കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴിയുള്ള ഫസ്റ്റ്‌ബെല്‍ ഡിജിറ്റല്‍ റിവിഷന്‍ ക്ലാസുകള്‍ ഇന്ന് അവസാനിക്കും...

കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴിയുള്ള ഫസ്റ്റ്‌ബെല്‍ ഡിജിറ്റല്‍ റിവിഷന്‍ ക്ലാസുകള്‍ ഇന്ന് അവസാനിക്കും. പത്ത്, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി ഉള്ള റിവിഷന്‍ ക്ലാസുകളുടെ സംപ്രേഷണം ആണ് ഇന്ന് അവസാനിക്കുന്നത്.
എല്ലാ ക്ലാസുകളും firstbell.kite.kerala.gov.in പോര്‍ട്ടലില്‍ ലഭിക്കും. കൂടാതെ ഇവയുടെ ഓഡിയോ ബുക്കുകളും ലഭ്യമാണ്. ജനുവരി മാസത്തോടെ പത്തിനും പന്ത്രണ്ടിനും പ്രത്യേക റിവിഷന്‍ ക്ലാസുകള്‍ ആരംഭിച്ചിരുന്നു.
കൂടാതെ പത്ത്, പ്ലസ്ടു ക്ലാസുകളിലെ കുട്ടികള്‍ക്ക് ഈ മാസം അവസാനവാരം പൊതു പരീക്ഷ നടക്കുന്നതിനാല്‍ സംശയ നിവാരണത്തിനായി കൈറ്റ് വിക്ടേഴ്‌സില്‍ ഫോണ്‍-ഇന്‍ രൂപത്തില്‍ ലൈവായി നടത്താനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഫസ്റ്റ്‌ബെല്ലില്‍ പ്ലസ് വണ്ണിന് ആറും എട്ട്, ഒന്‍പത് ക്ലാസുകള്‍ക്ക് നാളെ മുതല്‍ മൂന്നുവീതം ക്ലാസുകള്‍ സംപ്രേഷണം ചെയ്യുമെന്ന് കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് അറിയിച്ചു
എട്ട്, ഒന്‍പത് ക്ലാസുകള്‍ യഥാക്രമം മൂന്ന് മണിക്കും 4.30 നും സംപ്രേഷണം ആരംഭിക്കും. . പ്ലസ് വണ്‍ ക്ലാസുകള്‍ രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha