ഗ്യാങ് റേപ്പിൽ പൾസർ സുനിക്ക് ശിക്ഷ കുറഞ്ഞതെങ്ങനെ? ഒരാൾ അറിയാതെ ദിലിപ് ഊരി പോകില്ല... ചുരുളഴിയുന്ന കള്ളകളി!

നടി ബലാൽസംഗ കേസിൽ ദിലീപിനെ വെറുതെ വിടാൻ സഹായിച്ചതും പ്രതികൾക്ക് കുറഞ്ഞ ശിക്ഷ വാങ്ങി നൽകിയതും മുഖ്യമന്ത്രി പിണറായി വിജയൻ ഭരിക്കുന്ന ആഭ്യന്തരവകുപ്പ്.
കേസന്വേഷണത്തിൽ ഉടനീളം പ്രതികൾക്ക് അനുകൂലമായി നിലപാടെടുത്ത ശേഷം കോടതിയെ തെറി പറയുകയാണ് സൈബർ സഖാക്കൾ. തങ്ങൾ കൃത്യമായി അന്വേഷിച്ചിട്ടും കോടതി തക്കതായ ശിക്ഷ നൽകിയില്ലെന്ന് പറയുന്ന സൈബർ സഖാക്കൾക്കാണ് എറണാകുളം ജില്ലാ കോടതി കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് താക്കീത് നൽകിയത്. ദിലീപ് കൈയും വീശി ഇറങ്ങി പോയെങ്കിൽ ഏക ഉത്തരവാദി പ്രോസിക്യൂഷനാണെന്ന് കോടതി അക്കമിട്ട് പറയുന്നു.
പെരുമ്പാവൂരിലെ കഞ്ചാവ് വിൽപ്പനക്കാരനിൽ നിന്ന് സിനിമാ ലോകത്തെ ഡ്രൈവറും പിന്നീട് കേരളത്തെ ഞെട്ടിച്ച നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയുമായി മാറിയ പൾസർ സുനിയുടെ ക്രിമിനൽ പശ്ചാത്തലം കൂട്ടബലാത്സംഗ കേസിലെ ശിക്ഷാ വിധി പ്രസ്താവിച്ച കോടതി പരിഗണിച്ചില്ല എന്ന ചോദ്യത്തിനും മറുപടി നൽകേണ്ടത് പ്രോസിക്യൂഷനാണ്. സി പി എം എം എൽ എ മുകേഷിന്റെ വിശ്വസ്തനാണ് പൾസർ സുനി.
പെരുമ്പാവൂര്‍ ഐമുറി നടുവിലേക്കുടി വീട്ടില്‍ സുരേന്ദ്രന്‍ ശോഭന ദമ്പതികളുടെ മകനാണ് സുനിൽ കുമാർ. സുനിക്കുട്ടനെന്ന് സിനിമാക്കാർക്കിടയിൽ വിളിക്കപ്പെട്ട ഇയാൾ പൾസർ സുനിയായി മാറിയത് ഒറ്റരാത്രി കൊണ്ടല്ല. സിനിമാമേഖലയിലേക്ക് ഡ്രൈവറായി എത്തുന്നതിന് മുൻപേ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് അയാൾക്കീ ഇരട്ടപ്പേര് നൽകിയത്. കേരളത്തെ ഞെട്ടിച്ച കൂട്ടബലാത്സംഗ കേസിൽ ഏറ്റവും കുറഞ്ഞ ശിക്ഷയായ 20 വർഷം കഠിന തടവിന് വിധിക്കപ്പെട്ട ഇയാൾ, കേസിലെ മറ്റ് പ്രതികളേക്കാൾ മുൻപ് ജയിൽ വിടും. അതിനുള്ള വഴിയൊരുക്കിയതും സർക്കാരിന് കീഴിലെ പോലീസ് തന്നെയാണ്.
