അടുത്ത രണ്ട് ആഴ്ച തിരുവനന്തപുരം, കൊല്ലം നിവാസികള്‍ മീന്‍ വാങ്ങരുത്! മുന്നറിയിപ്പുമായി സോഷ്യല്‍ മീഡിയ

അടുത്ത രണ്ട് ആഴ്ച തിരുവനന്തപുരം, കൊല്ലം നിവാസികള്‍ മീന്‍ വാങ്ങരുതെന്ന മുന്നറിയിപ്പുമായി സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടുന്നത്. വേളിയിലെ ടൈറ്റാനിയം ഫാക്ടറിയില്‍ ഗ്ലാസ് ഫര്‍ണസ് പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് ഫര്‍ണസ് ഓയില്‍ കടലില്‍ കലര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് മീന്‍ വാങ്ങരുതെന്ന മുന്നറിയിപ്പ് പ്രചരിക്കപ്പെടുന്നുണ്ട്.
വെട്ടുകാട് മുതല്‍ വേളി വരെ രണ്ടു കി.മി എണ്ണ പടര്‍ന്നിരുന്നു. രണ്ടു മാസത്തോളം മത്സ്യ ബന്ധനം നിലക്കുമെന്നും തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും വി.എസ്. ശിവകുമാര്‍ എം.എല്‍.എ ആവശ്യപ്പെട്ടിരുന്നു. സ്ഥലത്ത് മീനുകള്‍ ചത്തുപൊന്തിയതായും മത്സ്യബന്ധനം നടത്താനാകില്ലെന്നുമാണ് തൊഴിലാളികള്‍ പറയുന്നത്. ഏകദേശം 5000 ലിറ്റര്‍ എണ്ണയാണ് സ്ഥലത്ത് ചോര്‍ന്നിരിക്കുന്നത്. എണ്ണ കടലിലേക്ക് കലര്‍ന്നിരിക്കുന്നത് അപകടമുണ്ടാക്കും. മീനുകള്‍ക്കകത്ത് പ്രവേശിച്ച ഓയില്‍ മനുഷ്യശരീരത്തിനകത്ത് കടന്നാല്‍ വന്‍ ദുരന്തമാകും ഉണ്ടാവുക. ആയതിനാല്‍, രണ്ട് ആഴ്ചത്തേക്കെങ്കിലും മീന്‍ വാങ്ങരുതെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത് .
https://www.facebook.com/Malayalivartha























