പാലാരിവട്ടം മേല്‍പ്പാലം മാര്‍ച്ച് പത്തിന് തുറന്നുകൊടുക്കാന്‍ സജ്ജമാകുമെന്ന് ഇ.ശ്രീധരന്‍

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം മാര്‍ച്ചില്‍ നടക്കുമെന്ന് സൂചന . പാലം മാര്‍ച്ച് പത്തിന് തുറന്നുകൊടുക്കാന്‍ സജ്ജമാകുമെന്ന് ഇ.ശ്രീധരന്‍ അറിയിച്ചു . പാലത്തിന്റെ 95 ശതമാനം ജോലികളും പൂര്‍ത്തിയാക്കിയിരിക്കുകയാണ് . 170 ദിവസത്തിനുള്ളിലാണ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതെന്നും ശ്രീധരന്‍ പറഞ്ഞു. പാലത്തിന്റെ ഉദ്ഘാടന തിയതി നിശ്ചയിക്കാന്‍ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.
നിര്‍മാണ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാലം പൊളിച്ചുപണിയാന്‍ തീരുമാനിച്ചത്. ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്റെ മേല്‍നോട്ടത്തിലാണ് മേല്‍പ്പാലത്തിന്റെ പുനര്‍നിര്‍മാണം. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിക്കാണ് കരാര്‍. പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഡിഎംആര്‍സിക്ക് പണം തരേണ്ടതില്ലെന്ന് ഇ.ശ്രീധരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ മുമ്ബ് നല്‍കിയ കരാറുകളില്‍നിന്നുള്ള മിച്ചമായി 17.4 കോടി രൂപ ഉപയോഗിച്ചാണ് നിര്‍മാണം നടത്തുന്നത്.
https://www.facebook.com/Malayalivartha























