുബായിൽനിന്നു വരുത്തി ചോദ്യം ചെയ്തിരുന്നു.

ഇതിനും തുടർ നീക്കങ്ങളുണ്ടായില്ല.പ്രധാന പ്രതികളായ സ്വപ്ന സുരേഷും സരിത്തും കോടതിയിൽ 164–ാം വകുപ്പു പ്രകാരം നൽകിയ മൊഴിയിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുണ്ടെന്നു കോടതി തന്നെ പരാമർശിച്ചിരുന്നു. ഇതിലും പിന്നീട് അന്വേഷണം നടന്നില്ല.

ഫലത്തിൽ ഒരു മാസമായി ഇഡി, കസ്റ്റംസ് അന്വേഷണങ്ങൾ മന്ദഗതിയിലാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപിയും കേരളത്തിലെ സർക്കാരുമായി ഒത്തുതീർപ്പുണ്ടാക്കിയെന്നാണു കോൺഗ്രസ് ആരോപണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (2 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (2 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (4 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (4 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (4 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (5 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (5 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (5 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (5 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (5 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (5 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (5 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (5 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (5 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (5 hours ago)

Malayali Vartha Recommends