ഗര്‍ഭിണിയായ യുവതിയെ പിതാവും സഹോദരനും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി

ദളിത് യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിന് ഗര്‍ഭിണിയായ യുവതിയെ അച്ഛനും സഹോദരനും ബന്ധുവും ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി. കര്‍ണാടകയിലെ ഹുബ്ബള്ളി ഇനാം വീരാപുര ഗ്രാമത്തില്‍ ഇന്നലെയായിരുന്നു സംഭവം. ഹുബ്ബള്ളി സ്വദേശിനി മന്യ പാട്ടീല്‍ (19) ആണ് കൊല്ലപ്പെട്ടത്. പ്രതികളായ പ്രകാശ്, അരുണ്‍, മന്യയുടെ ബന്ധു വീരണ്ണ എന്നിവരെ ഹുബ്ബള്ളി റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകിട്ടോടെ മന്യയുടെ പിതാവ് പ്രകാശ് ഗൗഡ പാട്ടീലും സഹോദരന്‍ അരുണും സംഘവും ഇവര്‍ താമസിച്ചിരുന്ന വീട്ടിലേക്കെത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ വിവേകാനന്ദയുടെ അച്ഛന്‍, അമ്മ, ബന്ധു ഉള്‍പ്പെടെ വീട്ടിലുണ്ടായിരുന്ന എല്ലാവര്‍ക്കും വെട്ടേറ്റു. സാരമായി പരിക്കേറ്റ മന്യയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാല് മാസം ഗര്‍ഭിണിയായിരുന്നു മന്യ. വിവേകാനന്ദയുടെ അമ്മ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്.
ലിംഗായത്ത് സമുദായത്തില്‍പ്പെട്ട മന്യയും വിവേകാനന്ദ എന്ന ദളിത് യുവാവും കഴിഞ്ഞ മേയിലാണ് വിവാഹിതരായത്. ഇരുവരും ബിരുദ വിദ്യാര്‍ത്ഥികളായിരുന്നു. മന്യയുടെ കുടുംബത്തിന്റെ കടുത്ത എതിര്‍പ്പിനെ മറികടന്നായിരുന്നു വിവാഹം. തുടര്‍ന്ന് ഇരുവരും ഹാവേരിയിലേക്ക് താമസം മാറി. മന്യ ഗര്‍ഭിണിയായതിനെത്തുടര്‍ന്ന് കഴിഞ്ഞ ഒമ്പതാം തീയതിയാണ് ഇവര്‍ ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയത്. പിന്നാലെ മന്യയുടെ വീട്ടുകാര്‍ വിവേകാനന്ദയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പൊലീസ് ഇരുകുടുംബങ്ങളെയും വിളിച്ചുവരുത്തി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha























