നിറകണ്ണുമായി ചെന്നിത്തല... രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്ര പെരുന്ന കടന്ന് കോട്ടയത്ത് എത്തും മുമ്പേ അനുഗ്രഹവുമായി ജി. സുകുമാരന്‍ നായര്‍; ഇടഞ്ഞു നിന്ന യുഡിഫിന് ആശ്വാസവുമായി ശബരിമല വിഷയത്തില്‍ യുഡിഎഫ് നിലപാട് തൃപ്തികരമെന്ന് സുകുമാരന്‍ നായര്‍

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ കോണ്‍ഗ്രസ് നേതാക്കളെ കുറേനാളായി പെരുന്നയില്‍ അടുപ്പിക്കുന്നു പോലുമില്ല. ശബരിമല പ്രക്ഷോഭത്തോടെ മാനസികമായി അകന്ന എന്‍എസ്എസിനെ പാട്ടിലാക്കാന്‍ ചെന്നിത്തലയും കൂട്ടരും ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
എന്നാല്‍ ആസന്നമായ നിര്‍ണായക നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ഞുരുകുന്ന സൂചനകളാണ് സുകുമാരന്‍നായര്‍ നല്‍കുന്നത്. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര പെരുന്ന വഴി കോട്ടയത്തെത്തും മുമ്പ് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് സുകുമാരന്‍ നായര്‍.
ശബരിമല വിഷയത്തില്‍ യുഡിഎഫ് നിലപാട് തൃപ്തികരമെന്നാണ് സുകുമാരന്‍ നായര്‍ പറഞ്ഞത്. വിശ്വാസ സംരക്ഷണത്തിനായി സ്വീകരിച്ച നിലപാട് യുഡിഎഫ് വ്യക്തമാക്കിയതില്‍ സന്തോഷം. എന്‍എസ്എസ് നിലപാട് ദുര്‍വ്യാഖ്യാനം ചെയ്യാന്‍ അനുവദിക്കില്ല. എന്‍എസ്എസിന്റെ ശബരിമല നിലപാടില്‍ രാഷ്ട്രീയം ഇല്ലെന്നും നേതൃത്വം വ്യക്തമാക്കി. വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ എന്‍എസ്എസ് വിശ്വാസികള്‍ക്കൊപ്പമാണ്.
ശബരിമല വിഷയത്തില്‍ മുന്നണികള്‍ സ്വീകരിച്ച നിലപാടില്‍ എന്‍എസ്എസ് കഴിഞ്ഞ ദിവസം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഭക്തരുടെ ആവശ്യം പരിഗണിച്ചുള്ള നിയമനിര്‍മാണത്തിന് മൂന്നു മുന്നണികളും തയാറായില്ലെന്നാണ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തിയത്. തുടര്‍ന്ന് യുഡിഎഫ് നടത്തിയ ശ്രമങ്ങള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശദീകരിച്ചിരുന്നു. ഇതില്‍ സന്തോഷമുണ്ടെന്നാണ് എന്‍എസ്എസ് ഒടുവില്‍ പ്രതികരിച്ചിരിക്കുന്നത്.
അതേസമയം ശബരിമല വിഷയവും വിശ്വാസസംരക്ഷണവും സംബന്ധിച്ച നായര്‍ സര്‍വീസ് സൊസൈറ്റി നിലപാടുകളെ ദുര്‍വ്യാഖ്യാനം ചെയ്യുകയും രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുകയും ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടിനെതിരെ വിമര്‍ശനവുമായി എന്‍എസ്എസ് രംഗത്തെത്തി.
വിശ്വാസസംരക്ഷണത്തിന്റെ കാര്യത്തില്‍ എന്‍എസ്എസ് എന്നും വിശ്വാസികളോടൊപ്പമാണെന്നും അതിനു പിന്നില്‍ രാഷ്ട്രീയലക്ഷ്യമില്ലെന്നും ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. അതേ സമയം, വിശ്വാസസംരക്ഷണത്തിനു യുഡിഎഫ് സ്വീകരിച്ച നിലപാട് വ്യക്തമാക്കിയതില്‍ സന്തോഷമുണ്ടെന്നു ജി.സുകുമാരന്‍ നായര്‍ പ്രതികരിച്ചു.
ശബരിമല വിഷയത്തില്‍ പ്രധാനപ്പെട്ട മൂന്നു രാഷ്ട്രീയ മുന്നണികളും സ്വീകരിച്ച നിലപാടിലുള്ള അതൃപ്തി എന്‍എസ്എസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനുള്ള മറുപടിയായി യുഡിഎഫിനായി എം. വിന്‍സന്റ് നിയമസഭയിലും എന്‍.കെ. പ്രേമചന്ദ്രന്‍ ലോക്‌സഭയിലും വിശ്വാസസംരക്ഷണത്തിനായി ബില്‍ അവതരിപ്പിക്കുകയും ഇതിനു കേന്ദ്ര, കേരള സര്‍ക്കാരുകള്‍ അനുമതി നിഷേധിക്കുകയും ചെയ്ത സാഹചര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
ഈ വിശദീകരണത്തിന്റെ പശ്ചാത്തലത്തിലാണു വിശ്വാസസംരക്ഷണത്തിനു യുഡി എഫ് സ്വീകരിച്ച നിലപാട് വ്യക്തമാക്കിയതില്‍ സന്തോഷമുണ്ടെന്ന ജി.സുകുമാരന്‍ നായരുടെ പ്രതികരണം.
ശബരിമല വിഷയത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെയും യുഡിഎഫിനെയും വിമര്‍ശിച്ചാണ് എന്‍എസ്എസ് നേരത്തെ രംഗത്തെത്തിയത്. തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടു വിശ്വാസികളെ സ്വാധീനിക്കാനാണു രാഷ്ട്രീയപാര്‍ട്ടികള്‍ പുതിയ വാദഗതികള്‍ ഉയര്‍ത്തുന്നതെന്ന് എന്‍എസ്എസ് ജന. സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി. കേന്ദ്രഭരണം നടത്തുന്ന ബിജെപിക്കു ശബരിമല വിഷയത്തില്‍ നിയമനിര്‍മാണം നടത്തി പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമായിരുന്നെങ്കിലും നടപടികള്‍ ഉണ്ടായില്ല.
സംസ്ഥാന സര്‍ക്കാരിനു വിശ്വാസം സംരക്ഷിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തിരുത്തിക്കൊടുക്കുകയോ നിയമനിര്‍മാണത്തിലൂടെ പരിഹാരം കാണുകയോ ആണു ചെയ്യേണ്ടത്.
എന്നാല്‍ സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും വിധി നടപ്പാക്കാന്‍ തിടുക്കത്തില്‍ നടപടി എടുക്കുകയാണു ചെയ്തത്. യുഡിഎഫിനു വിശ്വാസ സംരക്ഷണത്തിനായി നിയമസഭയില്‍ ബില്‍ അവതരിപ്പിക്കാമായിരുന്നു. ഇങ്ങനെ മൂന്ന് പാര്‍ട്ടികളേയും വിമര്‍ശിച്ച സുകുമാരന്‍ നായരാണ് പെട്ടന്ന് മലക്കം മറിഞ്ഞത്.
https://www.facebook.com/Malayalivartha