Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

സംസ്ഥാനത്ത് ഒരു കാലത്തുമില്ലാത്ത നിലയില്‍ അനധികൃതനിയമനങ്ങള്‍; പരമാവധി ആളുകളെ തിരുകിക്കയറ്റുക എന്നതാണ് ഈ സര്‍ക്കാരിന്റെ നയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

10 FEBRUARY 2021 03:36 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ഒരു കാലത്തുമില്ലാത്ത നിലയില്‍ അനധികൃതനിയമനങ്ങള്‍ നടക്കുകയാണ്. പരമാവധി ആളുകളെ തിരുകിക്കയറ്റുക എന്നതാണ് ഈ സര്‍ക്കാരിന്റെ നയം. എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് വന്ന സര്‍ക്കാരാണിത്. ഡല്‍ഹിയിലെ കേരള ഹൗസില്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തി എന്നൊരു വ്യാജവാര്‍ത്ത കഴിഞ്ഞ ദിവസം വരികയുണ്ടായി. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് അച്യുതാനന്ദന്റെ കത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇത് ചെയ്തത്. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെയാണ് സ്ഥിരപ്പെടുത്തിയത്. കേരള ഹൗസിലെ ലാസ്റ്റ് ഗ്രേഡ് നിയമനങ്ങള്‍ പിഎസ് സിക്കു വിട്ടവയല്ല. റൂംബോയ്, തൂപ്പുകാര്‍, ഡ്രൈവര്‍, കുക്ക്, ഗാര്‍ഡ്‌നര്‍ തുടങ്ങിയ താഴ്ന്ന വിഭാഗം തസ്തികളില്‍ ഡല്‍ഹിയിലുള്ളവരെയാണ് നിയമിച്ചത്. കേരളത്തില്‍ നിന്ന് ഇതിനായി ജീവനക്കാരെ എത്തിക്കാനാവില്ല. ലോക്കല്‍ റിക്രൂട്ട്‌മെന്റ് ആയതിനാല്‍ ഹിന്ദിക്കാരുമുണ്ട്. കേരളം രൂപപ്പെട്ടതു മുതല്‍ ലോക്കല്‍ റിക്രൂട്ട്മെന്റാണ് ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍ കേരള ഹൗസില്‍ നടന്നിട്ടുള്ളത്. അതും ഇപ്പോഴത്തെ കൂട്ട സ്ഥരിപ്പെടുത്തലും പിന്‍വാതില്‍ നിയമനങ്ങളും തമ്മില്‍ താരതമ്യം ചെയ്യാനാവില്ല.

2016 ലെ ഇടതുമുന്നണി പ്രകടനപത്രികിയില്‍ എഴുതിവച്ചിരിക്കുന്നത് ഇതാണ്: 'കേരളത്തിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ അടിമുടി പുനസംഘടിപ്പിക്കും. എല്ലാത്തരം തൊഴിലവസരങ്ങളെയും ( സ്വകാര്യമേഖല ഉള്‍പ്പെടെ)വിദ്യാഭ്യാസ അവസരങ്ങളെയും ഏകോപിപ്പിക്കുന്ന കരുത്തുറ്റ സംവിധാനമായി എംപ്ലോയ്‌മെന്റ് എക്‌സേഞ്ചുകളെ മാറ്റും.....' അപ്രഖ്യാപിത നിയമന നിരോധനം പിന്‍വലിക്കും. തസ്തികകള്‍ വെട്ടിക്കുറയ്ക്കുന്ന രീതി അവസാനിപ്പിക്കും. അഡൈ്വസ് മെമ്മോ ലഭിച്ച് 90 ദിവസത്തിനകം നിയമനഉത്തരവ് ലഭിക്കുമെന്ന് ഉറപ്പുവരുത്തും. ഓരോ വകുപ്പുകളിലും ഉണ്ടാകുന്ന ഒഴിവുകള്‍ പത്തുദിവസത്തിനകം പിഎസ്. സിയെ അറിയിക്കുമെന്ന് ഉറപ്പുവരുത്തും....