പെരുമ്പാവൂരിൽ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കടക്കം കഞ്ചാവ് വിറ്റതിനാണ് സുനില്‍ കുമാർ ആദ്യം പൊലീസ് പിടിയിലായത്. അന്ന് ആറ് മാസത്തോളം ജയിലിൽ കഴിഞ്ഞു. പിന്നീട് പുറത്തിറങ്ങിയ ഇയാൾ, ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി നേടിയെങ്കിലും മോഷണത്തിലേക്ക് ചുവടുമാറ്റി. ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ഉടമയുടെ പണം മോഷ്ടിച്ച് പള്‍സര്‍ ബൈക്ക് വാങ്ങിയതോടെ പൾസർ സുനി എന്ന വിളിപ്പേര് കിട്ടി. പള്‍സര്‍ ബൈക്കുകള്‍ മോഷ്ടിക്കുന്നത് പിന്നീട് ഇയാൾ പതിവാക്കി. വ്യക്തികളെ ആക്രമിക്കുന്നതും പതിവായതോടെ പെരുമ്പാവൂർ കോടനാട് പൊലീസിൻ്റെ റൗഡി ലിസ്റ്റിലും ഇയാളുടെ പേരെത്തി.
ഇത്തരത്തിൽ പെരുമ്പാവൂരിൽ കുപ്രസിദ്ധി നേടിയിരിക്കെയാണ് സുനിൽകുമാർ സിനിമയിൽ എത്തുന്നത്. പല സിനിമാ താരങ്ങളുടെയും ഡ്രൈവറായും സെറ്റുകളിലെ വാഹനങ്ങള്‍ ഓടിക്കലുമായിരുന്നു ജോലി. ദിലീപിന്‍റെ വിശ്വസ്തനായ മാനേജര്‍ അപ്പുണ്ണിയുടെ വാഹനമോടിച്ചിരുന്നതും സുനിയായിരുന്നു. ഷൂട്ടിങ് സെറ്റുകളില്‍ അടുപ്പക്കാർക്കിടയിൽ പള്‍സര്‍ സുനിയല്ല, മറിച്ച് സുനിക്കുട്ടൻ എന്നായിരുന്നു വിളിപ്പേര്. പല കേസുകളിലും പ്രതിയായിരുന്ന ഇയാൾ നടൻ മുകേഷിന്‍റെ ഡ്രൈവറായും പ്രവർത്തിച്ചിരുന്നു. പക്ഷെ 2013ല്‍ സുനിയെ പറഞ്ഞുവിട്ടതായാണ് നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുടെ പേര് ഉയർന്നുവന്നപ്പോൾ മുകേഷ് പറഞ്ഞത്.
നടിയെ ആക്രമിക്കാൻ മാത്രമല്ല സുനിക്ക് 'ക്വട്ടേഷൻ' കിട്ടിയിട്ടുള്ളത്.സിനിമാക്കാർക്ക് വേണ്ടി തല്ലും ക്വട്ടേഷനും ഏറ്റെടുക്കുന്നത് സുനിയുടെ പതിവാണ്.നടിയെ തട്ടിക്കൊണ്ട് കാറിൽ കയറ്റിയപ്പോൾ, താന്‍ സ്വമേധയാ ചെയ്യുന്നതല്ലെന്നും ക്വട്ടേഷന്‍ ജോലിയെന്നുമാണ് ഇയാൾ പറഞ്ഞത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ സുനിയെ 2017 ഫെബ്രുവരി 23ന് എറണാകുളം അഡീഷണല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോഴാണ് കോടതി മുറിക്കുള്ളില്‍ നിന്ന് പിടികൂടിയത്.
സുനി പിടിയിലായ ശേഷം നടി മേനകാ സുരേഷും വൻ വെളിപ്പെടുത്തൽ നടത്തിയിരുന്നു. തന്നെയും സുനി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നായിരുന്നു വെളിപ്പെടുത്തൽ. നടിയെ ആക്രമിച്ച കേസിൽ ഏഴര വർഷം വിചാരണ തടവ് അനുഭവിച്ച പൾസർ സുനി ജാമ്യത്തിലിറങ്ങിയിട്ടും മാറ്റമുണ്ടായിരുന്നില്ല. പെരുമ്പാവൂര്‍ കുറുപ്പും പടിയിലെ ഹോട്ടലില്‍ അക്രമം അഴിച്ചുവിട്ട സംഭവത്തിലാണ് ഇയാൾക്കെതിരെ വർഷങ്ങൾക്ക് ശേഷം പൊലീസ് കേസെടുത്തത്.
