Widgets Magazine
08
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി വന്നപ്പോൾ ചാനൽ ചർച്ചകളിൽ പ്രതികരിക്കാൻ രാഹുൽ ഈശ്വറിന് സാധിക്കാതെ വന്നത് സോഷ്യൽ മീഡിയയിൽ ചർച്ച: പിന്നാലെ രാഹുല്‍ ഈശ്വറിന്‍റെ ഫെയ്സ്ബുക്ക് പേജിൽ ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഭാര്യ ദീപ; 'സത്യമേവ ജയതേ' ...


രാഹുല്‍ മാങ്കൂട്ടം നൽകിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിൽ ഡിസംബർ 10ന് കോടതി വിധി; വിധി വരുന്നത് വരെ കടുത്ത നടപടികൾ സ്വീകരിക്കരുതെന്ന് കോടതി: ‘ഐ വാണ്ടഡ് ടു റേപ്പ് യു’ എന്ന് രാഹുൽ പറഞ്ഞതായി യുവതിയുടെ മൊഴി; നമുക്ക് ഒരു കുഞ്ഞ് വേണം എന്ന വിചിത്ര ആവശ്യവും രാഹുൽ ഉന്നയിച്ചു...


കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റം തെളിഞ്ഞു: ആറ് പ്രതികൾ കുറ്റക്കാർ; ഈ മാസം 12ന് ആറ് പ്രതികളുടെ ശിക്ഷാവിധി: ദിലീപ് കുറ്റവിമുക്തൻ...


ശിക്ഷാവിധി അൽപ്പസമയത്തിനകം: രാമൻപിള്ളയുടെ ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ ദിലീപിൽ അമിതാത്മവിശ്വാസം; പ്രതികരണം തേടിയെങ്കിലും ചിരിച്ചുകൊണ്ട് അവിടേയ്ക്ക്; എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിസരത്ത് കനത്ത സുരക്ഷ...


തദ്ദേശ തെരഞ്ഞെടുപ്പ്.... . ഒന്നാം ഘട്ട വിധി കുറിക്കുന്ന തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകൾക്ക് നാളെ അവധി , രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളിൽ വ്യാഴാഴ്ച അവധി

ചെങ്ങന്നൂരിൽ ദേശീയശ്രദ്ധയാകർഷിക്കുന്ന മത്സരം.... ദേശീയമാധ്യമങ്ങളില്‍ ദീര്‍ഘകാലം പ്രവര്‍ത്തനപരിചയമുള്ള, രാജ്യത്തെ തന്നെ മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകരിലൊരാളായ ഡോ.ആര്‍ ബാലശങ്കര്‍, വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ നിന്നും മത്സരിച്ചേക്കുമെന്ന് സൂചനകള്‍

11 FEBRUARY 2021 10:37 AM IST
മലയാളി വാര്‍ത്ത

More Stories...

ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റി...പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞ് വീണ് മരിച്ചു

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂര്‍ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായി...ഡിസംബര്‍ പത്തിന് തിരുവനന്തപുരം പ്രിന്‍സിപ്പൽ സെഷൻസ് കോടതി ഉത്തരവ് പറയും

ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി വന്നപ്പോൾ ചാനൽ ചർച്ചകളിൽ പ്രതികരിക്കാൻ രാഹുൽ ഈശ്വറിന് സാധിക്കാതെ വന്നത് സോഷ്യൽ മീഡിയയിൽ ചർച്ച: പിന്നാലെ രാഹുല്‍ ഈശ്വറിന്‍റെ ഫെയ്സ്ബുക്ക് പേജിൽ ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഭാര്യ ദീപ; 'സത്യമേവ ജയതേ' ...

രാഹുല്‍ മാങ്കൂട്ടം നൽകിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിൽ ഡിസംബർ 10ന് കോടതി വിധി; വിധി വരുന്നത് വരെ കടുത്ത നടപടികൾ സ്വീകരിക്കരുതെന്ന് കോടതി: ‘ഐ വാണ്ടഡ് ടു റേപ്പ് യു’ എന്ന് രാഹുൽ പറഞ്ഞതായി യുവതിയുടെ മൊഴി; നമുക്ക് ഒരു കുഞ്ഞ് വേണം എന്ന വിചിത്ര ആവശ്യവും രാഹുൽ ഉന്നയിച്ചു...

