ശബരിമല വിഷയത്തില്‍ ബി.ജെ.പിക്ക് നിയമ നിര്‍മാണം നടത്തി പ്രശ്‌നം പരിഹരിക്കാമായിരുന്നു; കോൺഗ്രസ് അധികാരത്തിലെത്തിയാല്‍ നിയമ നിര്‍മാണം നടത്തും എന്ന് പറയുന്നതില്‍ എന്ത് ആത്മാര്‍ഥതയാണുള്ളത്?; ശബരിമല വിഷയത്തില്‍ മൂന്ന് മുന്നണികൾക്കെതിരേയും വിമർശനവുമായി എന്‍.എസ്.എസ്

ശബരിമല വിഷയത്തില്‍ മൂന്ന് മുന്നണികളേയും വിമര്‍ശിച്ച് എന്‍.എസ്.എസ്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിശ്വാസസംരക്ഷണത്തിന്റെ പേരില്‍ വിശ്വാസികളെ സ്വാധീനിക്കുവാന്‍ വേണ്ടി പുതിയ വാദഗതികളുമായി രാഷ്ട്രീയകക്ഷികള്‍ രംഗപ്രവേശം ചെയ്തിരിക്കുകയാണെന്നും എന്‍.എസ്.എസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ വിശാലബഞ്ചിന്റെ പരിഗണനയില്‍ ഇരിക്കെയാണ്. ഈ പശ്ചാത്തലത്തില്‍ വിശ്വാസ സംരക്ഷണത്തിന്റെ പേരില്‍ പുതിയ വാദങ്ങളുമായി രാഷ്ട്രീയ കക്ഷികള്‍ രംഗത്തെത്തിയത് കൗതുകകരമാണ്. കേന്ദ്രത്തില്‍ ബി.ജെ.പിക്ക് നിയമ നിര്‍മാണം നടത്തി പരിഹരിക്കാവുന്ന പ്രശ്നമായിരുന്നു. പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ യു.ഡി.എഫിന് നിയമ സഭയില്‍ ബില്‍ അവതരിപ്പിക്കാമായിരുന്നു. അധികാരത്തിലെത്തിയാല്‍ നിയമ നിര്‍മാണം എന്ന് പറയുന്നതില്‍ എന്ത് ആത്മാര്‍ഥതയാണുള്ളതെന്നും എന്‍.എസ്.എസ് ചോദിച്ചു. എല്‍.ഡി.എഫിനാകട്ടെ സത്യവാങ്മൂലം ഇപ്പോഴും തിരുത്തി നല്‍കാമെന്നും എന്‍.എസ്.എസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha























