സംസ്ഥാനത്ത് ഇന്ന് 5980 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5745 പേര്‍ രോഗമുക്തരായി

സംസ്ഥാനത്ത് ഇന്ന് 5980 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. പുതുതായി രോഗം ബാധിച്ചവരില്‍ 5457 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 386 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 24 മണിക്കൂറിനിടെ 80106 സാമ്ബിളുകള്‍ പരിശോധിച്ചു. നിലവില്‍ 64336 പേരാണ് ചികിത്സയിലുള്ളത്.
എറണാകുളം 811, കൊല്ലം 689, കോഴിക്കോട് 652, കോട്ടയം 575, പത്തനംതിട്ട 571, തൃശൂര്‍ 540, തിരുവനന്തപുരം 455, മലപ്പുറം 421, ആലപ്പുഴ 411, കണ്ണൂര്‍ 213, വയനാട് 201, പാലക്കാട് 191, ഇടുക്കി 179, കാസര്‍ഗോഡ് 71 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊറോണ സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 81 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 69 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5745 പേര്‍ രോഗമുക്തരായി. 24 മണിക്കൂറിനിടെ 18 പേര്‍ രോഗം ബാധിച്ചു മരിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,34,767 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,24,378 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,389 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1178 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 11 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 459 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
https://www.facebook.com/Malayalivartha