എന്റെ ദൈവം, പത്തേ പത്ത് മിനിറ്റ് രാമന്പിള്ളയെ കാണാൻ ദിലീപ്...! കെട്ടിപിടിച്ച് പൊട്ടി കരഞ്ഞു ..! അടച്ചിട്ട മുറിയിൽ അവർ മാത്രം

ദേശീയമാധ്യമങ്ങളിൽ ദീർഘകാലം പ്രവർത്തനപരിചയമുള്ള, രാജ്യത്തെതന്നെ മുതിർന്ന മാദ്ധ്യമപ്രവർത്തകരിലൊരാളായ ഡോ.ആർ ബാലശങ്കർ, വരുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ നിന്നും മത്സരിക്കുമെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.അങ്ങനെയെങ്കിൽ ചെങ്ങന്നൂർ നിയമസഭാമണ്ഡലം ദേശീയശ്രദ്ധാകേന്ദ്രമാകുമെന്നതു തീർച്ച.

 

കഴിഞ്ഞ നാല്പതു വർഷക്കാലമായി ദില്ലി ആസ്ഥാനമാക്കി മാധ്യമപ്രവർത്തകൻ എന്നതുപോലെ രാഷ്ട്രീയ-സാംസ്കാരിക-വിദ്യാഭ്യാസ-സേവനമേഖലകളിലും തിളങ്ങിനില്ക്കുന്ന വ്യക്തിത്വമാണ് ഡോ.ആർ ബാലശങ്കർ. ബിജെപി യുടെ ബൗദ്ധികവിഭാഗത്തിൻ്റെയും ട്രെയിനിംഗ് വിഭാഗത്തിൻ്റെയും ചുമതലക്കാരൻ എന്നതിലുപരി കക്ഷി രാഷ്ട്രീയബന്ധങ്ങൾക്ക് ഉപരി ജാതി-മതഭേദമന്യേ വ്യത്യസ്തമേഖലകളിലുള്ള പ്രമുഖരുമായുള്ള ബാലശങ്കറിൻ്റെ വ്യക്തിപരമായബന്ധം ഭാരതത്തിലുടനീളവും വിദേശരാജ്യങ്ങളിലുമായി വളർന്നു പന്തലിച്ച ഗാഢസൗഹൃദങ്ങളിലാണ് എത്തിനില്ക്കുന്നത്.

 


കേരളത്തിൽ ഇതിനുമുമ്പും ദേശീയതലത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാളികൾ മത്സരരംഗത്ത് ഉണ്ടായിട്ടുണ്ട്. വി.കെ.കൃഷ്ണമേനോൻ മുതൽ ശശിതരൂർവരെ ഈ ഗണത്തിൽപ്പെടുന്നു. അതേസമയം ദേശീയമാധ്യമപ്രവർത്തകനെന്നനിലയിൽ ഖ്യാതിനേടിയൊരാൾ ഈ നൂറ്റാണ്ടിൽ ഇതാദ്യമായാണ് കേരളത്തിൽ മത്സരരംഗത്തേക്കുകടന്നുവരുന്നത്. 1977ൽ. പ്രശസ്ത പത്രപ്രവർത്തകനായിരുന്ന ബി.ജി.വർഗീസ് മാവേലിക്കര പാർലമെന്റ്മണ്ഡലത്തിൽ ജനതാപാർട്ടിസ്വതന്ത്രനായി മത്സരിച്ചതാണ് ഇതിനുമുമ്പ് എടുത്തു പറയാവുന്ന മത്സരം. ബി.ജി.വർഗീസും കോൺഗ്രസിനുവേണ്ടി ഐ.എൻ.ടി.യു.സി നേതാവ് ബി.കെ.നായരും തമ്മിലായിരുന്നു മത്സരം.

 

അന്ന് ടെലിവിഷൻ ചാനലുകളില്ല.ഇത്രയും പ്രചാരണസംവിധാനങ്ങളില്ല. എന്നാൽ ഇന്ന് മാധ്യമങ്ങളുടെ വേലിയേറ്റമാണ്. ഇങ്ങനെയൊരു കാലഘട്ടത്തിൽ ഡോ.ബാലശങ്കർ മത്സരരംഗത്തുണ്ടാവുമ്പോൾ ദേശീയമാധ്യമങ്ങളുടേയും ദേശീയ നേതാക്കളുടേയും ശ്രദ്ധ ചെങ്ങന്നൂരിലേക്ക് ആകർഷിക്കാൻ കാരണമാകും.


