Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..

പാല ഒരു പാരയാകുമോ... പാല സീറ്റില്‍ തട്ടി മാണി സി കാപ്പന്‍ മുന്നണി വിടുമെന്നറിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ മൗനം വാചാലമാകുന്നു; വെള്ളിയാഴ്ച മാണി സി കാപ്പന്‍ മുന്നണി വിടുമെന്ന് അറിഞ്ഞിട്ടും ഇനിയും വെള്ളിയാഴ്ചകള്‍ വരുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്; എന്താകും മുഖ്യമന്ത്രിയുടെ തീരുമാനമെന്നറിയാതെ ആകാംക്ഷയോടെ കേരളം

11 FEBRUARY 2021 08:59 AM IST
മലയാളി വാര്‍ത്ത

പാലാ സീറ്റിനെച്ചൊല്ലി മാണി സി കാപ്പന്‍ ഇടതുമുന്നണി വിടുമെന്നുള്ള പ്രചാരണം ശക്തമായി നടക്കുകയാണ്. പാലായില്‍ വീണ്ടും ജനവിധി തേടാനൊരുങ്ങുന്ന മാണി സി. കാപ്പന്‍ എം.എല്‍.എയ്ക്കു പിന്നില്‍ ഉറച്ചുനിന്ന്, യു.ഡി.എഫില്‍ ചേരാനാണു പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനമെന്നാണ് പറയുന്നത്.

എന്നാല്‍, ഇടതുമുന്നണിയില്‍ തുടരണമെന്ന നിലപാടില്‍ത്തന്നെയാണു മന്ത്രി എ.കെ. ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള വിഭാഗം. എന്‍.സി.പി. മുന്നണി മാറുമെന്ന പ്രചാരണത്തില്‍ ആശങ്കയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

 

 

എന്‍.സി.പിയുടെ നിലപാട് സംസ്ഥാനാധ്യക്ഷന്‍ ടി.പി. പീതാംബരന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇടതുമുന്നണി ഭദ്രമായ രീതിയില്‍ മുന്നോട്ടുപോകുകയാണ്. പ്രഫുല്‍ പട്ടേലുമായി സംസാരിച്ചെന്നതു ശരിയാണ്. അദ്ദേഹം തന്നെ വിളിച്ചിരുന്നു. എന്‍.സി.പിയുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ പങ്കുവച്ചു. അദ്ദേഹം ഇങ്ങോട്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നു പറഞ്ഞപ്പോള്‍ സ്വാഗതം ചെയ്തു.


സീറ്റ് വിഭജനചര്‍ച്ച ആരംഭിക്കാത്തതിനാല്‍ പാലായെക്കുറിച്ച് ഇപ്പോള്‍ പറയാനാവില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍നിന്നു വ്യത്യസ്തമായി ഇക്കുറി പുതിയ രണ്ട് പാര്‍ട്ടികള്‍ എല്‍.ഡി.എഫിലുണ്ട്; എല്‍.ജെ.ഡിയും കേരളാ കോണ്‍ഗ്രസും. 140 സീറ്റില്‍നിന്നാണ് ആ പാര്‍ട്ടികള്‍ക്കും സീറ്റ് നല്‍കേണ്ടിവരുക. സ്വാഭാവികമായും എല്‍.ഡി.എഫില്‍ മത്സരിച്ച പാര്‍ട്ടികള്‍ പലതും ചില സീറ്റുകള്‍ വിട്ടുകൊടുക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

യു.ഡി.എഫിലേക്കു പോകുകയാണെന്ന പ്രഖ്യാപനം വെള്ളിയാഴ്ച വരുമെന്നു മാണി സി. കാപ്പന്‍ പറഞ്ഞതിനെക്കുറിച്ചുള്ള ചോദ്യത്തിന്, 'വെള്ളിയാഴ്ചകള്‍ വരട്ടെ, നമുക്കു നോക്കാം' എന്നായിരുന്നു മറുപടി. ഇതോടെ എന്തുണ്ടാകുമെന്നുള്ള ആകാംക്ഷ പടരുകയാണ്.

അതേസമയം മുന്നണി വിടുന്ന കാര്യത്തില്‍ എന്‍.സി.പി. ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ നാളെ ഔദ്യോഗികപ്രഖ്യാപനം നടത്തുമെന്നാണു സൂചന. സിറ്റിങ് സീറ്റായ പാലാ കേരളാ കോണ്‍ഗ്രസ് (എം) ജോസ് കെ. മാണി വിഭാഗത്തിനു നല്‍കാനുള്ള സി.പി.എം. തീരുമാനത്തില്‍ പ്രതിഷേധിച്ചാണു ദേശീയ നേതൃത്വത്തിന്റെ അനുമതിയോടെ എന്‍.സി.പി. പതിറ്റാണ്ടുകള്‍ നീണ്ട എല്‍.ഡി.എഫ്. ബന്ധം ഉപേക്ഷിക്കുന്നത്. പാലാ ഉള്‍പ്പെടെ പാര്‍ട്ടിയുടെ നാല് സിറ്റിങ് സീറ്റും വേണമെന്ന ആവശ്യം സി.പി.എം. നിരാകരിച്ചത് എന്‍.സി.പി. ദേശീയനേതൃത്വത്തെ പ്രകോപിപ്പിച്ചു.