നടിയെ ആക്രമിച്ച കേസിൽ കുറ്റങ്ങളെല്ലാം തെളിഞ്ഞിട്ടും കൂട്ട ബലാത്സംഗ കേസിൽ ഏറ്റവും കുറഞ്ഞ ശിക്ഷയാണ് പൾസർ സുനിക്ക് കൊടുത്തത്. മുൻകാല കുറ്റകൃത്യങ്ങൾ പോലും പൾസർ സുനിക്കെതിരായ ശിക്ഷാവിധിയിൽ കോടതി പരിഗണിച്ചില്ലേയെന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. പ്രായവും കുടുംബ പശ്ചാത്തലവുമാണ് കുറഞ്ഞ ശിക്ഷ വിധിച്ചതിന് വിശദീകരണമായി കോടതി വ്യക്തമാക്കിയത്. വിചാരണ തടവ് ഏഴര വർഷം പൂർത്തിയാക്കിയതിനാൽ അവശേഷിക്കുന്ന 13 വർഷം തടവ് ശിക്ഷ അനുഭവിച്ചാൽ മതിയെന്നതും പൾസർ സുനിക്ക് ആശ്വാസകരമാണ്. കേസിൽ ശിക്ഷിക്കപ്പെട്ടവരിൽ ആദ്യം ജയിൽശിക്ഷ പൂർത്തിയാക്കുന്നതും ഇയാളായിരിക്കും. സുനിയുടെപൂർവകാല ചരിത്രം നിയമത്തിന് മുന്നിലെത്തിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയമായി.
നടിയെ ആക്രമിച്ച കേസിൽ 1 മുതൽ 6 വരെയുള്ള പ്രതികൾക്ക് 20 വർഷം കഠിന തടവാണ് ലഭിച്ചത്.. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി.എം.വർഗീസ് ആണ് ശിക്ഷ വിധിച്ചത്. പ്രതികൾ 50,000 രൂപ പിഴയും അടയ്ക്കണം. ഒന്നാം പ്രതി എൻ.എസ്.സുനിൽ എന്ന പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി.മണികണ്ഠൻ, നാലാം പ്രതി വി.പി.വിജീഷ്, അഞ്ചാം പ്രതി എച്ച്.സലിം, ആറാം പ്രതി പ്രദീപ് എന്നിവർക്കാണ് കൂട്ടബലാത്സംഗ കേസിൽ 20 വർഷം കഠിനതടവ് വിധിച്ചിരിക്കുന്നത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം.
അതിജീവിതക്ക് 5 ലക്ഷം രൂപ പിഴ തുകയിൽ നിന്ന് നൽകാനും വിധിയിൽ പറയുന്നു. ഒന്നാം പ്രതി സുനിലിന് ഐടി ആക്ട് പ്രകാരം 5 വർഷം കൂടി തടവ് ഉണ്ട്. ഇത് പക്ഷേ 20 വർഷത്തെ കഠിനതടവിന് ഒപ്പം അനുഭവിച്ചാൽ മതി.
പ്രതികളെ എല്ലാവരെയും വിയ്യൂർ ജയിലിലേക്ക് അയയ്ക്കും. ജയിൽ മാറ്റം വേണമെങ്കിൽ പ്രത്യേക അപേക്ഷ നൽകണം. പ്രതികൾക്ക് റിമാൻഡ് കാലത്തെ തടവ് ഇളവു ചെയ്തു കൊടുത്തു. ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവിന്റെ പകർപ്പ് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് സുരക്ഷിതമായി വയ്ക്കണം എന്നും കോടതി പറഞ്ഞു.
പിഴയൊടുക്കിയില്ലെങ്കിൽ ഒരു വർഷംകൂടി തടവു ശിക്ഷ അനുഭവിക്കണം.
