Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

ബില്ല് എന്റെ അനുമതിയോടുകൂടിയാണ് എം.വിന്‍സെന്റ് നല്‍കിയത്... നിയമവകുപ്പ് അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞാണ് സ്പീക്കര്‍ തള്ളിയത്... അതില്‍ കൂടുതല്‍ ഞങ്ങള്‍ എന്ത് ചെയ്യാനാണ്... ശബരിമല വിഷയത്തില്‍ യുഡിഎഫിന്റെ ഇടപെടലില്‍ ആത്മാര്‍ത്ഥയില്ലെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ വിമര്‍ശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

10 FEBRUARY 2021 11:45 AM IST
മലയാളി വാര്‍ത്ത

ശബരിമല വിഷയത്തില്‍ യുഡിഎഫിന്റെ ഇടപെടലില്‍ ആത്മാര്‍ത്ഥയില്ലെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ വിമര്‍ശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തില്‍ പ്രതിപക്ഷം ഒന്നും ചെയ്തില്ല എന്ന് പറയുന്നത് ശരിയല്ല. നിയമസഭയില്‍ എം.വിന്‍സെന്റ് അനൗദ്യോഗിക ബില്‍ നല്‍കി.

ബില്ല് അവതരിപ്പിക്കുന്നതിന് നിയമപരപമായ പ്രാബല്യമില്ലെന്ന് പറഞ്ഞ് സ്പീക്കര്‍ അവതരണാനുമതി നിഷേധിക്കുകയാണ് ഉണ്ടായത്. അതുകൊണ്ട് പ്രതിപക്ഷം എന്തു ചെയ്തു എന്ന ചോദ്യം അപ്രസക്തമാണ്. ബില്ല് എന്റെ അനുമതിയോടുകൂടിയാണ് എം.വിന്‍സെന്റ് നല്‍കിയത്. നിയമവകുപ്പ് അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞാണ് സ്പീക്കര്‍ തള്ളിയത്.

അതില്‍ കൂടുതല്‍ ഞങ്ങള്‍ക്ക് എന്ത് ചെയ്യാനാണ് സാധിക്കുകയെന്നും ചെന്നിത്തല ചോദിച്ചു. പാര്‍ലമെന്റില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ക്കുകയാണ് ഉണ്ടായത്. ഞങ്ങള്‍ പാര്‍ലമെന്റിലും നിയമസഭയിലും പ്രതിപക്ഷം എന്ന നിലയില്‍ അനൗദ്യോഗിക ബില്ലുകള്‍ തയ്യാറാക്കി നല്‍കിയതാണ്.

ബിജെപി-സിപിഎം സര്‍ക്കാരുകള്‍ അതിനെ എതിര്‍ക്കുകയാണ് ഉണ്ടായിട്ടുള്ളത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരെ വിളിച്ചുകൂട്ടി പ്രയാര്‍ ഗോപാലകൃഷ്ണന്‍ സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സുകുമാരന്‍ നായര്‍ തെറ്റിദ്ധാരണമൂലം പറഞ്ഞതായിരിക്കുമെന്നും വേണ്ടി വന്നാല്‍ അദ്ദേഹത്തെ നേരിട്ട് കണ്ട് വിശദീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നിയമന വിഷയത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ തെറ്റുകള്‍ ആവര്‍ത്തിക്കാനാണോ ഈ സര്‍ക്കാര്‍ ഇരിക്കുന്നത് എന്ന് പറയണമെന്നും ചെന്നിത്തല പറഞ്ഞു.

എന്ത് ചെയ്താലും കഴിഞ്ഞ സര്‍ക്കാരും ചെയ്തിരുന്നു എന്നാണ് പറയുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് മറ്റൊരു വിഷയമാണ്. അഞ്ചു കൊല്ലം കൊണ്ട് എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് വന്ന സര്‍ക്കാരാണിത്. കേരള ഹൗസിലെ ലാസ്റ്റ് ഗ്രേഡ് നിയമനങ്ങള്‍ സ്ഥിരപ്പെടുത്തിയത് അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ ശുപാര്‍ശപ്രകാരമാണ്. അതും ഇതും തമ്മില്‍ താരതമ്യം ചെയ്യുന്നത് ശരിയല്ല. ഒരു മാര്‍ഗവുമില്ലാതെ എല്ലാ മാര്‍ഗവും അടഞ്ഞപ്പോഴാണ് പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് സമരത്തിനിറങ്ങിയത്. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം ഇതുവരെ ഒരു റാങ്ക് ലിസ്റ്റും നീട്ടികൊടുത്തിരുന്നില്ല. ഇപ്പോള്‍ തിരഞ്ഞെടുപ്പ് വന്നപ്പോളാണ് ഒരുതവണ നീട്ടിയത്.

ഉദ്യോഗാര്‍ഥികളോട് ക്രൂരത കാട്ടിയ ഒരു സര്‍ക്കരാണിത്. ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞ് അടിച്ചമര്‍ത്തുകയാണ്. ശബരിമല വിഷയത്തില്‍ സിപിഎം കള്ളക്കളി അവസാനിപ്പിക്കണം. എം.എ.ബേബി ആദ്യം പറഞ്ഞതില്‍ നിന്ന് മലക്കം മറഞ്ഞത് പാര്‍ട്ടിയില്‍ നിന്ന് ലഭിച്ച ശാസനയെ തുടര്‍ന്നാണെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (5 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (5 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (7 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (7 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (7 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (8 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (8 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (8 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (8 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (8 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (8 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (8 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (8 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (8 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (8 hours ago)

Malayali Vartha Recommends