കെഎസ്ആർടിസി ഡ്രൈവറുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും മെമ്മറി കാർഡ് മോഷണത്തിനും മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടിരുന്നു

കെഎസ്ആര്‍ടിസി ഡ്രൈവര്‍ നേമം സ്വദേശി യദുവിനെ ആക്രമിച്ചെന്ന കേസില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍, ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവ്, മേയറുടെ സഹോദരന്‍ കെ.എം. അരവിന്ദിന്റെ ഭാര്യ ആര്യ, കണ്ടക്ടർ സുബിൻ എന്നിവരെ ഒഴിവാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അരവിന്ദ് മാത്രമാണ് നിലവില്‍ പ്രതി. ഡ്രൈവർ യദു നല്‍കിയ സ്വകാര്യ ഹര്‍ജി പരിഗണിച്ച് കോടതിയുത്തരവ് പ്രകാരമാണ് എഫ് ഐ ആർ എടുത്തത്. കെഎസ്ആർടിസി ഡ്രൈവറുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും മെമ്മറി കാർഡ് മോഷണത്തിനും ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടിരുന്നു. യദു കോടതിയിൽ സമർപ്പിച്ച ഹർജിയിലായിരുന്നു ഉത്തരവ്. മേയറടക്കം 6 പേരെ പ്രതി ചേര്‍ക്കണം എന്ന് ആവശ്യപ്പെട്ട് യദു വീണ്ടും കോടതിയില്‍ നൽകിയ അപേക്ഷയിലാണ് 6 പേരും ഹാജരാകാൻ കോടതി ഉത്തരവ്. 2024 മെയ് 27 ന് ആര്യയുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ പോലീസ് കോടതിയിൽ അപേക്ഷ നൽകി മൊഴിയെടുത്തിരുന്നു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് മുമ്പാകെയാണ് കൻ്റോൺമെൻ്റ് പോലീസ് ക്രിമിനൽ നടപടിക്രമത്തിലെ വകുപ്പ് 164 പ്രകാരം സാക്ഷിയെന്നവകാശപ്പെടുന്ന ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴിയെടുക്കാൻ അപേക്ഷ നൽകിയത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് മുമ്പാകെയാണ് കൻ്റോൺമെൻ്റ് പോലീസ് ക്രിമിനൽ നടപടിക്രമത്തിലെ വകുപ്പ് 164 പ്രകാരം സാക്ഷിയെന്നവകാശപ്പെടുന്ന ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴിയെടുക്കാൻ അപേക്ഷ നൽകിയത്. ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ മൊഴി രേഖപ്പെടുത്തണമെന്നാണ് പോലീസിന്റെ ആവശ്യം. ഡ്രൈവർക്കെതിരായ ലൈംഗികാക്ഷേപ കേസിലാണ് രഹസ്യ മൊഴി എടുക്കുന്നത്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ കന്‍റോൺമെന്‍റ് പോലീസ് അപേക്ഷ നൽകി.
ഡ്രൈവർ അശ്ലീലം കാണിച്ചതാണ് പ്രശ്നത്തിന്റെ തുടക്കമെന്നു മേയർ ആര്യ രാജേന്ദ്രൻ ആരോപിച്ചിരുന്നു. പിന്നാലെ പരാതിയും നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവദിവസം രാത്രി തന്നെ മേയർ നൽകിയ പരാതിയിൽ ഡ്രൈവറെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു കോടതിയില്‍ സമീപിച്ചതിന് പിന്നാലെയാണ് മേയര്‍ക്കും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്‌ക്കുമെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നത്.
അതേസമയം കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായ കേസിലും ഊര്‍ജിതമായ അന്വേഷണം നടന്നുവരികയാണ്. കേസില്‍ ഡ്രൈവര്‍ എല്‍എച്ച് യദു,കണ്ടക്ടര്‍ സുബിന്‍ , സ്റ്റേഷന്‍ മാസ്റ്റര്‍ ലാല്‍ സജീവ് എന്നിവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മൂവരും നല്‍കിയ മൊഴി പോലീസ് വിശദമായി പരിശോധിച്ചു.
കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി നടത്തുന്ന ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണ്. റിപ്പോര്‍ട്ട് ഉടന്‍ ഗതാഗത മന്ത്രിക്ക് കൈമാറും. കേസില്‍ മേയറും എംഎല്‍എയും ഉള്‍പ്പെടെ അഞ്ച് പ്രതികളാണുള്ളത്. മേയര്‍ ആര്യ രാജേന്ദ്രന്‍, സച്ചിന്‍ ദേവ് എംഎല്‍എ എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് എഫ്‌ഐആറിലുള്ളത്.
പാളയം പബ്ലിക് റോഡിൽ സീബ്രാ ലെയിനിൽ കാർ കുറുകെയിട്ട് കെ എസ് ആർ ടി സി ഡ്രൈവറുടെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും മെമ്മറി കാർഡ് മോഷണത്തിനും മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ കേസെടുക്കാൻ കോടതി മെയ് 7 ന് ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് യദുവിന്റെ ഹര്‍ജി പരിഗണിച്ച് മേയര്‍ക്കെതിരെ കേസെടുക്കാന്‍ കൻ്റോൺമെൻ്റ് സർക്കിൾ ഇൻസ്പെക്ടറോട് ഉത്തരവിട്ടത്. പോലീസിൽ നിന്ന് ലഭിക്കാത്ത സാഹചര്യത്തിൽ ഡ്രൈവർ യദു സമർപ്പിച്ച സ്വകാര്യ അന്യായത്തിലാലാണ് മജിസ്ട്രേറ്റ് അഭിനിമോൾ രാജേന്ദ്രൻ ഉത്തരവ് നൽകിയത്. മേയര്‍ ആര്യാ രാജേന്ദ്രന്‍, ഭര്‍ത്താവ് സച്ചിന്‍ദേവ് എം.എല്‍.എ., മേയറുടെ സഹോദരന്‍ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന ആള്‍ എന്നിവര്‍ക്കെതിരേ കേസെടുക്കാനാണ് കോടതിയുടെ നിര്‍ദേശം. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അന്യായമായി തടങ്കലില്‍വയ്ക്കല്‍, അസഭ്യം പറയല്‍ അടക്കമുള്ള കുറ്റങ്ങൾക്ക് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് കോടതി ഉത്തരവ്. പരാതിയും ഉത്തരവും കോടതി സി ഐക്ക് കൈമാറി. പോലീസ് തൻ്റെ പരാതിയിൽ കേസ് എടുക്കാത്തതിനാലാണ് കെഎസ്ആർടിസി ബസ് തടഞ്ഞ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
മേയറും സംഘവും ബസ് തടഞ്ഞതിൽ ഡ്രൈവറുടെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നില്ല. മേയറുടെ പരാതിയിൽ ഡ്രൈവർക്കെതിരെ മാത്രമാണ് കേസെടുത്തത്. പൊലീസ് മടിക്കുന്ന സാഹചര്യത്തിലാണ് ഡ്രൈവർ യദു മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. സീബ്രാ ലൈനിൽ കാറിട്ട് ബസ് തടഞ്ഞ് കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്നാണ് പരാതി. ഇതിനിടെ, ഡ്രൈവർ മേയറോട് അശ്ലീല ആംഗ്യം കാണിക്കുന്നത് കണ്ടിട്ടില്ലെന്നാണ് ബസ് കണ്ടക്ടർ സുബിൻ പൊലീസിന് മൊഴി നൽകിയത്. പിൻസീറ്റിലായതിനാൽ ഒന്നും കണ്ടിട്ടില്ലെന്നാണ് മൊഴി. മേയർ സഞ്ചരിച്ച വാഹനത്തെ ബസ് ഓവർ ടേക് ചെയ്തിട്ടുണ്ടോയെന്നും വ്യക്തമല്ലെന്നാണ് കൻ്റോൺമെൻ്റ് പൊലീസിന് നൽകിയ മൊഴി. "
https://www.facebook.com/Malayalivartha























