എല്ലാം ഏടാകൂടമാകും... ഒന്നര വര്‍ഷം പാലായെ നിയമസഭയില്‍ പ്രതിനിധീകരിച്ചിട്ടും നേരേ ചൊവ്വേ ഒരു ബസ് സ്റ്റാന്റ് പോലും നിര്‍മ്മിക്കാത്ത മാണി സി കാപ്പന്റെ പാര്‍ട്ടിക്ക് കോണ്‍ഗ്രസ് നല്‍കാന്‍ പോകുന്നത് മൂന്ന് സീറ്റുകള്‍; മൂന്ന് സീറ്റിലും തോല്‍ക്കാന്‍ സാധ്യതയേറുമ്പോള്‍ ഭരണം പോകാന്‍ ഇത്രയും ധാരാളം

ഇനി പി.സി. ജോര്‍ജും മാണി സി കാപ്പനും കൈകോര്‍ക്കും. ഇരുവരും ചേര്‍ന്ന് രൂപീകരിക്കുന്ന പാര്‍ട്ടിക്ക് കോണ്‍ഗ്രസ് പച്ചക്കൊടി വീശി കഴിഞ്ഞു.
പി.സി. ജോര്‍ജും രമേശ് ചെന്നിത്തലയും തമ്മിലുള്ള സൗഹൃദമാണ് കാപ്പനെ കോണ്‍ഗ്രസ് പാളയത്തില്‍ എത്തിച്ചത്. കാപ്പനെ പാലായില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവും പി.സി. ജോര്‍ജിന്റേതാണ്.
പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ച ശേഷം പുതിയ പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫിനൊപ്പം ചേരുമെന്ന് മാണി സി കാപ്പന്‍ പ്രഖ്യാപിച്ചു. കോട്ടയത്തായിരുന്നു പ്രഖ്യാപനം.പാര്‍ട്ടി പ്രഖ്യാപനം നാളെ ഉണ്ടാകും.
'എം.എല്‍.എ സ്ഥാനം രാജിവെക്കില്ല. കൂടുതല്‍ നേതാക്കള്‍ ഒപ്പമുണ്ടാകും, തന്നോടൊപ്പം പോരുന്നവരും പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്ക്കും. ചതി ആരുടെ ഭാഗത്ത് നിന്നാണ് ഉണ്ടായതെന്ന് ജനങ്ങള്‍ക്കറിയാം. പാര്‍ട്ടി വളരരുതെന്ന് ആഗ്രഹിക്കുന്നവര്‍ എന്‍സിപിയില്‍ തന്നെയുണ്ട്. മന്ത്രി എം.എം. മണി വാ പോയ കോടാലിയാണ്. അദ്ദേഹത്തിന്റെ പരാമര്‍ശത്തോട് പ്രതികരിക്കാനില്ല.
എന്‍സിപി ഇടതുമുന്നണിയില്‍ തുടരാനാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തില്‍ നിരാശയില്ല. വ്യക്തിപരമായുള്ള ബന്ധത്തില്‍ ശരത് പവാറിന് തന്നെ കൂടെ നിര്‍ത്താന്‍ ആണ് ആഗ്രഹം' മാണി സി കാപ്പന്‍ വ്യക്തമാക്കി. യു.ഡി.എഫിനോട് മൂന്നുസീറ്റുകളാണ് മാണി സി കാപ്പന്‍ ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യത്തില്‍ ഉറപ്പുലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച പാലായില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ജാഥ എത്തുമ്പോള്‍ താനും അതില്‍ പങ്കാളിയാകുമെന്ന് മാണി സി. കാപ്പന്‍ എം.എല്‍.എ. കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇക്കാര്യം ദേശീയനേതൃത്വത്തെ അറിയിച്ചു. അവര്‍ എതിര്‍ത്തോ അനുകൂലിച്ചോ ഒന്നും പറഞ്ഞില്ലെന്നും പാര്‍ട്ടിയായാണ് താന്‍ ഐക്യമുന്നണിയില്‍ ചേരുന്നതെന്നും കാപ്പന്‍ അറിയിച്ചിരുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര പാലായില്‍ എത്തുമ്പോള്‍ മാണി സി കാപ്പന്‍ അണികള്‍ക്കൊപ്പം യുഡിഎഫിന്റെ ഭാഗമാകും.
ഒന്‍പതരയ്ക്ക് ആര്‍വി പാര്‍ക്കില്‍ നിന്നാണ് കാപ്പന്‍ വിഭാഗത്തിന്റെ റാലി തുടങ്ങുക. തുറന്ന വാഹനത്തില്‍ മാണി സി കാപ്പന്‍ റാലിയിലുണ്ടാകും. എന്‍സിപിയില്‍ കാപ്പനെ അനുകൂലിക്കുന്നവര്‍ ഒപ്പമുണ്ടാകും.
പാല കുരിശുപള്ളിക്കു സമീപം വച്ച് ഐശ്വര്യ കേരള യാത്രയുടെ ഭാഗമയി ളാലം ജംഗ്ഷനിലെ വേദിയിലെത്തും. ചെന്നിത്തലക്ക് ഒപ്പം ഉമ്മന്‍ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ വേദിയിലുണ്ടാകും. പാലായുടെ വികസനം തടസ്സപ്പെടുത്താന്‍ ജോസ് കെ മാണി നടത്തിയ ശ്രമങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രസംഗത്തില്‍ പറയുമെന്ന് മാണി സി കാപ്പന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്‍സിപി കോട്ടയം ജില്ല കമ്മറ്റിയിലെ ഒരു വിഭാഗം കാപ്പനെതിരെ രംഗത്തെത്തിയിട്ടുമുണ്ട്. ഐശ്വര്യ കേരള യാത്രക്ക് കോട്ടയം ജില്ലയിലെ ആറു സ്ഥലങ്ങളിലാണ് സ്വീകരണം നല്‍കുന്നത്.
പാലായുടെ വികസനം ജോസ് കെ. മാണി തടസ്സപ്പെടുത്തിയെന്ന് പറയുന്നത് കാപ്പന്റെ വെറും വാക്കാണെന്ന് പാലാകാര്‍ക്കറിയാം. പാലായില്‍ വികസനം കൊണ്ടുവരുന്നതിലായിരുന്നില്ല കാപ്പന്റെ ശ്രദ്ധ. ഇതും പാലാകാര്‍ക്കറിയാം.
"
https://www.facebook.com/Malayalivartha
