കോളിളക്കം ഉണ്ടായ കേസാണിതെന്ന് കോടതി പറഞ്ഞു. ‘‘വലിയ ട്രോമയാണ് ആ പെൺകുട്ടി അനുഭവിച്ചത്. പ്രതികളുടെ പ്രായം കൂടി പരിഗണിക്കേണ്ടിയിരിക്കുന്നു. 40ൽ താഴെയുള്ളവരാണ് എല്ലാ പ്രതികളും’’ – കോടതി പറഞ്ഞു:
ജീവപര്യന്തം തടവാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നതെങ്കിലും 20 വർഷം കഠിനതടവിന് വിധിക്കുകയായിരുന്നു. ഉദ്വേഗജനകമായ ഒരു പകൽ നീണ്ട കാത്തിരിപ്പിനും വാദപ്രതിവാദങ്ങൾക്കും ശേഷമാണ് പ്രതികൾക്കുള്ള ശിക്ഷ കോടതി വിധിച്ചിരിക്കുന്നത്. 3.30ന് വിധി പ്രസ്താവിക്കുമെന്നാണ് കോടതി അറിയിച്ചിരുന്നതെങ്കിലും വിധി പകർപ്പ് പ്രിന്റ് ചെയ്യുന്നതിലെ സാങ്കേതിക കാലതാമസം കാരണം 4.45 ഓടെയാണ് വിധി പ്രസ്താവിച്ചത്.
മറ്റുള്ളവർക്ക് കേസിലെ മറ്റു പ്രതികളായിരുന്ന പി.ഗോപാലകൃഷ്ണൻ (ദിലീപ്), ചാർലി തോമസ്, സനിൽ കുമാർ, ജി.ശരത്ത് എന്നിവരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. നടൻ ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ല.
ഒന്നാം പ്രതി പൾസർ സുനി 7.5 വർഷം വിചാരണ തടവുകാരനായി കഴിഞ്ഞതുകൊണ്ട് ബാക്കിയുള്ള 12.5 വർഷം കൂടി തടവ് അനുഭവിച്ചാൽ മതി. രണ്ടാം പ്രതി മാർട്ടിന് 13.5 വർഷം കൂടി തടവിൽ കഴിയേണ്ടി വരും. ബാക്കിയുള്ള നാല് പ്രതികൾക്ക് 15 വർഷം കൂടി തടവിൽ കഴിയേണ്ടി വരും. അതേസമയം രണ്ടാം പ്രതി മാര്‍ട്ടിൻ വിധി പ്രസ്താവം കേട്ടതോടെ കോടതിയിൽ പൊട്ടിക്കരഞ്ഞു.
പള്‍സര്‍ ബൈക്കുകള്‍ തിരഞ്ഞുപിടിച്ച് മോഷ്ടിക്കുന്നതിനാല്‍, പള്‍സര്‍ ബൈക്കുകളോടുള്ള പ്രിയം കാരണം, ആദ്യമായി നാട്ടില്‍ പള്‍സര്‍ ബൈക്ക് വാങ്ങിയതിനാല്‍ എന്ന് തുടങ്ങി 'പള്‍സര്‍' സുനി എന്ന പേര് കിട്ടാന്‍ കാരണമായതിന്റെ കഥകള്‍ പലതാണ്. 20 വയസിന് മുന്നേ തന്നെ ലഹരി, മോഷണം, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഇയാള്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ സ്വന്തം നാട്ടില്‍ അധിക കാലം ഇയാള്‍ താമസിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ഇയാളെക്കുറിച്ച് നാട്ടുകാര്‍ക്കും വലിയ അറിവില്ല.
