Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

പാലാക്കാരന്‍ നെട്ടോട്ടത്തില്‍... പാലായില്‍ നടന്ന ഉപ തെരഞ്ഞടുപ്പില്‍ മാണി കാപ്പന്‍ ജയിച്ചത് കോണ്‍ഗ്രസിന്റെ വോട്ടുകൊണ്ടാണെന്ന വാര്‍ത്ത കേട്ട് ഞെട്ടി ഇടതു മുന്നണി; ഇപ്പോള്‍ ചെന്നിത്തല കാപ്പനെ ചോദിച്ച് വാങ്ങിയതാണ് അതിന്റെ പ്രത്യുപകാരമായെന്ന്

10 FEBRUARY 2021 10:18 AM IST
മലയാളി വാര്‍ത്ത

മാണി സി കാപ്പനെ യു ഡി എഫിലെത്തിക്കുന്നത് രമേശ് ചെന്നിത്തലയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അടക്കം പറയുന്നുണ്ട്. ഐശ്വര്യകേരള യാത്ര പാലായിലെത്തുമ്പോള്‍ കാപ്പന്‍ യു ഡി എഫിലുണ്ടാകണമെന്നാണ് ചെന്നിത്തല കാപ്പന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

 

കാപ്പനൊപ്പം ആരും വന്നില്ലെങ്കിലും കാപ്പന്‍ വന്നാല്‍ മതിയെന്നാണ് നിര്‍ദ്ദേശം. ഐശ്വര്യ കേരള യാത്രക്കിടയില്‍ ഒരു എം എല്‍ എയെ വിലയ്‌ക്കെടുത്തെന്ന തള്ളിന് വേണ്ടിയാണ് ചെന്നിത്തല ഇത് ചെയ്യുന്നത്.

 



പാലായില്‍ കെ.എം. മാണിയുടെ സാമ്രാജ്യം ഇല്ലാതാക്കാനാണ് ചെന്നിത്തല കേരള കോണ്‍ഗ്രസ് എമ്മിന്റെ ജോസ് ടോമിനെ കഴിഞ്ഞ തെരഞ്ഞടുപ്പില്‍ തോല്‍പ്പിച്ചത്. കെ.എം. മാണിയുടെ വിശ്വസ്തരായിരുന്ന ഒരു കൂട്ടം നേതാക്കളെ ചെന്നിത്തല അതിനിടയില്‍ പാട്ടിലാക്കിയിരുന്നു.

കോണ്‍ഗ്രസിന്റെ വോട്ടുകള്‍ കാപ്പന് ചെയ്യാമെന്ന കരാറിലാണ് കഴിഞ്ഞ തെരഞ്ഞടുപ്പ് നടന്നത്. ഉമ്മന്‍ ചാണ്ടിക്ക് ചതിയില്‍ പങ്കുണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം. ദുഷ്ടലാക്കോടെ കളിച്ചത് ചെന്നിത്തലയും വാഴയ്ക്കനും ഉള്‍പ്പെടെയുള്ള നേതാക്കളായിരുന്നു. ജോസ് കെ മാണിയോടുള്ള വിരോധമായിരുന്നു ചെന്നിത്തലയെ നയിച്ചത്. നിഷാ ജോസിനെ തെരഞ്ഞടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്തിയതും യു ഡി എഫിനെ തോല്‍പ്പിക്കാന്‍ വേണ്ടിയായിരുന്നു.മാണിയുടെ കുടുംബത്തില്‍ നിന്ന് ആരും വേണ്ടെന്ന തീരുമാനം ചെന്നിത്തലയുടേതായിരുന്നു.

 

 




എല്‍ഡിഎഫ് വിടുന്നതിന് മുമ്പ് മാണി സി കാപ്പനെതിരെ യാതൊരു നടപടിയും വേണ്ടെന്ന് സി പി എം എന്‍ സി പി നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കി. രമേശ് ചെന്നിത്തലയുടെ സമ്മര്‍ദ്ദ ഫലമായാണ് കാപ്പന്‍ ഇടതുമുന്നണി വിടുന്നതെന്ന വാര്‍ത്തക്ക് വ്യാപകമായ പ്രചരണം നല്‍കാനും സി പി എം ജില്ലാ കമ്മിറ്റിക്ക് നിര്‍ദ്ദേശം ലഭിച്ചു. ഇടതുമുന്നണിയില്‍ നിന്നും ജയിച്ച ശേഷം ഇടതുമുന്നണിയെ വഞ്ചിച്ചു എന്ന സിംപതി കൊണ്ടുവരാനാണ് സി പി എം ശ്രമിക്കുന്നത്.

