പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കര്‍ഷകരെ കേള്‍ക്കാന്‍ നേരമില്ല; കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യമുള്ളതാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ

തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലേക്ക് ഓടി നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തലസ്ഥാന അതിര്‍ത്തികളിലെ തെരുവില്‍ സമരം ചെയ്യുന്ന കര്‍ഷകരെ കേള്‍ക്കാന്‍ നേരമില്ലെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ പറഞ്ഞു. മുതലാളിമാരാണ് രാജ്യത്തിനു സമ്പത്ത് ഉണ്ടാക്കുന്നത് എന്നാണ് ചങ്ങാത്ത മുതലാളിത്തത്തിന്റെ വക്താവായ മോദി കരുതുന്നതെന്നും എല്‍ഡിഎഫ് തെക്കന്‍മേഖലാ ജാഥ എറണാകുളത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം പറഞ്ഞു.
കര്‍ഷകരും കര്‍ഷക തൊഴിലാളികളും മറ്റുതൊഴിലാളികളുമാണ് സമ്ബത്ത് ഉണ്ടാക്കുന്നതെന്നത് അംബാനിമാരുടെയും അദാനിമാരുടെയും കൂട്ടാളിയായ മോദി മനസിലാക്കണം. ഫെഡറല്‍ സംവിധാനം തകര്‍ത്താണ് കാര്‍ഷിക നിയമങ്ങള്‍ ഏകപക്ഷീയമായി നടപ്പാക്കുന്നത്. സര്‍ക്കാരിന്റെ ജനവിരുദ്ധ കര്‍ഷക വിരുദ്ധ നയങ്ങളെ എതിര്‍ക്കുന്നവരൊക്കെ രാജ്യദ്രോഹികളെന്നാണ് ബിജെപി സര്‍ക്കാര്‍ പറയുന്നത്.
കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങള്‍ക്ക് ബോധ്യമുള്ളതാണ്. പ്രകൃതി ദുരന്തങ്ങളും മഹാമാരികളും നേരിട്ടപ്പോള്‍ ജനങ്ങളെ സംരക്ഷിക്കാന്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ കാഴ്ചവച്ചത്. മാനവ വികസന സൂചിക മാത്രമല്ല ഏതു സൂചിക എടുത്തു നോക്കിയാലും കേരളം ഒന്നാംസ്ഥാനത്താണ്. മോദി പൊതുമേഖലയാകെ വിറ്റു തുലയ്ക്കുമ്ബോള് തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്ക്കരിക്കാന് അനുവദിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന് ധീരമായി പ്രഖ്യാപിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha