Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

ആഗ്രഹിച്ചതുപോലെ തന്നെ... ഡോളര്‍, സ്വര്‍ണ്ണക്കടത്ത് കേസുകളുടെ അന്വേഷണം മേയ് മാസത്തിന് ശേഷം മതിയെന്ന് കേന്ദ്ര ധനവകുപ്പ് കസ്റ്റംസിനും എന്‍ഫോഴ്‌സ്‌മെന്റിനും വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയെന്ന് സൂചന

10 FEBRUARY 2021 10:11 AM IST
മലയാളി വാര്‍ത്ത

ഏപ്രില്‍ നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞടുപ്പിന് മുമ്പ് ആരെയും രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കരുതെന്നാണ് ധനമന്ത്രാലയത്തിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്ത് കണക്കിലെടുത്താണ് തീരുമാനം. മുഖ്യമന്ത്രിയുടെ കത്തിന്‍ മേല്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍മ്മലാ സീതാരാമന്റെ ഓഫീസിനോട് ആവശ്യപ്പെട്ടെന്നാണ് വിവരം.

 

ഡോളര്‍ കടത്തു കേസില്‍ നിയമസഭാ സ്പീക്കറെ ചോദ്യംചെയ്യാനുള്ള ഇ.ഡിയുടെയും കസ്റ്റംസ് ബോര്‍ഡിന്റെയും നീക്കം ഇതോടെ കേന്ദ്ര ധനമന്ത്രാലയം തടഞ്ഞു.



തന്റെ മന്ത്രിസഭയെ ഭരിക്കാന്‍ അനുവദിക്കാത്ത തരത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഉപദ്രവിക്കുകയാണെന്നാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്തു കൊണ്ടയച്ച കത്തില്‍ പറയുന്നത്. തന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ജയിലില്‍ അടച്ചെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രിയെ എന്‍ഫോഴ്മസ്‌മെന്റ് ഡയറക്ടറേറ്റില്‍ വിളിച്ചു വരുത്തി അപമാനിച്ചെന്നും കത്തില്‍ പറയുന്നു.

 

 

സ്പീക്കറെ സംശയത്തിന്റെ മുന്‍ മുനയില്‍ നിര്‍ത്തിയെന്നും നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാനുള്ള സാഹചര്യം പോലും ഇല്ലാതാക്കിയെന്നും കത്തിലുണ്ട്. കത്ത് വായിച്ച പ്രധാനമന്ത്രി അതീവ ഗുരുതര സ്ഥിതി വിശേഷമാണ് നിലവിലുള്ളതെന്ന് ധനമന്ത്രിയെ അറിയിച്ചതായാണ് വിവരം. കത്തിന്റെ വിശദാംശങ്ങള്‍ ധനമന്ത്രി വിദേശകാര്യ സഹമന്ത്രിയായ വി.മുരളിധരനില്‍ നിന്നും മനസിലാക്കുകയും ചെയ്തു. എന്നാല്‍ മുരളീധരന്റെ പാര ഫലിച്ചില്ലെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

 


വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തിലും കള്ളപ്പണ ഇടപാടിലും വന്‍ സ്രാവുകളുണ്ടെന്ന കേന്ദ്ര ഏജന്‍സികളുടെ വാദം ഇതോടെ പൊളിഞ്ഞ കാഴ്ചയാണ് പിന്നീട് കണ്ടത്. ശിവശങ്കറിന്റെ ജാമ്യത്തില്‍ വരെ കസ്റ്റംസ് മെല്ലെ പോക്ക് നയം സ്വീകരിച്ചത് ഇതുകൊണ്ടാണ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് അപ്പുറത്തേക്ക് ഉള്ളവരുടെ ബന്ധം തെളിയിക്കാന്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞില്ല.

 

ഡോളര്‍ കടത്ത് കേസില്‍ അന്വേഷണം നേരിടുന്ന സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ മാത്രമാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് മുന്നില്‍ നിലവില്‍ ശേഷിക്കുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ശ്രീരാമകൃഷ്ണനെ തൊടാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിയില്ല.



നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് പിടികൂടിയതിന് പിന്നാലെ എന്‍ഫോഴ്‌സമെന്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ് സ്വര്‍ണ്ണക്കടത്തിലെ വന്‍ സ്രാവുകളുടെ ബന്ധം. കള്ളക്കടത്തിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് ചിലര്‍ക്ക് കൂടി അറിവുണ്ടായിരുന്നുവെന്ന് എന്‍ഫോഴ്‌സെമെന്റ് സത്യവാങ്മൂലത്തില്‍ ഉണ്ടായിരുന്നു. അന്വേഷണ ഏജന്‍സികളുടെ ചുവട് പിടിച്ച് കേന്ദ്ര മന്ത്രി വി മുരളീധരന്‍ അടക്കമുള്ള ഇക്കാര്യം ആവര്‍ത്തിച്ചു. എന്നാല്‍ അതോടെ മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്വേഷണ ഏജന്‍സികള്‍ വെറുതെ വിട്ടു.

എന്നാല്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അറസ്റ്റിലായതൊഴിച്ചാല്‍ വലയിലായതെല്ലാം പരല്‍ മീനുകള്‍ മാത്രമാണ്. വിവിധ കോടതികളില്‍ പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കള്ളക്കടത്ത് പ്രതികള്‍ക്ക് വന്‍ സ്വാധീനമെന്ന് ആവര്‍ത്തിച്ച എന്‍ഐഎ കുറ്റപത്രത്തില്‍ ഇതേക്കുറിച്ച് ഒന്നും മിണ്ടിയിട്ടില്ല. എന്തിന് ശിവശങ്കറിനെ പോലും അവര്‍ കേസില്‍ നിന്ന് ഒഴിവാക്കി. സി.എം. രവീന്ദ്രനെ ചോദ്യം ചെയ്‌തെങ്കിലും യാതൊരു മേല്‍ നടപടിയും ഉണ്ടായില്ല.



മന്ത്രി കെടി ജലീല്‍, മുതല്‍ ദാവൂദ് ഇബ്രാഹിമിന്റെ പേര് വരെ അന്വഷണ ഏജന്‍സികള്‍ കോടതിയില്‍ പറഞ്ഞെങ്കിലും ഇവരാരും പ്രതിയായതുമില്ല. ഖുറാന്‍ കടത്ത്, റംസാന്‍ കിറ്റ്, ഈന്തപ്പഴം കേസുകളില്‍ മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്‌തെങ്കിലും പ്രതിയാക്കാന്‍ തെളിവ് ലഭിച്ചില്ല. ഇതോടെ അന്വേഷണം നിലയ്ക്കുകയും മന്ത്രി രക്ഷപ്പെടുകയും ചെയ്തു. ഇനിയുള്ളത് ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമൃഷ്ണനെതിരെയുള്ള അന്വേഷണമാണ്.

 

ഇക്കാര്യത്തില്‍ അന്വേഷണം തുടരുകയാണെന്നും പ്രോട്ടോകോള്‍ ഓഫീസര്‍ അടക്കമുള്ളവരുടെ ചോദ്യം ചെയ്യല്‍ തെളിവ് ശേഖരണത്തിന്റെ ഭാഗമാണെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു. കസ്റ്റംസ് നിയമപ്രകാരം നോട്ടീസ് നല്‍കി താമസിയാതെ സ്പീക്കറുടെ മൊഴിയെടുക്കുമെന്നാണ് വിശദീകരണം. എന്നാല്‍ സ്പീക്കര്‍ ഡോളര്‍ കടത്തിയെന്ന അന്വേഷണ ഏജന്‍സികളുടെ സംശയം ബിജെപി നേതാക്കള്‍ പോലും വിശ്വസിക്കുന്നില്ല.അത് മന്ത്രി ജലീല ഈന്തപഴത്തിന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്ന് പറയുന്നതു പോലൊരു ബഡാ തമാശ മാത്രമാണെന്ന് രാഷ്ട്രീയ കേരളം കരുതുന്നു.



എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കുന്നതില്‍ പ്രധാനമന്ത്രിക്ക് താത്പര്യമില്ല. ഗുലാം നബി ആസാദിന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പ്രധാനമന്ത്രി വികാരധീനനായതും അതുകൊണ്ടാണ്.പിണറായി സര്‍ക്കാരിനെതിരെ നടക്കുന്ന അന്വേഷണങ്ങളില്‍ ഒരിക്കല്‍ പോലും തങ്ങള്‍ ഇടപെട്ടിട്ടില്ല എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (5 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (5 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (7 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (7 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (7 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (8 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (8 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (8 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (8 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (8 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (8 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (8 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (8 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (8 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (8 hours ago)

Malayali Vartha Recommends