ദില്ലിയിൽ നാലുപതിറ്റാണ്ടുകാലമായി വിവിധദേശീയമാധ്യമങ്ങളിലായി സബ്എഡിറ്റർ മുതൽ ചീഫ് എഡിറ്റർ പദവിവരെ വഹിച്ച് മാധ്യമരംഗത്ത് ദീർഘകാലപരിചയസമ്പന്നതയുള്ള ഡോ.ബാലശങ്കർ ഇന്നും തൻ്റെ തൂലികയിലൂടെ തൻ്റെ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക ഉൾക്കാഴ്ചകളെ പ്രതിഫലിപ്പിച്ച് ജനസമൂഹത്തിൽ സജീവചിന്താസാന്നിദ്ധ്യമാണ്.

 


ഫ്രീപ്രസ്സ്ജേണൽ, ഇന്ത്യൻ എക്സ്പ്രസ്, ഫൈനാൻഷ്യൽ എക്സ്പ്രസ്, ഓൺലുക്കർ,പ്രോബ്, മലയാളമനോരമ മാധ്യമകുടുംബത്തിൽനിന്നുള്ള ദി വീക്ക്, തുടങ്ങി നിരവധിപ്രസിദ്ധീകരണങ്ങളിൽ ദില്ലി ബ്യൂറോചീഫായും അല്ലാതെയും ഡോ.ബാലശങ്കർ പ്രവർത്തിച്ചു. ദീർഘകാലം ആർ.എസ്. എസ്. മുഖപത്രമായ ഓർഗനൈസറിൻ്റെ മുഖ്യപത്രാധിപരായി തുടർന്നു. ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാൻ ടൈംസ്, ഇന്ത്യൻ എക്സ്പ്രസ്, ഏഷ്യൻ ഏജ്, സൺഡേ ഗാർഡിയൻ, ഡെക്കാൻ ക്രോണിക്കിൾ തുടങ്ങിയ പ്രമുഖ ദിനപത്രങ്ങളിൽ കോളമിസ്റ്റായി തുടരുന്നു. എൻ.ഡി.ടി.വി,ഔട്ട്‌ലുക്ക്, ഡി.എൻ.എ, എ.ബി.എൻ തുടങ്ങി ഓൺലൈൻ പോർട്ടലുകളിൽ കൂടാതെ കലാകൗമുദി, കേസരി തുടങ്ങി മലയാളം വാരികകളുടെ പേജുകളും ഡോ.ബാലശങ്കറിൻ്റെ പ്രൗഢലേഖനങ്ങൾകൊണ്ടു സമ്പന്നമാകാറുണ്ട്.


വിദ്യാഭ്യാസവിചക്ഷണനെന്ന നിലയിലും രാജ്യത്തെ വിവിധസർവ്വകലാശാലകൾ ഡോ.ആർ.ബാലശങ്കറിൻ്റെ പ്രഭാഷണങ്ങൾ സംഘടിപ്പിക്കുന്നു.രാജ്യത്തുടനീളം വിദ്യാഭ്യാസ-സാമൂഹികതലങ്ങളിൽ വിവിധ വിഷയങ്ങളെ അധികരിച്ചുനടക്കുന്ന സെമിനാറുകൾ, സിമ്പോസിയങ്ങൾ തുടങ്ങിയവയിൽ ഡോ.ബാലശങ്കറിൻ്റെ സാന്നിധ്യം ഒരു അനിവാര്യതയായി സംഘാടകർ കാണാറുണ്ട്.


ചരിത്രത്തിലും ധനതത്വശാസ്ത്രത്തിലും മാസ്റ്റർബിരുദം നേടിയിയിട്ടുള്ളബാലശങ്കർ രണ്ടു ബിരുദാനന്തര ബിരുദത്തിനു പിന്നാലെ പി.എച്ച്‌.ഡി യും. കരസ്ഥമാക്കി. ഇൻഫർമേഷൻ ടെക്‌നോളജിയിലും ടെലിക്കമ്മ്യൂണിക്കേഷനിലുമായിരുന്നു ഗവേഷണം. ഗവേഷണപ്രബന്ധംകൂടാതെ ഈ വിഷയങ്ങളിൽ പുസ്തകവും അദ്ദേഹത്തിന്റെതായിട്ടുണ്ട്. ബംഗാൾ വിഭജനകാലഘട്ടത്തെക്കുറിച്ചുള്ളപുസ്തകവും ഡോ.ബാലശങ്കറിൻ്റേതായിട്ടുണ്ട്.