എറണാകുളം വൈറ്റില കേന്ദ്രീകരിച്ച് ടാക്സി ഡ്രൈവേഴ്സ് ക്ലബ് ഉണ്ടാക്കുന്നതോടെയാണ് പള്‍സര്‍ സുനി സിനിമ മേഖലയുമായി ബന്ധമുണ്ടാക്കുന്നത്. സിനിമയില്‍ നിന്നും മറ്റുമുള്ള പ്രമുഖര്‍ ബന്ധപ്പെട്ടാല്‍ ആവശ്യത്തിന് ടാക്സികള്‍ ഏര്‍പ്പെടുത്തി കൊടുക്കുക എന്നതായിരുന്നു ക്ലബിന്റെ ഉദ്ദേശം. അങ്ങനെ സിനിമാക്കാര്‍ക്കൊപ്പമുള്ള സുനിയുടെ യാത്ര ആരംഭിച്ചു. പിന്നാലെ മലയാള സിനിമ മേഖലയിലെ പലരുടെയും വിശ്വസ്തനായി പള്‍സര്‍ സുനി മാറി. പല നായികമാരുടെയും ഡ്രൈവറായും സിനിമ സെറ്റുകളിലെ വാഹനങ്ങളോടിച്ചും മലയാള സിനിമയില്‍ കൂടുതല്‍ ബന്ധങ്ങളുണ്ടാക്കാന്‍ പള്‍സര്‍ സുനിക്ക് കഴിഞ്ഞു.
2013 കാലത്ത് നിരവധി തവണ സുനില്‍ സുരേന്ദ്രന്‍ എന്ന പേരില്‍ പള്‍സര്‍ സുനി ദുബായ് യാത്ര നടത്തിയതായി പൊലീസ് സംശയം പ്രകടിപ്പിച്ചിരുന്നു. അക്കാലത്ത് ദുബായില്‍ നടന്നിട്ടുള്ള പല അനാശാസ്യ കേസുകളിലും പള്‍സര്‍ സുനിക്ക് പങ്കുണ്ടെന്ന് പൊലീസ് സംശയിച്ചിരുന്നു. പള്‍സര്‍ ജയിലില്‍ നിന്നും അയച്ച ഒരു കത്തിനെ ചൊല്ലിയുള്ള അന്വേഷണത്തിന് ഒടുവിലാണ് കേസില്‍ ദിലീപും പ്രതിചേര്‍ക്കപ്പെടുന്നത്. ജൂണ്‍ 28ന് ദിലീപിനെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും ജൂലൈ 10 ലെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവില്‍ ദിലീപ് അറസ്റ്റിലായി.
2017 ഫെബ്രുവരി 23 മുതല്‍ നീണ്ട ഏഴര വര്‍ഷങ്ങള്‍ പള്‍സര്‍ സുനി അഴിക്കുള്ളില്‍ കഴിഞ്ഞു. ഈ കാലയളവിനിടെ പള്‍സര്‍ സുനി സമര്‍പ്പിച്ച പത്ത് ജാമ്യ ഹര്‍ജികളാണ് ഹൈക്കോടതി തള്ളിയത്. തുടര്‍ച്ചയായി ജാമ്യഹര്‍ജി സമര്‍പ്പിച്ചതിന് 25,000 രൂപ പിഴയിടുകയും ചെയ്തു. ഒരിക്കല്‍ ജാമ്യ ഹര്‍ജി നല്‍കി മൂന്ന് ദിവസങ്ങള്‍ക്കിപ്പുറം പള്‍സര്‍ സുനി വീണ്ടും ഹര്‍ജി സമര്‍പ്പിച്ചതിന് പിന്നാലെയാണ് കോടതി നടപടിയെടുത്തത്. ഹൈക്കോടതിയില്‍ കൂടാതെ സുപ്രീം കോടതിയിലും പള്‍സര്‍ സുനിയുടെ ജാമ്യ ഹര്‍ജികള്‍ പലതവണ തള്ളിയിരുന്നു. പിന്നീട് 2024ലാണ് സുപ്രീം കോടതി പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ ട്രാവലറുകളില്‍ ഒന്നിന്റെ ഡ്രൈവറായിരുന്നു പള്‍സര്‍ സുനിയെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി കീഴടങ്ങാനെത്തിയത് പോലും നാടകീയമായിട്ടായിരുന്നു. കോടതി മുറിക്കുള്ളില്‍ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇത് കോടതി കണ്ടില്ലെന്ന് നടിച്ചു. കേസിന്റെ തുടക്കം മുതൽ പ്രതികളുടെ സ്വാധീനത്തെ കുറിച്ച് വാർത്തകൾ പ്രചരിച്ചിരുന്നു. പോലീസിലെ ഉന്നതർ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ സഹായിക്കുന്നതായി ആരോപണം ഉയർന്നിരുന്നു. ദിലീപിന് രാഷ്ട്രീയ സ്വാധീനവും ആവോളമുണ്ടായിരുന്നു. അധികാര കേന്ദ്രങ്ങൾ ദിലീപിന്റെ പണത്തിനു മുന്നിൽ മുട്ടുമുക്കുന്ന കാഴ്ചയും നാം കണ്ടു.