 


പാര്‍ട്ടിയുടെ ആവശ്യം സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍തന്നെ നേരിട്ട് അറിയിച്ചിരുന്നു. സിറ്റിങ് സീറ്റുകള്‍ നല്‍കാമെന്നു യെച്ചൂരി ഉറപ്പുനല്‍കുകയും ചെയ്തു. എന്നാല്‍, ഇക്കാര്യം പ്രഫുല്‍ പട്ടേല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല.

 

പാലായ്ക്കു പകരം രാജ്യസഭാ സീറ്റ് ചോദിച്ചെങ്കിലും ഫലമുണ്ടായില്ല. പട്ടേലിനു പിണറായിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടതോടെ ബന്ധം കൂടുതല്‍ വഷളായി. ഇതോടെയാണു ദേശീയതലത്തില്‍ രൂപപ്പെട്ട ധാരണ പൊളിഞ്ഞത്. ഇടതുമുന്നണി വിടാന്‍ പവാര്‍ ഇന്നലെ അനുമതി നല്‍കുകയും ചെയ്തു.

യു.ഡി.എഫ്. നേതൃത്വവുമായി എന്‍.സി.പി. നേതാക്കള്‍ അനൗപചാരിക ചര്‍ച്ചകള്‍ ആരംഭിച്ചു. മാണി സി. കാപ്പന്‍ മാത്രമാണ് ഇടതുമുന്നണി വിട്ടുവരുന്നതെങ്കില്‍ പാലായില്‍ കൈപ്പത്തി ചിഹ്‌നത്തില്‍ മത്സരിക്കണമെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്.

 


എന്നാല്‍, പുതിയ സാഹചര്യത്തില്‍ എന്‍.സി.പിയെ യു.ഡി.എഫ്. ഘടകകക്ഷിയാക്കേണ്ടിവരും. ഇടതുമുന്നണി വിടാനുള്ള പാര്‍ട്ടി തീരുമാനത്തോടു യോജിപ്പില്ലാത്ത മന്ത്രി ശശീന്ദ്രന്‍, മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്എസില്‍ ചേരുമെന്നാണു സൂചന.

 

മുന്നണി മാറ്റതീരുമാനം ചര്‍ച്ചകളിലൂടെ ദേശീയതലത്തില്‍ അട്ടിമറിക്കപ്പെട്ടാലും മാണി സി.കാപ്പന്‍ യു.ഡി.എഫിലെത്തുമെന്ന് ഉറപ്പായി. എന്തായാലും അതില്‍ മുഖ്യമന്ത്രിയുടെ തീരുമാനം നിര്‍ണായകമാകും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകകപ്പ് ഫുട്ബാൾ സെമിഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും മുൻ ചാമ്പ്യന്മാരായ ഇംഗ്ളണ്ടും നേർക്കുനേർ  (11 minutes ago)

കുടുംബവഴക്കിനെ തുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ചു  (37 minutes ago)

തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ  (49 minutes ago)

ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട  (8 hours ago)

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു  (8 hours ago)

അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി, സ്വരമാധുരിയുടെ മഞ്ഞണിപ്പൂനിലാവ് ഇനി ഓർമയിൽ, എസ്. ജാനകിക്ക് വിട  (10 hours ago)

അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ  (10 hours ago)

കരഞ്ഞ് കലങ്ങി രാജകുടുബത്തിന്റെ ആ അറിയിപ്പ്..! 4 ദിവസം ദുഃഖാചരണം..! പൊട്ടിക്കരഞ്ഞ് പ്രവാസികൾ..!  (10 hours ago)

താൻ പോടോ അവിടുന്ന്.. താൻ കൈരളിയിൽ വരുംമുമ്പ് വർഗീയവാദി അല്ലായിരുന്നോ,കൈരളി റിപ്പോർട്ടറെ പൊട്ടിച്ച് സുധാകരൻ  (10 hours ago)

വിമാനത്തിന്റെ എന്‍ജിന്റെ ഇടിച്ച് ജനൽ തകർന്നു..! യാത്രക്കാരനെ പുറത്തേക്ക് വലിച്ചെടുത്തു...!!ഞെട്ടി വിറച്ച് യാത്രക്കാർ ,പിന്നാലെ സംഭവിച്ചത്..!  (11 hours ago)

നാല് ദിവസമായി ഫോണുകൾ സ്വിച്ച് ഓഫ്,വീട്ടില്‍ നിന്ന് പോയ പിക്കപ്പ് വാ=നിൽ പലതും ഒളിപ്പിച്ചു അച്ഛനെയും അമ്മയേയും തട്ടി..?  (11 hours ago)

ഇന്ത്യൻ ഭൂപടത്തെ തൊടുന്നോടാ? ഇത് ഇന്ത്യയുടെ മാപ്പ് അല്ല..! പൊട്ടിത്തെറിച്ച് പുലിക്കുട്ടി..! സെമിനാറിനിടെ സംഭവിച്ചത്..!"  (11 hours ago)

വെള്ളമാണെന്നു കരുതി ആസിഡ് കുടിച്ച യുവതി ഗുരുതരാവസ്ഥയില്‍  (11 hours ago)

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി  (11 hours ago)

'വിവേകിന് ഒരു ചുക്കുമറിയില്ല മേഡം കമലയും രവീന്ദ്രനും കൊടും വിഷം' ശിവശങ്കറിന് പിണറായിയോട് അഡിക്ഷൻ..! വീണയെ വലിച്ച് കീറി ദേ സ്വപ്ന വീണ്ടും  (11 hours ago)

Malayali Vartha Recommends