കാംപസ് ഫ്രണ്ടിന്റെ നേതൃത്വത്തില്‍ കാലടി സര്‍വ്വ കലാശാലയിലേക്ക് പ്രതിഷേധ മാര്‍ച്ച്; പോലിസ് ലാത്തിച്ചാര്‍ജ്ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്ക്

അനധികൃത നിയമനങ്ങള്‍ക്കെതിരെ കാംപസ് ഫ്രണ്ടിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ കാലടി സര്‍വ്വ കലാശാലയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. മാര്‍ച്ചിനു നേരെ പോലിസ് നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.കാംപസ് ഫ്രണ്ട് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് യൂനിവേഴ്‌സിറ്റി കവാടത്തിനു മുന്നില്‍ പോലിസ് തടഞ്ഞു.തുടര്‍ന്ന് പ്രതിഷേധം തുടര്‍ന്ന പ്രവര്‍ത്തകരെ പോലിസ് ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്യാന്‍ ശ്രമം നടത്തുന്നതിനിടയില്‍ പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടാകുകയും തുടര്‍ന്ന് പോലിസ് ലാത്തി വീശുകയായിരുന്നു.ലാത്തിച്ചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
https://www.facebook.com/Malayalivartha























