ഗ്ലാസ് ഫര്‍ണസ് പൈപ്പ് പൊട്ടി ഫര്‍ണസ് ഓയില്‍ കടലിൽ പടര്‍ന്നു; ടൈറ്റാനിയം ഫാക്ടറിയുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി വച്ച് അധികൃതർ

തിരുവനന്തപുരത്തെ ടൈറ്റാനിയം ഫാക്ടറിയുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി വച്ചു. ഇന്നുണ്ടായ എണ്ണ ചോര്‍ച്ചയെ തുടര്‍ന്നാണ് ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചത്.
ഇന്ന് രാവിലെയാണ് തിരുവനന്തപുരം ടൈറ്റാനിയം ഫാക്ടറിയില്‍ ഗ്ലാസ് ഫര്‍ണസ് പൈപ്പ് പൊട്ടി ഫര്‍ണസ് ഓയില്‍ കടലിലേക്ക് പടര്‍ന്നത്. ഓടയിലൂടെയാണ് ഓയില്‍ കടലിലേക്ക് എത്തിയത്. ചോര്‍ച്ച അടച്ചുവെന്ന് കമ്ബനി അധികൃതര്‍ അറിയിച്ചിരുന്നു. അപകട സാധ്യതയെക്കുറിച്ച് പരിസരവാസികള്‍ കമ്ബനി അധികൃതരെ നേരത്തെ തന്നെ അറിയിച്ചിരുന്നു.
കടലിലേക്ക് വ്യാപകമായ രീതിയില്‍ ഓയില്‍ പോയിട്ടില്ലെന്നും ഉടന്‍ ഓയില്‍ നീക്കം ചെയ്യുമെന്നും കമ്ബനി അധികൃതര്‍ അറിയിച്ചു. എന്നാല്‍ വേളി മുതല്‍ പുതുക്കുറിച്ചി വരെയുള്ള ഭാഗത്തെ കടലില്‍ ഓയില്‍ പടര്‍ന്നിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
https://www.facebook.com/Malayalivartha