ഏറ്റവും ഒടുവിൽ ഡോ.ബാലശങ്കർ രചിച്ച പുസ്തകം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്കുറിച്ചുള്ളതാണ്."നരേന്ദ്രമോദി ക്രിയേറ്റീവ് ഡിസ്റപ്റ്റർ" എന്നപുസ്തകം ഇംഗ്ലീഷ്, ഹിന്ദി, ഭാഷകൾ കൂടാതെ മലയാളംഉൾപ്പെടെ എട്ട് ഇന്ത്യൻപ്രാദേശികഭാഷകളിലും രണ്ടു വിദേശ ഭാഷകളിലും പ്രസിദ്ധീകരിച്ചു. നരേന്ദ്രമോദിയിലെ വ്യക്തിയേയും,സംഘപ്രചാരകനേയും സംഘാടകനേയും ,പ്രധാനമന്ത്രിയേയും ഏറ്റവും അടുത്തറിയുന്ന ഡോ.ബാലശങ്കിൻ്റ ഈ പുസ്തകം ഭാരതത്തിലെമ്പാടുമുള്ള പുസ്തകശാലകൾക്കുപുറമേ ആമസോൺപോലെ ഓൺലൈൻ വില്പനസംവിധാനങ്ങളിലൂടെ ദശലക്ഷക്കണക്കിന് വായനക്കാർ ഇതിനോടകം പുസ്തകത്തെ അടുത്തറിഞ്ഞുകഴിഞ്ഞു.

 

സംഘസ്വയംസേവകൻ
സംഘാടകൻ
.........................................
ചെങ്ങന്നൂർ ആലാ സ്വദേശിയായ ഡോക്ടർ ബാലശങ്കർ തൻ്റെ വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ രാഷ്ട്രീയ സ്വയംസേവകസംഘത്തിൻ്റെ ഭാഗമായി. സ്വയംസേവകനായി. ചെങ്ങന്നൂർ പ്രദേശങ്ങളിലെ സംഘപ്രവർത്തനത്തിൻ്റെ ആദ്യകാലത്ത് പെണ്ണുക്കരയിൽ കെ.കെ ദാമോദരക്കുറുപ്പ് എന്ന ആദ്യകാലപ്രവർത്തകനാണ് ബാലശങ്കറിൻ്റെ വീട്ടിലെത്തി ബാലശങ്കറിനെ സംഘത്തിൻ്റെ പ്രാഥമിക ശിക്ഷണശിബിരത്തിനുവിടണമെന്ന് ആവശ്യപ്പെട്ടത്. കോൺഗ്രസ് നേതാവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ബാലശങ്കറിൻ്റെ അച്ഛൻ ശ്രീ രാഘവൻപിള്ളയുടെ കുടുംബസുഹൃത്തായദാമോദരക്കുറിപ്പിൻ്റെ താല്പര്യത്തിന് എതിരൊന്നുംപറയാതെ മകനെ സംഘത്തിൻ്റെ പ്രാഥമിക ശിക്ഷണശിബിരത്തിലേക്കുപറഞ്ഞയക്കുകയായിരുന്നു.

 