നടിയെ ആക്രമിച്ച കേസിൽ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായാണ് അതിജീവിത വർഷങ്ങൾക്ക് മുമ്പ് ഹൈക്കോടതിയിൽ എത്തിയത്. കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്നും നീതി ഉറപ്പാക്കാൻ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് നടി കോടതിയെ സമീപിച്ചത്. ഭരണമുന്നണിയിലെ രാഷ്ട്രീയക്കാരെ സ്വാധീനിച്ച് കേസ് അവസാനിപ്പിക്കാനാണ് ശ്രമം. സാക്ഷികളെ സ്വാധീനിക്കാൻ ദിലീപിന്‍റെ അഭിഭാഷകർ ശ്രമിച്ചതിന് തെളിവുകൾ പുറത്തുവന്നിട്ടും അന്വേഷണത്തിൽ നിന്ന് അവരെ ഒഴിവാക്കി. ഈ പശ്ചാത്തലത്തില്‍ കോടതി ഇടപെടണമെന്നാണ് അതിജീവിതയുടെ ആവശ്യം. കേസ് തിടുക്കത്തിൽ അവസാനിപ്പിക്കാൻ നീക്കം നടക്കുന്നതായി വിവരം ലഭിച്ചെന്നും ഇത് നീതി നിഷേധത്തിന് ഇടയാക്കുമോ എന്ന ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും നടിയുടെ ഹർജിയിലുണ്ട്. കേസ് അന്വേഷണം അവസാനിപ്പിക്കാൻ അന്വേഷണസംഘത്തിന് മേൽ രാഷ്ട്രീയ സമ്മർദ്ദമുണ്ട്. കേസിലെ പ്രതിയായ ദിലീപ് ഉന്നത രാഷ്ട്രീയ സ്വാധീനം ഉള്ള വ്യക്തിയാണ്. അന്തിമ റിപ്പോർട്ട് തട്ടിക്കൂട്ടി നൽകാൻ നീക്കം നടക്കുകയാണ്. ഭരണകക്ഷിയിലെ അംഗങ്ങളും ദിലീപും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഇതിന് പിന്നിലെന്നും അതിജീവിത ഹർജിയിൽ ആരോപിക്കുന്നു. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിന് തടയിട്ടത് അഭിഭാഷകന്റെ രാഷ്ട്രീയ ബന്ധമാണ്. നീതിക്കായി കോടതിയെ സമീപിക്കുകയല്ലാതെ തനിക്ക് മറ്റ് മാർഗങ്ങൾ ഇല്ലെന്നും നടി കോടതിയെ അറിയിച്ചു. കോടതി മാറാൻ പറഞ്ഞത് മാത്രമാണ് ഇതിൽ ഞ്ഞട്ടിച്ച വസ്തുത. എന്നാൽ അതിജീവിതയുടെ വാക്കുകൾ ബധിര കർണ്ണങ്ങളിലാണ് പതിച്ചത്.
