ആശാനെ തൊട്ടാലുണ്ടല്ലോ... ഒരു മാസത്തോളം പ്രവര്‍ത്തിച്ച് ജയിപ്പിച്ച മാണി സി കാപ്പന്‍ മുന്നണി വിട്ടതോടെ ആഞ്ഞടിച്ച് എംഎം മണി; ഉരുളയ്ക്ക് ഉപ്പേരി പോലെ എംഎം മണിയെ പരിഹസിച്ച് മാണി സി കാപ്പന്‍; എംഎം മണി വാ പോയ കോടാലി; വണ്‍ ടു ത്രീ; കൂടുതലൊന്നും പറയുന്നില്ല; എംഎം മണിയുടെ മറുപടി കാത്ത് മലയാളികള്‍

പാല കേരളം മുഴുവന്‍ ചര്‍ച്ചയാകുമ്പോള്‍ രസകരമാകുന്നത് മന്ത്രി എംഎം മണിയും മാണി സി കാപ്പനും തമ്മിലുള്ള പരിഹാസമാണ്. ഒരു മാസത്തോളം പാലയില്‍ ചെലവഴിച്ച് മാണി സി കാപ്പനെ വിജയിപ്പിച്ചെടുത്തതില്‍ വേദനയുണ്ടെന്ന് എംഎം മണി പറയുമ്പോള്‍ അതിനെ മാണി സി കാപ്പനും സമ്മതിക്കുന്നു. എങ്കിലും പാല തന്നില്ലല്ലോ എന്നാണ് മാണി സി കാപ്പന്‍ പറയുന്നത്.
അതേസമയം മുന്നണി വിട്ട മാണി സി കാപ്പനെതിരെ കടുത്ത പ്രയോഗമാണ് എംഎം മണി നടത്തിയത്. മാണി സി കാപ്പന്‍ കാണിച്ചത് ശുദ്ധ പോക്രിത്തരമാണെന്ന് മണി തുറന്നടിച്ചു.
കാപ്പന്‍ പ്രാഥമികമായ ചര്‍ച്ച പോലും നടത്താതെയാണ് മുന്നണി വിട്ടത്. അദ്ദേഹത്തിന് വേറെ പല ലക്ഷ്യങ്ങളുമുണ്ട്. മന്ത്രിസ്ഥാനം കിട്ടാത്തതിലുള്ള ചൊരുക്കാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. പാലായില്‍ കാപ്പനെ വിജയിപ്പിച്ചത് എല്‍ഡിഎഫുകാരാണ്. പാലായില്‍ അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. കാപ്പന് സീറ്റില്ലെന്ന് എല്‍ഡിഎഫ് ഒരിക്കലും പറഞ്ഞിട്ടില്ല. പാലായില്‍ കാപ്പന്‍ ശക്തി തെളിയിക്കട്ടെയെന്നും മണി വെല്ലുവിളിച്ചു.
ഇതിന് മറുപടിയുമായാണ് മാണി സി കാപ്പന്‍ രംഗത്തെത്തിയത്. എംഎം മണിയുടെ ചോദ്യങ്ങള്‍ ചാനലുകാര്‍ ഉന്നയിച്ചപ്പോഴാണ് എംഎം മണി വാ പോയ കോടാലിയെന്ന് പറഞ്ഞത്. മാത്രമല്ല പഴയ വണ്‍ ടു ത്രീ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. ഇതോടെ എംഎം മണിയുടെ പ്രതികരണമറിയാന്‍ കേരളം കാതോര്‍ക്കുകയാണ്.
എതിരാളികള്‍ക്ക് കടുത്ത മറുപടിയുമായി എംഎം മണി നേരത്തെ രംഗത്തെത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തികള്‍ പലപ്പോഴും എല്‍ഡിഎഫിന് ഗുണകരമാണ്. അടുത്ത തിരഞ്ഞെടുപ്പിന് ശേഷവും അദ്ദേഹത്തിന് പ്രതിപക്ഷ നേതാവാകാമെന്നും മണി പരിഹസിച്ചു.
കഴിഞ്ഞ ദിവസം സമരം നടത്തുന്ന പി.എസ്.സി ഉദ്യോഗാര്‍ഥികള്‍ക്കെതിരെയും മന്ത്രി എംഎം മണി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. സമരം നടത്തി ആരും സര്‍ക്കാരിനെ വിരട്ടാന്‍ നോക്കേണ്ട, രാഷ്ട്രീയലക്ഷ്യം വെച്ചുള്ള സമരമാണെങ്കില്‍ നേരിടാന്‍ അറിയാമെന്നും എംഎം മണി പറഞ്ഞു. സര്‍ക്കാരിന് ഭയപ്പെടേണ്ട കാര്യമില്ല.
കോഴ വാങ്ങിയിട്ട് സര്‍ക്കാര്‍ ഒരു കാര്യവും നടത്തിയിട്ടില്ല, നടത്തുകയുമില്ല. കൃത്യതയോടുകൂടിയാണ് സര്‍ക്കാര്‍ ഏത് കാര്യവും ചെയ്യുന്നത്. അതിന് ന്യായങ്ങളുമുണ്ട്. ഇതൊന്നും നോക്കാതെ നിയമന ഉത്തരവ് കൊടുത്തവരാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമെല്ലാം. പറയാനാണെങ്കില്‍ ഇനിയും കാര്യങ്ങളുണ്ട്. അതുകൊണ്ട് ഇതൊന്നും പറഞ്ഞ് ഞങ്ങളെ വിരട്ടാന്‍ നോക്കേണ്ട. പ്രക്ഷോഭവും സമരവും നടക്കട്ടെ. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് മനുഷ്യത്വപരമാണ് മന്ത്രി പറഞ്ഞു.
അതേസമയം മാണി സി കാപ്പന്‍ പോയത് ഇടത് മുന്നണിയെ ബാധിക്കില്ലെന്നായിരുന്നു കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുടെ പ്രതികരണം. പാലായില്‍ സീറ്റ് വിഭജന ചര്‍ച്ച ഇതുവരെ നടന്നിട്ടില്ല. മാണി സി കാപ്പന്റെ നിലപാട് മാറ്റത്തില്‍ വ്യക്തതയില്ലെന്നും വ്യക്തതയില്ലാത്ത കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കാപ്പനെതിരെ എന്‍സിപിയുടെ മലപ്പുറം ജില്ലാ കമ്മിറ്റിയും രംഗത്തെത്തി. പാര്‍ട്ടിയെ ഒറ്റു കൊടുത്തവനാണ് കാപ്പനെന്ന് ജില്ലാ കമ്മിറ്റിയുടെ പ്രമേയത്തില്‍ ആരോപിക്കുന്നു. മുഖ്യമന്ത്രി അടക്കമുള്ളവരുടെ ശ്രമഫലമായിട്ടാണ് കാപ്പന് പാലായില്‍ വിജയിക്കാനായത്. തോല്‍പ്പിക്കാന്‍ ശ്രമിച്ചവരുടെ കൂടെ പോകുന്നതിലെ യുക്തി കാപ്പന്‍ വ്യക്തമാക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കാപ്പന്‍ പോയത് കൊണ്ട് ഒന്നും സംഭവിക്കില്ലെന്ന നിലപാടിലാണ് എല്‍ഡിഎഫ്. കാപ്പനുള്ള മറുപടി സിപിഎം നല്‍കുമെന്ന് ജോസ് കെ മാണിയും പറഞ്ഞു. കാപ്പനൊപ്പം ദേശീയ നേതൃത്വവും ഇല്ലെന്ന് വ്യക്തമായിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha
