ബാലശങ്കറിൻ്റെ മാതാവിന്റെ അമ്മാവൻ മാവേലിക്കരയിലെ സംഘപ്രസ്ഥാനങ്ങളുടെ എല്ലാമെല്ലാമായിരുന്നു. പഴയകാല സ്വയംസേവകനും ദീർഘകാലം മാവേലിക്കര സംഘചാലകുമായിരുന്ന അഡ്വക്കേറ്റ് സി.ആർ.രാഘവക്കുറപ്പ്. ഒരുപക്ഷേ അതുകൊണ്ടുകൂടിയാവണം ആലായിൽ സംഘശാഖവരുന്നതിനുമുമ്പേതന്നേ, സംഘത്തെക്കുറിച്ച് കാര്യമായിഅറിയാതെ തന്നെ തങ്ങളുടെ മകനെ വീട്ടുകാർ സംഘക്യാമ്പിലേക്ക് പറഞ്ഞു വിട്ടത്‌.
ക്യാമ്പ് കഴിഞ്ഞെത്തിയ ബാലശങ്കർ ആലായിൽ സംഘശാഖതുടങ്ങി .കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ ഈ പ്രദേശങ്ങളിൽ സംഘപ്രവർത്തനത്തിനു നേതൃത്വം നൽകി. തുടർന്ന് തൃശ്ശൂരിൽ സംഘശിക്ഷാവർഗ്ഗിലും ശിക്ഷാർത്ഥിയായി പങ്കെടുത്തു. അന്നുമുതൽ ഇക്കാലമത്രയും രാഷ്ട്രീയ സ്വയംസേവകസംഘത്തിൻ്റെ ആദർശങ്ങളിൽ നിഷ്ഠമായ സമാജപ്രവർത്തനം ഡോ.ബാലശങ്കർ അഭംഗുരം തുടരുന്നു. അഞ്ചരപ്പതിറ്റാണ്ടിലേറെക്കാലമായ സപര്യ...........

 

ഇന്ദ്രപ്രസ്ഥത്തിൽ
"പരമേശ്വരശിഷ്യനായ് "
.....................................
ഭോപ്പാലിൽ ഭാരതീയവിദ്യാഭവൻ കേന്ദ്രത്തിൽ അഡ്വർടൈസ്മെൻ്റ് എക്സിക്യൂട്ടീവായി ഡോ.ബാലശങ്കർ ജോലിചെയ്തുവരവേ, 1979 ജനുവരിയിൽ സ്വർഗ്ഗീയ പി.പരമേശ്വർജിയുടെ ഒരു കത്ത് വന്നു.
ഏത്രയുവേഗംദില്ലിയിൽ ദീനദയാൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെത്തുവാനായിരുന്നു പരമേശ്വർജിയുടെ നിർദ്ദേശം. പരമേശ്വർജിയോടെ ആവശ്യപ്രകാരം ദില്ലിയിലെത്തിയ ആർ.ബാലശങ്കർ ഭോപ്പാലിലെ ജോലി ഉപേക്ഷിച്ച് ദീനദയാൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പരമേശ്വർജിയുടെ നേതൃത്വത്തിൽ നടക്കുന്ന പഠനഗവേഷണപ്രവർത്തനങ്ങളിൽ പങ്കുചേർന്നു. പരമേശ്വർജിയുടെ സന്തതസഹചാരിയായി. ദീനദയാൽഗവേഷണകേന്ദ്രത്തിൽ പഠനഗവേഷണങ്ങൾ, സെമിനാർ, ചർച്ച, ഗ്രന്ഥരചനകൾ, പുസ്തകപ്രസിദ്ധീകരണം........ അങ്ങനെ ധൈഷണിക, വിചാര, വിദ്യാഭ്യാസ, സാംസ്കാരിക മേഖകളിൽ പരമേശ്വർജിയുമൊത്ത് മൂല്യവത്തായ ഒരുപാടൊരുപാടു സംഭാവനകൾ.

 


ലോകാരാദ്ധ്യരായ മഹാമനീഷികളുടെസാന്നിധ്യവും അവരിൽനിന്നും പകർന്നു കിട്ടിയ അറിവും അവരുടെ സ്നേഹപരിലാളനയിൽ ആർ ബാലശങ്കറിൻ്റെ ചിന്താധാരകൾക്ക് ശക്തിപകർന്നു. മാനനീയ ദത്തോപാന്ത്ഠേംഗ്ഡിയും, നാനാജിദേശ്മുഖും സംഘത്തിൻ്റെ അക്കാലത്ത് അഖിലേന്ത്യാ ബൗദ്ധിക് പ്രമുഖ് മാനനീയ ബാപ്പുറാവു മോഘേയും അടൽബിഹാരിവാജ്പേയിയും, ലാൽകൃഷ്ണ അദ്വാനിയും മുരളീമനോഹർജോഷിയും......അങ്ങനെ മഹാരഥന്മാരുമായി അടുത്ത സഹവാസം. ലോകത്തിൻ്റെതന്നെ കൾച്ചറൽ അംബാസിഡറായി അറിയപ്പെട്ടിരുന്നശ്രീരാമകൃഷ്ണമഠം അദ്ധ്യക്ഷൻ പൂജനീയ സ്വാമിരംഗനാഥാനന്ദയെപ്പോലുള്ള പുണ്യാത്മാക്കളുമായുള്ള സമ്പർക്കവും ബാലശങ്കറിൻ്റെ ലോകത്തെ വിശാലമാക്കി. ആത്മീയപരമ്പരകളിൽ, ആത്മീയാചാര്യൻ പത്മഭൂഷൺ ശ്രീ എം ഉൾപ്പെടെ പറഞ്ഞാൽതീരാത്തത്രയും ശ്രേഷ്ഠവ്യക്തിത്വങ്ങളുമായി ഇന്നുംഉറ്റആത്മബന്ധം. അന്തരിച്ച"ഇതിഹാസകഥാകാരൻ" ശ്രീ ഒ.വി.വിജയൻ തുടങ്ങി കഥാകരന്മാരും കവികളും മറ്റുസാഹിത്യശാഖകളിലുള്ള പ്രതിഭകളും ബാലശങ്കറിൻ്റെ സൗഹൃദകൂട്ടായ്മയ്ക്ക് പുറത്തായിരുന്നില്ല.


ദീനദയാൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനഗവേഷണപദ്ധതികളുമായ് മുന്നോട്ടു പോകവേ പ്രമുഖവാർത്താ ഏജൻസിയായ യു.എൻ.ഐ.ൽ നിയമന ഉത്തരവു ലഭിക്കുന്നു. ഇതേദിവസംതന്നെ സംഘത്തിൻ്റെ അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് ബാപ്പു റാവുമോഘേ പുതിയ ഉത്തരവാദിത്വം ഏല്പിക്കുന്നു.അടിയന്തരാവസ്ഥയിലെ ഒളിവിലുംതെളിവിലുമുള്ള സംഘപരിവാറിൻ്റെ പോരാട്ടങ്ങൾ, കത്തിടപാടുകൾ, മറ്റുപ്രവർത്തനങ്ങൾ എല്ലാംസമാഹരിച്ച് ഗവേഷണംനടത്തി പുസ്തകം തയ്യാറാക്കണം. സംഘപ്രചാരകനെപ്പോലെ പ്രവർത്തിക്കണം . കൂടെ ഗുജറാത്തിൽനിന്നുംമറ്റൊരു പ്രചാരകനുമെത്തുന്നുണ്ട്. മോഘേജിയുടെ നിർദ്ദേശം ശിരസ്സാവഹിച്ച് യു.എൻ.ഐ.യിലെ സബ്എഡിറ്റർ ജോലി വേണ്ടായെന്നുവെക്കുന്നു. വൈകാതെ ഗുജറാത്തിൽനിന്നുള്ള പ്രചാരകനെത്തി. നരേന്ദ്രമോദി. സാക്ഷാൽ നരേന്ദ്രമോദി തന്നെ. ഇരുവരും ഒന്നിച്ചു താമസം. മാസങ്ങൾ നീണ്ട കഠിനപ്രയത്നത്തിനൊടുവിൽ ഇരുവരും ചേർന്ന് ദൗത്യം പൂർത്തിയാക്കി.


തുടർന്ന് ഓർഗൈസറിൻ്റെ പത്രാധിപത്യം, വാജ്പേയി സർക്കാരിന്റെ ഭരണകാലത്ത് മാനവവിഭവശേഷി മന്ത്രിയായിരുന്ന ഡോ. മുരളീമനോഹർജോഷിയുടെ പൊളിറ്റിക്കൽ സെക്രട്ടറി, അഡ്വൈസർ തുടങ്ങി പ്രസ്ഥാനം ഏല്പിച്ച ചുമതലകൾ എല്ലാം വിജയകരമായി നിർവ്വഹിച്ചു. ഇപ്പോഴും ബിജെപി ആസ്ഥാനത്ത് ബൗദ്ധികതലത്തിൽ തൻ്റെ ചുമതലകൾഭംഗിയായി നിറവേറ്റുന്നു . കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ പാർട്ടിയെ വിജയത്തിലെത്തിക്കുവാനുള്ളപ്രവർത്തനങ്ങളിൽ പങ്കാളിയായി. സുക്ഷ്മാസ്വരാജ് അദ്ധ്യക്ഷയായ പ്രകടനപത്രികരൂപീകരണ കമ്മിറ്റിയിലംഗമായി പ്രകടനപത്രികക്ക് രൂപംനൽകുന്നതിൽ നിർണായകപങ്കുവഹിച്ചു.

