ഇതര സംസ്ഥാന തൊഴിലാളികൾ വീട്ടിൽ പൂട്ടിയിട്ട കുട്ടികളെ നാട്ടുകാർ രക്ഷപെടുത്തി; കുട്ടികൾക്ക് ഭക്ഷണം നൽകിയില്ല, ശരീരത്തിൽ അടിയേറ്റ പാടുകൾ

പട്ടിണികിടന്ന് ആവശമായ രീതിയിലാണ് കുട്ടികളെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചത്. കുട്ടികളെ വീട്ടിനുള്ളിൽ പൂട്ടിയിട്ടാണ് ദമ്പതികൾ പുറത്തു പോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ വിവരം പഞ്ചായത്ത് അധികൃതരെ അറിയിച്ചത്. അധികൃതര്‍ എത്തി പൂട്ടു പൊളിച്ച് വീട്ടില്‍ പ്രവേശിച്ചപ്പോഴാണ് കുട്ടികളെ അവശനിലയില്‍ കണ്ടത്. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കുട്ടികളുടെ ശരീരത്തിൽ അടിയേറ്റ പാടുകളും കണ്ടെത്തി. സംഭവത്തിൽ മാതാപിതാക്കളെ പോലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.
കുട്ടികളെ ആശുപത്രിയിൽ എത്തിച്ച് വെള്ളവും ബിസ്ക്കറ്റും നല്കിയതിനുശേഷമാണ് അല്പമെങ്കിലും ശാരീരിക നില മെച്ചപ്പെട്ടത്. മാതാപിതാക്കളെ ആശുപത്രിയിൽ എത്തിച്ച് പൊലീസ് നടത്തിയ ചോദ്യം ചെയ്യല്ലിൽ കുട്ടികൾ തങ്ങളുടേത് തന്നെയാണെന്നും പുറത്തിറങ്ങാതിരിക്കാനാണ് പൂട്ടിയിട്ടതെന്നും പറയുകയുണ്ടായി.
https://www.facebook.com/Malayalivartha























