പള്ളിപ്പുറം-വൈപ്പിന്‍ സംസ്ഥാന പാതയില്‍ സ്‌കൂട്ടറില്‍ സ്വകാര്യ ബസിടിച്ച് യുവാവിന് ദാരുണാന്ത്യം

പള്ളിപ്പുറം-വൈപ്പിന്‍ സംസ്ഥാന പാതയില്‍ സ്‌കൂട്ടറില്‍ സ്വകാര്യ ബസിടിച്ച് യുവാവിന് ദാരുണാന്ത്യം. നായരമ്പലം വലിയപുരയ്ക്കല്‍ മധുവിന്റെ മകന്‍ വിഷ്ണു (22) ആണ് മരിച്ചത്. എസി മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു.
ഞായറാഴ്ച രാത്രി 8.30-ന് നായരമ്പലം പഴയ ട്രഷറിക്കു മുന്നില്‍ വച്ചായിരുന്നു അപകടം നടന്നത്. സ്‌കൂട്ടറില്‍ നിന്നും തെറിച്ചു വീണ യുവാവ് ബസിനടിയിലേക്ക് തെറിച്ചുപോവുകയായിരുന്നു. പിന്നാലെ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി.
ഞാറക്കലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് എറണാകുളം ജനറലാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
"
https://www.facebook.com/Malayalivartha