 

മലയാളികളുടെ ആശ്രയകേന്ദ്രം
..................................................
ദില്ലി ബിജെപി കേന്ദ്രആസ്ഥാനത്ത് ഡോ.ബാലശങ്കറിൻ്റെ ഓഫീസ്മുറി ഭാരതത്തിന്റെവിവിധ ഭാഗങ്ങളിൽ നിന്നുള്ള സാമൂഹിക-വിദ്യാഭ്യാസ-സാംസ്കാരികരംഗത്തെ പ്രമുഖരെ ഏകോപിപ്പിക്കുന്ന കേന്ദ്രം കൂടിയാണെന്ന് പറയുന്നതിൽ തെല്ലും അതിശയോക്തി യില്ല.കൂടാതെവിവിധ ആവശ്യങ്ങൾക്കായ് ദില്ലിയിലെത്തുന്ന മലയാളികളുടെ ആശ്രയകേന്ദ്രം കൂടിയാണ് ഡോ.ബാലശങ്കർ. അവരുടെ വരവ് നേരായമാർഗ്ഗത്തിലുള്ളതെങ്കിൽ ബാലശങ്കറിൻ്റെ സഹായഹസ്തം ഉറപ്പ്. അരനൂറ്റാണ്ട് കാലമായി അദ്ദേഹത്തിന്റെ സമാജസേവനസന്നതയുടെ ആനുകൂല്യങ്ങൾ ജാതി-മത-രാഷ്ട്രീയ ഭേദമന്യേ കൈപ്പറ്റിയവർ കേരളത്തിലുടനീളമുള്ള ആയിരക്കണക്കിനാളുകളുണ്ട്.

 

മംഗളംസ്വാമിനാഥൻ ഫൗണ്ടേഷൻ
....................................
സമൂഹത്തിലെ ദുർബലവിഭാഗങ്ങൾക്കായ് ജീവകാരുണ്യ പ്രവർത്തനങ്ങളിലും വിദ്യാഭ്യാസമേഖലകളിലും ആരോഗ്യരംഗത്തും നിശ്ശബ്ദമായ സേവനപ്രവർത്തനങ്ങൾ ഡോ.ബാലശങ്കർ നടത്തുന്നുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ദില്ലി ആസ്ഥാനമാക്കി രൂപീകരിച്ചു പ്രവർത്തിക്കുന്ന മംഗളംസ്വാമിനാഥൻ ഫൗണ്ടേഷൻ എന്ന പ്രസ്ഥാനം ആഗോളതലത്തിൽ ഇതിനോടകം ശ്രദ്ധനേടിയിട്ടുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, ശാസ്ത്രം, മാധ്യമരംഗം, സാസ്കാരിക രംഗം എന്നീ വ്യത്യസ്ത രംഗങ്ങളിൽ പ്രത്യേകം പ്രത്യേകം പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുണ്ട്.ഈമേഖലകളിൽ കഴിവുതെളിയിച്ച പ്രഗത്ഭമതികൾക്ക് പുരസ്‌കാരവും ക്യാഷ് അവാർഡും വർഷംതോറും നൽകിവരുന്നു.


ദില്ലി ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, മറ്റു ആശുപത്രികൾ, ചേരിപ്രദേശങ്ങൾ എന്നിവിടങ്ങളിൽ അന്നദാനം, വസ്ത്രദാനം, മരുന്നുകൾ തുടങ്ങിയ സഹായങ്ങൾ എത്തിച്ചു കൊടുക്കുന്നു. പാവപ്പെട്ട സ്ത്രീകൾക്ക് തയ്യൽമെഷീൻ ഉൾപ്പെടെവിതരണംചെയ്ത്. ജീവനോപാധികൾ കണ്ടെത്തുവാനും സഹായംനൽകാറുണ്ട്

ടി.പി.രാധാകൃഷ്ണൻ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

7.6 തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് ജപ്പാന്റെ വടക്കുകിഴക്കൻ തീരമേഖലയിൽ സുനാമി മുന്നറിയിപ്പ്  (1 hour ago)

ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റി...പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞ് വീണ് മരിച്ചു  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂര്‍ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായി...ഡിസംബര്‍ പത്തിന് തിരുവനന്തപുരം പ്രിന്‍സിപ്പൽ സെഷൻസ് കോടതി ഉത്തരവ് പറയും  (1 hour ago)

ഗൾഫിൽ തൊഴിൽ അന്വേഷിക്കുന്നവരാണോ ? ദുബായിൽ തൊഴിൽ ചൂഷണം തൊഴിൽ മന്ത്രാലയത്തിന്റെ അറിയിപ്പ് ഷാം എംപ്ലോയ്‌മെന്റ്...  (2 hours ago)

പച്ചത്തുണി കൊണ്ട് മറച്ച് സൂക്ഷിച്ച ആ പെട്ടിയിലുള്ളത് !! ഇവരുടെ കൂടെ കണ്ടാൽ പോലും 3 വര്‍ഷം തടവും 5000 ദിനാര്‍ പിഴയും  (2 hours ago)

പ്രവാസികളേ നിങ്ങൾ അറിഞ്ഞോ ? രണ്ടു ലക്ഷമല്ല, ഇനി അഞ്ച് ലക്ഷം!! നോര്‍ക്ക ഇന്‍ഷുറന്‍സ് ഉയർത്തി അറിയേണ്ടതെല്ലാം ....  (2 hours ago)

അമ്പോ ഖത്തര്‍ അമീറിന്റെ സ്വത്തുകണ്ടാൽ കണ്ണുതള്ളും !! 15 സ്വര്‍ണക്കൊട്ടാരങ്ങൾ കോടികളുടെ വാഹന ശേഖരം ഖത്തര്‍ അമീര്‍ ശൈഖ് തമീമിന്റെ ആസ്തി;  (2 hours ago)

ചൈനയെ വെട്ടാൻ ഇന്ത്യയെ ഇറക്കി കളിക്കാൻ ട്രംപ് !! യു എസ്സിന്റെ പ്ലാൻ നെടുകെ കീറി മോദി  (2 hours ago)

പ്രകൃതി സൗന്ദര്യത്തിന്റെ മറ്റൊരു പേര് മിസോറം...  (3 hours ago)

വിശ്വാസിന് വധുവിനെ ലഭിച്ചു. തേജാ ലഷ്മിയാണ് വധു!!  (3 hours ago)

ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി വന്നപ്പോൾ ചാനൽ ചർച്ചകളിൽ പ്രതികരിക്കാൻ രാഹുൽ ഈശ്വറിന് സാധിക്കാതെ വന്നത് സോഷ്യൽ മീഡിയയിൽ ചർച്ച: പിന്നാലെ രാഹുല്‍ ഈശ്വറിന്‍റെ ഫെയ്സ്ബുക്ക് പേജിൽ ദിലീപിനൊപ്പമുള്ള ചിത്രം  (5 hours ago)

രാഹുല്‍ മാങ്കൂട്ടം നൽകിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിൽ ഡിസംബർ 10ന് കോടതി വിധി; വിധി വരുന്നത് വരെ കടുത്ത നടപടികൾ സ്വീകരിക്കരുതെന്ന് കോടതി: ‘ഐ വാണ്ടഡ് ടു റേപ്പ് യു’ എന്ന് രാഹുൽ പറഞ്ഞതായി യുവതിയുടെ മൊഴി; ന  (5 hours ago)

മാമ്മൻ ഫിലിപ് അന്തരിച്ചു... സംസ്കാരം വസതിയിലെ പ്രാർഥനയ്ക്കു ശേഷം അഞ്ചിന് ചെന്നൈ കിൽപോക് സെമിത്തേരിയിൽ.  (9 hours ago)

എന്റെ ദൈവം, പത്തേ പത്ത് മിനിറ്റ് രാമന്പിള്ളയെ കാണാൻ ദിലീപ്...! കെട്ടിപിടിച്ച് പൊട്ടി കരഞ്ഞു ..! അടച്ചിട്ട മുറിയിൽ അവർ മാത്രം  (9 hours ago)

ഇനി ദിലീപിന്റെ പട്ടാഭിഷേകം കണ്ടകശനി തീർന്നു രാമന്പിള്ളയുടെ വെട്ട് ,കോടതിക്ക് മുന്നിൽ മഞ്ജുവിനെ കീറി ദിലീപ്  (9 hours ago)

Malayali Vartha Recommends