ബി.പി.സി.എല്ലിലെ പുതിയ പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയില്‍....

ബി.പി.സി.എല്ലിലെ പുതിയ പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയില്‍. ചെന്നൈയില്‍ നിന്ന് 2.45ന് കൊച്ചി നാവിക വിമാനത്താവളത്തിലെത്തും.
ഇവിടെ നിന്ന് ഹെലികോപ്റ്ററില്‍ രാജഗിരി ഹെലിപ്പാഡില്‍ ഇറങ്ങിയാണ് അമ്പലമേട് വി.എച്ച്.എസ്.ഇ സ്‌കൂള്‍ ഗ്രൗണ്ടിലെ ഉദ്ഘാടന വേദിയിലെത്തുക. 3.30നാണ് ചടങ്ങ്.
ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റിയുടെ റോറോ വെസ്സലുകള്‍, കൊച്ചി തുറമുഖത്തെ ക്രൂയിസ് ടെര്‍മിനല്‍ 'സാഗരിക, കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ മറൈന്‍ എന്‍ജിനീയറിംഗ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയും ഉദ്ഘാടനം ചെയ്യും.
കൊച്ചിന്‍ പോര്‍ട്ടിന്റെ സൗത്ത് കോള്‍ ബര്‍ത്തിന്റെ ശിലാസ്ഥാപനവും നിര്‍വഹിക്കും. ബി.ജെ.പിയുടെ കോര്‍ കമ്മിറ്റി യോഗത്തിലും പങ്കെടുത്തശേഷം വൈകിട്ട് 5.55ന് ഡല്‍ഹിക്ക് മടങ്ങും.
fr
https://www.facebook.com/Malayalivartha