പ്രതിപക്ഷ പ്രചാരണങ്ങൾ സങ്കല്പങ്ങളില് നിന്ന്; കഴിഞ്ഞ നാലുവര്‍ഷത്തിലേറെയായി തൊഴിലിനു വേണ്ടി സമരം ചെയ്യാത്തവര്‍ ഇപ്പോള്‍ സജീവമാകുന്നത് മറ്റുദ്ദേശ്യത്തോടെയെന്ന് കാനം രാജേന്ദ്രൻ

സങ്കല്പങ്ങളില്നിന്നാണ് യുഡിഎഫ് സംസ്ഥാന സര്‍ക്കാരിനെതിരേ പല പ്രചാരണവും നടത്തുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സിപിഐ നേതാവ് ആര്. സുഗതന്റെ 50-ാം ചരമവാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ നാലുവര്‍ഷത്തിലേറെയായി തൊഴിലിനു വേണ്ടി സമരം ചെയ്യാത്തവര്‍ ഇപ്പോള്‍ സജീവമാകുന്നത് മറ്റുദ്ദേശ്യത്തോടെയാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും കാനം പറഞ്ഞു.
https://www.facebook.com/Malayalivartha