തസ്തിക സൃഷ്ടിക്കാതെ കാര്യമില്ല.... സമരം ശക്തമാക്കാനൊരുങ്ങി ഉദ്യോഗാര്‍ത്ഥികള്‍... കുടുംബാംഗങ്ങളും അണി ചേരും....

ചര്‍ച്ചയില്‍ ധാരണയാകാത്ത സാഹചര്യത്തില്‍ സമരവുമായി മുന്നോട്ട് പോകാന്‍ ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികളുടെ തീരുമാനം.
ഞായറാഴ്ച മുതല്‍ 14 ജില്ലകളിലുമുള്ളവര്‍ സെക്രട്ടേറിയറ്റ് നടയിലെത്തും. കുടുംബാംഗങ്ങളും വരും ദിവസങ്ങളില്‍ അണിചേരും. ചര്‍ച്ചയില്‍ ഒമ്പത് ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിച്ചത്. നാലെണ്ണം പരിഗണിക്കാമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചത്. മറ്റുള്ളവ 'പരിഗണിക്കാം, ശ്രമിക്കാം' എന്നൊക്കെയാണ് പറഞ്ഞത്.
ഈ നാലെണ്ണം റാങ്ക് ലിസ്റ്റുകാരെ സംബന്ധിച്ച് ഗുണമുള്ളതല്ല. സ്വാഭാവികമായും വകുപ്പുകളില്‍ നടക്കേണ്ട പ്രമോഷന്‍ അടക്കമുള്ള കാര്യങ്ങളാണ്. പ്രമോഷന്‍ എന്നത് ഉദ്യോഗാര്‍ഥികളുടെ ആവശ്യമല്ല. ഉദ്യോഗസ്ഥരുടെ ആവശ്യമാണ്.
ആശ്രിത നിയമനത്തിന് ആളുകളില്ലെങ്കില്‍ ആ തസ്തിക പരിഗണിക്കാമെന്ന് പറഞ്ഞെങ്കിലും അതെല്ലാം വളരെ കുറഞ്ഞ തസ്തികകളാണ്. തസ്തിക സൃഷ്ടിക്കല്‍ പെട്ടെന്ന് സാധിക്കില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. തസ്തിക സൃഷ്ടിക്കാതെ കാര്യമില്ല.
ചര്‍ച്ചയില്‍ വിചാരിച്ച ഗുണമുണ്ടാകാത്ത സാഹചര്യത്തിലാണ് സമരം തുടരാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയെ കണ്ട് സംസാരിക്കണമെന്ന് ആഗ്രഹമുണ്ടെന്നും അവര്‍ വിശദീകരിച്ചു.
"
https://www.facebook.com/Malayalivartha