കാപ്പന്‍ വീണ്ടും ദില്ലിയിലെത്തിയത് യാത്ര പറയാനുള്ള മൂഡിലാണ്. ശരദ് പവാറുമായി നടത്തിയ നിര്‍ണായക കൂടിക്കാഴ്ച ഒരു പക്ഷേ മുന്നണി ബന്ധത്തിലെ അവസാനത്തെ കൂടി കാഴ്ചയാണ്. . ഐശ്വര്യ കേരള യാത്ര കോട്ടയത്തെത്തുമ്പോള്‍ കാപ്പന്‍ ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. ഇക്കാര്യം അറിയുന്നതു കൊണ്ടാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റില്‍ കാപ്പനെ മുഖ്യമന്ത്രി പരോക്ഷമായി വിമര്‍ശിച്ചത്.

 

പാലായില്‍ യുഡിഎഫ് നടത്തുന്നത് മുതലെടുപ്പ് രാഷ്ട്രീയമെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ചിലര്‍ നടത്തുന്ന പ്രചരണങ്ങളില്‍ ഇടത് മുന്നണി നേതാക്കള്‍ വീഴരുതെന്നും സിപിഎം കോട്ടയം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പിണറായി പറഞ്ഞു. കാപ്പന്‍ ഇടതുമുന്നണി വിട്ടാല്‍ ഒപ്പമുള്ള ആരും പോകാതിരിക്കാനുള്ള സംവിധാനം പിണറായി ചെയ്തിരുന്നു. എ കെ ശശിദ്രനെയും പീതാംബരനെയും പിണറായി നേരിട്ട് വിളിച്ചിരുന്നു. ഒരു കാരണവശാലും പാര്‍ട്ടി പിളരരുതെന്ന നിര്‍ദ്ദേശവും പിണറായി നല്‍കിയിരുന്നു. അണികളില്‍ ഒരാള്‍ പോലും കാപ്പനൊപ്പം പോകാതിരിക്കാന്‍ പിണറായി മന്ത്രി എ. കെ. ശശീന്ദ്രനെ ചട്ടം കെട്ടിയിട്ടുണ്ട്. ശശീന്ദ്രനും പീതാംബരനും ഇടതു മുന്നണിയില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്.



പാലാ കേരളാ കോണ്‍ഗ്രസിന് തന്നെയെന്നുള്ള വ്യക്തമായ സൂചന നല്‍കിയാണ് പിണറായി വിജയന്‍ ജില്ലാ സെക്രട്ടേറിയേറ്റില്‍ സംസാരിച്ചത്. സീറ്റ് ചര്‍ച്ചകള്‍ തുടങ്ങും മുന്‍പേ ചിലര്‍ തെറ്റായ പ്രചാരണം നല്‍കി വിവാദമുണ്ടാക്കി, അത് കൊഴുപ്പിച്ചെന്ന് മാണി സി കാപ്പന്റെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇത് യുഡിഎഫിനെ സഹായിക്കുന്ന തരത്തിലായിപ്പോയി. അവസരം കിട്ടിയെന്ന് കരുതി മുതലെടുക്കാന്‍ ശ്രമിക്കുന്ന യുഡിഎഫിനെ തുറന്നു കാട്ടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.



പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കാപ്പന്‍ മത്സരിക്കുമെന്ന കാര്യം ജില്ലയിലെ സിപിഎം നേതാക്കള്‍ ഉറപ്പിക്കുന്നു. പക്ഷേ രക്തസാക്ഷി പരിവേഷത്തോടെ കാപ്പന്‍ പുറത്ത് പോയാല്‍ ക്ഷീണമാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. അതുകൊണ്ടാണ് കാപ്പനെ പുറത്താക്കാത്തത്.

 

എരിതീയില്‍ എണ്ണയൊഴിക്കുന്ന തരത്തില്‍ യുഡിഎഫ് നേതാക്കള്‍ നടത്തുന്ന പ്രസ്താവന കാപ്പന് അനുകൂലമാകില്ലെന്ന് ഇടതുമുന്നണി കരുതുന്നു.. ഇത് മുന്നില്‍ കണ്ട് പാലായില്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കാനാണ് തീരുമാനം. ദില്ലിയിലുള്ള ജോസ് കെ മാണി മടങ്ങിയെത്തിയാല്‍ ഉടന്‍ പാലായില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. ഉടന്‍ തീരുമാനമെടുക്കാന്‍ കാപ്പന് മേല്‍ യുഡിഎഫ് സമ്മര്‍ദ്ദവുമുണ്ട്. അതുകൊണ്ട് ഇന്ന് തന്നെ ശരദ്പവാറിനെ കണ്ട് ഒരു തീരുമാനമുണ്ടാക്കാനാണ് മാണി സി കാപ്പന്റെ നീക്കം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (5 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (6 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (7 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (7 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (7 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (8 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (8 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (8 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (8 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (8 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (8 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (8 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (8 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (9 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (9 hours ago)

Malayali Vartha Recommends