കേരള പബ്ലിക് സര്‍വിസ് കമീഷനില്‍ എട്ട് അംഗങ്ങളെ കൂടി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനം ; ഘടക കക്ഷികള്‍ക്കും പ്രാതിനിധ്യം

കേരള പബ്ലിക് സര്‍വിസ് കമീഷനില്‍ ഒഴിവുള്ള സ്ഥാനങ്ങളിലേക്ക് പുതിയ എട്ട് അംഗങ്ങളെ കൂടി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഡോ. എസ്. ശ്രീകുമാര്‍ (തിരുവനന്തപുരം) എസ്. വിജയകുമാരന്‍ കുമാര്‍ (തിരുവനന്തപുരം), എസ്.എ. സെയിഫ് (കൊല്ലം), വി.ടി.കെ. അബ്ദുല്‍ സമദ് (കോഴിക്കോട്) ഡോ. സി.കെ. ഷാജിബ് (കോഴിക്കോട്), ഡോ. സ്റ്റാനി തോമസ്, (കോട്ടയം), ഡോ. മിനി സഖറിയാസ് (എറണാകുളം), ബോണി കുര്യാക്കോസ് (കോട്ടയം) എന്നിവരാണ് പുതിയ അംഗങ്ങള്‍.
ഡോ. ശ്രീകുമാര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സേവനം അനുഷ്ടിക്കുന്നു. സി.പി.െഎയുടെ സര്‍വിസ് സംഘടനയായ ജോയന്‍റ് കൗണ്‍സിലിെന്റ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു എസ്. വിജയകുമാരന്‍ നായര്‍. മെഡിക്കല്‍ കോളജില്‍ നിന്നാണ് വിരമിച്ചത്. എസ്.െഎ. സൈഫ് കൊട്ടാരക്കര താലൂക്ക് സപ്ലൈ ഒാഫിസറാണ്. ശാസ്താംകോട്ട സ്വദേശിയായ അദ്ദേഹം എഴുത്തുകാരന്‍ കൂടിയാണ്.
തലശേരി മുബാറക്ക് ഹൈസ്കൂള്‍ അധ്യാപകനായ അബ്സുദല് സമദ് മേപ്പയൂര്‍ സ്വദേശിയാണ്. ഡോ. സി.കെ. ഷാജിബ് 20 വര്‍ഷമായി വെറ്ററിനറി ഡോക്ടറായി പ്രവര്‍ത്തിച്ചുവരുന്നു. കോഴിക്കോട് ഉണ്ണിക്കുളം സ്വദേശിയാണ്. ഡോ. സ്റ്റാനി തോമസ് കോളജ് പ്രഫസറാണ്. ബോണി കുര്യാക്കോസ് മാധ്യമപ്രവര്‍ത്തകന്‍. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം, കേരള കോണ്‍ഗ്രസ് ബാലകൃഷ്ണപിള്ള വിഭാഗം, െഎ.എന്‍.എല്‍ അടക്കം കക്ഷികള്‍ക്കും ഇക്കുറി പ്രാതിനിധ്യം നല്‍കി.
https://www.facebook.com/Malayalivartha























