ആര്‍പിഎഫിന് ബിഗ് സല്യൂട്ട് ..മകള്‍ ഐഷയുടെ വിവാഹത്തിനുള്ള സ്വര്‍ണമടങ്ങിയ പെട്ടി ട്രെയ്‌നില്‍ മറന്നുവച്ചു..ഞെട്ടലില്‍ നിന്ന് ആശ്വാസത്തിലേക്ക് എത്തിയത് എങ്ങനെ എന്ന് വിവരിച്ച് നാദിര്‍ഷാ

മകളുടെ വിവാഹം എന്നത് ഏതൊരു പിതാവിന്റെയും വലിയ സ്വപ്മാണ്. അത്തരത്തില്‍ കാത്ത് കാത്തിരുന്ന് മകളുടെ വിവാഹം ആഘോഷമാക്കിയ നാദിര്‍ഷ വിവാഹം ശേഷം പറഞ്ഞ കാര്യങ്ങള്‍ കേട്ടാല്‍ ഒരേസമയം സന്തോഷവും അല്‍ഭുതവും അഭിമാനവും വരും. മകള്‍ ഐഷയുടെ വിവാഹത്തിനുള്ള സ്വര്‍ണമടങ്ങിയ പെട്ടി ട്രെയ്‌നില്‍ മറന്നുവച്ചു.
ഞെട്ടലില്‍ നിന്ന് ആശ്വാസത്തിലേക്ക് എത്തിയത് വിവരിച്ച് നാദിര്‍ഷാ എന്ന പിതാവ് വന്നപ്പോള്‍ കേരളം അത് ഏറ്റെടുത്തു. റെയില്‍വേ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെയാണ് ബാഗ് തിരിച്ച് ലഭിച്ചതെന്ന് നാദിര്‍ഷ പറയുന്നു.
നാദിര്‍ഷയുടെ മകള്‍ ഐഷയുടെ വിവാഹ വിശേഷങ്ങള്‍ക്കിടെ ആരാധകരെ ഞെട്ടിച്ച് തനിക്കുണ്ടായ അനുഭവം പങ്കുവെയ്ക്കുകയാണ് സംവിധായകന്‍. മകള്‍ ഐഷയുടെ വിവാഹാവശ്യത്തിനായുള്ള ആഭരണവും വസ്ത്രവുമടങ്ങിയ ബാഗ് യാത്രയ്ക്കിടെ ട്രെയിനില്‍ മറന്നുവെച്ച അനുഭവമാണ് നാദിര്‍ഷ പറയുന്നത്. റെയില്‍വേ ജീവനക്കാരുടെ സമയോചിതമായ ഇടപെടലിലൂടെയാണ് ബാഗ് തിരിച്ച് ലഭിച്ചതെന്ന് നാദിര്‍ഷ പറയുന്നു.
വ്യാഴാഴ്ച രാവിലെ ഐഷയുടെ വിവാഹത്തിനായി നാദിര്‍ഷായും കുടുംബവും മലബാര്‍ എക്‌സ്പ്രസിലാണ് കാസര്‍ഗോഡ് എത്തിയത്. ട്രെയിന്‍ സ്റ്റേഷനില്‍ എത്തുകയും നാദിര്‍ഷയും കുടുംബവും പുറത്തിറങ്ങുകയും ചെയ്തു. ട്രെയിന്‍ പുറപ്പെട്ടപ്പോഴാണ് ആഭരണങ്ങളടങ്ങിയ ബാഗ് മറന്ന കാര്യം ഓര്‍മവന്നത്. ഉടന്‍ തന്നെ കാസര്‍കോട് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനെ നാദിര്‍ഷാ വിവരം അറിയിച്ചു.
എവണ്‍ കോച്ചിലായിരുന്നു ബാഗ് മറന്നു വെച്ചത്. ആര്‍.പി.എഫ്. അപ്പോള്‍ തന്നെ ട്രാവലിങ് ടിക്കറ്റ് ഇന്‍സ്‌പെക്ടറും ബാച്ച് ഇന്‍ ചാര്‍ജുമായ എം. മുരളീധരന് വിവരം കൈമാറി. അദ്ദേഹം ഉടന്‍ കോച്ച് പരിശോധിച്ചു. കാസര്‍കോടിനും കുമ്പളയ്ക്കും ഇടയില്‍ എത്തിയപ്പോള്‍ 41ാമത്തെ സീറ്റിനടിയില്‍ ബാഗ് കണ്ടെത്തി.
വണ്ടിയില്‍ സ്‌പെഷ്യല്‍ ചെക്കിങ്ങിനെത്തിയ ആര്‍.പി.ഫ് എ.എസ്.ഐ ബിനോയ് കുര്യനും കോണ്‍സ്റ്റബിള്‍ സുരേശനും ബാഗ് ഏല്‍പ്പിച്ചു. തീവണ്ടി മംഗാലപുരത്തെത്തിയപ്പോള്‍ റോഡ് മാര്‍ഗമെത്തിയ നാദിര്‍ഷായുടെ ബന്ധുവിന് ബാഗ് കൈമാറി. പെട്ടിയില്‍ മറന്നുവെച്ച പൊന്‍തിളക്കം തിരികേ നല്‍കുമ്പോള്‍ മുരളീധരന്റെ മുഖത്ത് നിറഞ്ഞ സന്തോഷമായിരുന്നു. അത് സ്വീകരിക്കുമ്പോള്‍ സംവിധായകനും നടനുമായ നാദിര്‍ഷായ്ക്കും കുടുംബത്തിനും എത്ര നന്ദി പറഞ്ഞിട്ടും മതിയായില്ല.
https://www.facebook.com/Malayalivartha