ഇതെല്ലാം പ്രകടന പത്രികയില്‍ പറഞ്ഞയാളുകളാണ് എംപ്ളോയ്മെന്റ് എക്സേഞ്ചിനെ നോക്കുകുത്തിയാക്കി ഈ അനധികൃത നിയമനങ്ങള്‍ നടിത്തിക്കൊണ്ടിരിക്കുന്നത്. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം താത്ക്കാലികമായി സര്‍ക്കാരില്‍ മാത്രം ഒന്നര ലക്ഷം ആളുകളെ നിയമിച്ചു. മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഓട്ടോണമസ് ബോഡികള്‍ എന്നിവയിലെല്ലാം ഉള്‍പ്പെടെ മൂന്ന് ലക്ഷത്തിലധികം പേരെയാണ് ഈ സര്‍ക്കാര്‍ പിന്‍വാതിലിലൂടെ അനധികൃതമായി നിയമിച്ചത്. സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന തൊഴില്‍ രഹിതരെ സര്‍ക്കാര്‍ ഇപ്പോള്‍ ശത്രുക്കളായി കാണുകയാണ്. യു ഡി എഫ് ആണോ അവരോ ഇളക്കി വിട്ടത്? ഒരു മാര്‍ഗവുമില്ലാതെ എല്ലാ വാതിലുകളും അടഞ്ഞപ്പോഴാണ് അവര്‍ സമരരംഗത്തെത്തിയത്.

പൊലീസിലെ റാങ്ക് ലിസ്റ്റ് തന്നെ എടുക്കുക. യൂണിവേഴ്സിറ്റി കോളജിലെ കുത്തു കേസിലെ പ്രതികളായ എസ് എഫ് ഐ നേതാക്കള്‍ കൃത്രിമമായി കൃത്രിമമായി ഈ ലിസ്റ്റില്‍ ഉയര്‍ന്ന റാങ്കുകള്‍ കരസ്ഥമാക്കി. അതിനെതിരെ ശക്തമായി ആരോപണം ഉയരുകയും പ്രതിപക്ഷം അത് വലിയ വിഷയമാക്കി മാറ്റുകയും ചെയത്പ്പോഴാണ് ആ റാങ്ക് ലിസ്റ്റില്‍ നിന്നുള്ള നിയമനം നിര്‍ത്തി വച്ചത്. പിന്നീട് കോവിഡ് വന്നു. അതോടെ നിയമനം മരവിച്ചു. അപ്പോള്‍ പൊലീസ് റാങ്ക് ലിസ്റ്റില്‍ പെട്ടവരുടെ കുറ്റം കൊണ്ടാണോ ലിസ്റ്റില്‍ നിന്നുളള നിയമനം നടക്കാത്തത്?

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്താതെ ക്രൂരതകാട്ടിയ ഒരു സര്‍ക്കാരിനെിരായി റാങ്ക് ഹോള്‍ഡേഴ്സ് സമരം ചെയ്യുമ്പോള്‍ അത് രാഷ്ട്ീയ പ്രേരിതമാണ് എന്ന് പറഞ്ഞ് ആ സമരത്തെ അടിച്ചമര്‍ത്താനുള്ള നീക്കം ശരിയില്ല. ജീവിക്കാന്‍ വേണ്ടിയുളള സമരമാണത്. അതിനെ ധനമന്ത്രിയും മുഖ്യമന്ത്രിയും ആക്ഷേപിക്കുന്നത് ശരിയല്ല. പി എസ് സി ലിസ്റ്റുകളുടെ കാലാവധി നീട്ടണം. പരമാവധിറാങ്ക് ലിസ്റ്റില്‍ പെട്ടവര്‍ക്ക് ജോലി ലഭിക്കാനുള്ള നടപടിയുണ്ടാകണം. ഇന്ന് രണ്ടായിരത്തി അഞ്ഞൂറിലേറെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഫയലുകള്‍ ക്യാബിനറ്റിന്റെ മുന്‍പാകെ വന്നിട്ടുണ്ടെന്നാണ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അത് ശരിയാണെങ്കില്‍ ആ നടപടി നിര്‍ത്തി വയ്ക്കണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (5 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (6 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (7 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (7 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (8 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (8 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (8 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (8 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (8 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (8 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (8 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (8 hours ago)

എം.സി റോഡില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകളും കാറും കൂടിയിടിച്ച് അപകടം  (8 hours ago)

യുവതിക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ ഫ്‌ലിപ്കാര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍  (9 hours ago)

"സുകുമാരൻ നായരുടെ നെഞ്ചത്ത് ചവിട്ടി നട്ടെല്ലുള്ള നായന്മാർ ഡൽഹിയിൽ ഒന്നിച്ചു..! സുരേഷ് ഗോപി ഓങ്ങിവെച്ച ദിവസം..!"  (9 hours ago)

Malayali Vartha Recommends