കുംഭമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട നാളെ വൈകിട്ട് തുറക്കും... വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത 5000 ഭക്തര്‍ക്ക് വീതം ദിവസവും പ്രവേശനാനുമതി, 48 മണിക്കൂറിനുള്ളില്‍ നടത്തിയ കൊവിഡ് പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

കുംഭമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട നാളെ വൈകിട്ട് തുറക്കും. വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത 5000 ഭക്തര്‍ക്ക് വീതമാണ് ദിവസവും പ്രവേശനാനുമതി. 13 മുതലാണ് പ്രവേശനം.
48 മണിക്കൂറിനുള്ളില്‍ നടത്തിയ കൊവിഡ് പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി ശ്രീകോവില്‍ തുറന്ന് വിളക്ക് തെളിക്കും.
തുടര്‍ന്ന് ഉപദേവത ക്ഷേത്രനടകളും തുറക്കും. പതിനെട്ടാം പടിക്ക് മുന്നിലെ ആഴിയില്‍ മേല്‍ശാന്തി അഗ്നി പകരും. ആദ്യദിനം പൂജകളില്ല. കുംഭമാസം ഒന്നായ 13ന് പുലര്‍ച്ചെ 5ന് നിര്‍മ്മാല്യ ദര്‍ശനവും അഭിഷേകവും നടക്കും. 17ന് രാത്രി നട അടയ്ക്കും.
"https://www.facebook.com/Malayalivartha























