ദേശീയപാതയിലെ ടോള്‍ പ്ലാസകളില്‍ തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കി.... ഫാസ്ടാഗില്ലാത്ത വാഹനങ്ങള്‍ ഇരട്ടിത്തുക ടോള്‍ നല്‍കേണ്ടി വരും

ദേശീയപാതയിലെ ടോള്‍ പ്ലാസകളില്‍ തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കി. ഇക്കൊല്ലം മൂന്നുതവണയായി നീട്ടിനല്‍കിയ ഇളവാണ് ഇതോടെ അവസാനിക്കുന്നത്. ഫാസ്ടാഗില്ലാത്ത വാഹനങ്ങള്‍ ഇതോടെ ഇരട്ടിത്തുക ടോള്‍ നല്‍കേണ്ടി വരും.
കേന്ദ്ര മോട്ടോര്‍വാഹന നിയമം ഭേദഗതി ചെയ്താണ് കേന്ദ്ര ഗതാഗത മന്ത്രാലയം ഫാസ്ടാഗ് നിര്‍ബന്ധമാക്കിയത്. 2019 ജനുവരി ഒന്നിനാണ് ഫാസ്ടാഗ് നടപ്പാക്കിയത്.
കഴിഞ്ഞ ഡിസംബര്‍ ഒന്നുമുതല്‍ നിര്‍ബന്ധമാക്കുമെന്ന് കേന്ദ്രമറിയിച്ചെങ്കിലും പിന്നീടത് ജനുവരി ഒന്നുമുതല്‍ എന്നാക്കി. ഇത് പിന്നീട് ഫെബ്രുവരി 15-ലേക്കു നീട്ടുകയായിരുന്നു.
വാഹന ഉടമ മുന്‍കൂര്‍ പണമടച്ച് എടുക്കുന്ന പ്രത്യേക അക്കൗണ്ടാണ് ഫാസ്റ്റ്ടാഗ്. വാഹനം ടോള്‍ പ്ലാസയുടെ നിശ്ചിത ദൂരത്തെത്തുമ്പോള്‍, വിന്‍ഡ് സ്‌ക്രീനില്‍ പതിപ്പിച്ച ഇലക്ട്രോണിക് ചിപ്പിലൂടെ ടോള്‍ പ്ലാസയിലെ സ്‌കാനര്‍ വിവരങ്ങള്‍ ശേഖരിക്കും. തുടര്‍ന്ന് റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷനിലൂടെ ടോള്‍ തുക ഈടാക്കും. വാഹനം ടോള്‍ പ്ലാസ കടക്കുമ്പോള്‍ത്തന്നെ ഈടാക്കിയ തുകയുടെ വിവരം ഉടമയുടെ മൊബൈലിലെത്തും.
ഫാസ്ടാഗ് വരുന്നതോടെ മൂന്നു സെക്കന്‍ഡുകൊണ്ട് പണമടച്ച് വാഹനങ്ങള്‍ക്ക് ടോള്‍ പ്ലാസ കടക്കാം. പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ത്തന്നെ ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പഴയ വാഹനങ്ങള്‍ക്ക് ഫാസ്ടാഗെടുക്കാന്‍ ടോള്‍ പ്ലാസകളിലും അനുവദിച്ചിട്ടുള്ള 23 ബാങ്കുകളുടെ ശാഖകളിലും സൗകര്യമുണ്ട്.
ആമസോണ്‍, പേ ടിഎം തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ വഴി ഓണ്‍ലൈനായും എടുക്കാം. വാഹനത്തിന്റെയും ഉടമയുടെയും തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കണം. നൂറുരൂപ കാര്‍ഡ് ആക്ടിവേഷന്‍ ചാര്‍ജ്, 200 രൂപ ആദ്യ മിനിമം ഗഡു, 200 രൂപ റീഫണ്ടബിള്‍ ഡെപ്പോസിറ്റ് എന്നിങ്ങനെ 500 രൂപ ആദ്യമടയ്ക്കണം. പിന്നീട് യാത്രയ്ക്കനുസരിച്ച് തുകയടയ്ക്കാം.
"
https://www.facebook.com/Malayalivartha