പാലാ സീറ്റ് എന്‍സിപിക്ക് വിട്ടു നല്‍കില്ലെന്ന് ഉറപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍; മാണി സി.കാപ്പന്‍ ഇടത് പാളയം ഉപേക്ഷിക്കുമെന്ന് സൂചന

പാലാ സീറ്റ് എന്‍സിപിക്ക് വിട്ടു നല്‍കില്ലെന്ന് ഉറപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ . ഇതോടെ മാണി സി.കാപ്പന്‍ ഇടത് പാളയം ഉപേക്ഷിക്കുമെന്ന് സൂചന . പാലാ സീറ്റിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറല്ലെന്ന് മാണി സി.കാപ്പന്‍ ആവര്‍ത്തിക്കുന്നു. മുഖ്യമന്ത്രി മുന്നോട്ടുവയ്ക്കുന്ന ഉപാധികള്‍ അംഗീകരിക്കാനും കാപ്പന്‍ തയ്യാറല്ല. കുട്ടനാട് സീറ്റ് മാണി സി.കാപ്പന് നല്‍കാമെന്നാണ് മുഖ്യമന്ത്രിയുടെ വാഗ്‌ദാനം. എന്നാല്‍, പാലാ സീറ്റ് വിട്ടുകൊടുത്ത് ഒരു വിട്ടുവീഴ്‌ചയും സാധ്യമല്ലെന്ന് മാണി സി.കാപ്പന്‍ വ്യക്തമാക്കി.
എന്നാൽ എന്‍സിപി പൂര്‍ണമായി എല്‍ഡിഎഫ് വിടില്ല. മാണി സി.കാപ്പനും അദ്ദേഹത്തെ പിന്തുണയ്‌ക്കുന്ന ഏതാനും നേതാക്കളും മാത്രമേ എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ പ്രവേശിക്കൂ. അങ്ങനെ വന്നാല്‍ പാലായില്‍ മാണി സി.കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും. 2019 ലെ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ ഉരുക്കുകോട്ടയായ പാലാ സീറ്റ് ഇടതുപക്ഷത്തിനായി നേടിയെടുത്ത കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. എല്‍ഡിഎഫിലേക്ക് വന്ന കേരള കോണ്‍ഗ്രസ് (എം) ആയിരിക്കും പാലായില്‍ മാണി സി.കാപ്പന് എതിരാളികളാകുക. ജോസ് കെ.മാണിയായിരിക്കും സ്ഥാനാര്‍ഥി. നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജോസ് കെ.മാണി രാജ്യസഭാംഗത്വം രാജിവയ്‌ക്കും. ജോസ് കെ.മാണി മത്സരരംഗത്തു നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചാല്‍ നിഷ ജോസ് കെ.മാണിക്കായിരിക്കും സാധ്യത.
https://www.facebook.com/Malayalivartha