അതിജീവിതയായ നടിയെ ദിലീപ് കേസിൽ കൊണ്ടുവന്നത് അന്നത്തെ ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്താണ്. അങ്ങനെ പീഡനത്തിന് ഇരയായ നടിയും ക്രൈംബ്രാഞ്ചും ഒരേ മനസോടെ നീങ്ങി. ക്രൈംബ്രാഞ്ച് മേധാവിയുടെ നിർദ്ദേശാനുസരണം ദിലീപിൻ്റെ അഭിഭാഷകൻ ബി.രാമൻപിള്ളക്ക് എതിരായ പരാതി നടി ബാർ കൗൺസിലിന് നൽകി. ദിലീപിൻ്റെ അഭിഭാഷകൻ കേസ് അട്ടിമറിക്കുന്നു എന്നാണ് പരാതി. ഇതെല്ലാം ശ്രീജിത്തിന് വിനയായി.
അഭിഭാഷകരായ ബി രാമൻപിള്ള, ടി ഫിലിപ്പ് വർഗീസ്, സുജേഷ് മേനോൻ അടക്കമുള്ളവർക്കെതിരെ ആണ് പരാതി. സീനിയർ അഭിഭാഷകനായ രാമൻപിള്ള സാക്ഷികളെ നേരിട്ട് വിളിച്ചു സ്വാധീനിച്ചതായി പരാതിയിൽ പറഞ്ഞു. രാമൻപിള്ളയുടെ ഓഫിസിൽ വെച്ച് ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ചു. കോടതി ഉത്തരവ് നിലനിൽക്കേ ആണ് ഈ നടപടി ഉണ്ടായത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച അഭിഭാഷകർക്കെതിരെ അന്വേഷണം നടത്തി നടപടി വേണം. നിലവിൽ 20 സാക്ഷികൾ കൂറ് മാറിയതിനു പിറകിൽ അഭിഭാഷകനായ രാമൻപിള്ളയാണെന്നും എന്നും അതിജീവിത ബാർ കൗൺസിലിൽ നൽകിയ പരാതിയിൽ പറയുന്നു.
ക്രൈംബ്രാഞ്ച് രാമൻപിള്ള വക്കീലിനെതിരെ കരുക്കൾ നീക്കിയെങ്കിലും വിജയിച്ചില്ല.രാമൻപിള്ള ക്രൈംബ്രാഞ്ചിനെ വെട്ടി എന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി. ഇതോടെയാണ് ക്രൈംബ്രാഞ്ച മേധാവി എസ്.ശ്രീജിത്ത് നേരിട്ട് കളത്തിൽ ഇറങ്ങിയത്. ഇതു വരെ നടന്ന കാര്യങ്ങളിൽ അദ്ദേഹം തീർത്തും അത്യപ്തനാണ്. അങ്ങനെയാണ് ശ്രീജിത്ത് നേ
രിട്ട് രംഗത്തിറങ്ങിയത്. അതും വിനയായി.രാമൻപിള്ളയാണ് ദിലീപിനെ ഉപദേശിക്കുന്നതെന്ന നി ഗമനത്തിലാണ് ക്രൈം ബ്രാഞ്ചുള്ളത്. രാമൻപിള്ളയെ കുടുക്കിയാൽ ദിലീപ് കുടുങ്ങുമെന്ന്ക്രൈംബ്രാഞ്ച് വിശ്വസിക്കുന്നു.എന്നാൽ ഒന്നും സംഭവിച്ചില്ല. രാമൻ പിള്ളയെ തൊട്ട ശ്രീജിത്ത് കേസിൽ നിന്നും പുറത്തായി.പിന്നീട് അന്വേഷണ തലവനായ ദർവേഷ് സാഹിബ് പ്രതികളെ പൂർണമായി സംരക്ഷിക്കുന്ന തരത്തിൽ പെരുമാറി. ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ വക്കീലായിരുന്നു ബി. രാമൻ പിള്ള.ഇത്തരത്തിൽ പിണറായി സർക്കാർ തന്നെയാണ് ദിലിപ് അടക്കമുള്ള പ്രതികളെ സഹായിച്ചതും ഊരിലോകാനും ശിക്ഷയിളവ് ലഭിക്കാനും അവസരം ഒരുക്കിയതും.
https://www.facebook.com/Malayalivartha


























