പ്രവാസികൾ ജാഗ്രതൈ നിയമം കടുപ്പിച്ച് എയർലൈനുകൾ നാട്ടിലേക്കുള്ള യാത്രകൾ ഇനി പഴയതുപോലെയല്ല

നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണോ നിങ്ങൾ? എങ്കിൽ പ്രവാസികൾ ഈക്കാര്യങ്ങൾ ശ്രദ്ധിക്കണം കാരണം ഇനി യുഎഇയിൽ നിന്നും നാട്ടിലേക്കുള്ള യാത്രകൾ പഴയതുപോലെയല്ല, അറിയാം പുതിയ മാറ്റങ്ങളും നിയന്ത്രണങ്ങളും
അവധിക്കാലം തുടങ്ങിയതോടെ ഗൾഫിൽ നിന്നു നാട്ടിലേക്കും തിരിച്ചുമുള്ള വിമാനനിരക്ക് വീണ്ടും കുതിച്ചുയർന്നു. ക്രിസ്മസ് അവധിക്കു നാട്ടിൽ പോയി മടങ്ങാൻ ഒരാൾക്ക് 61,000 – 74,100 രൂപ വരെ വേണ്ടിവരും. 4 പേരടങ്ങുന്ന കുടുംബത്തിന്റെ യാത്രയ്ക്കു 3 ലക്ഷം രൂപവരെയാണ് ഈടാക്കുന്നത്.
യാത്ര വിദേശക്കമ്പനികളുടെ വിമാനങ്ങളിലാണെങ്കിൽ കൂടുതൽ ചാർജ് നൽകേണ്ടിവരും. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലേക്കുള്ള നിരക്കും കൂടുതലാണ്. എന്നാൽ ഗൾഫിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്കു താരതമ്യേന കുറഞ്ഞ ചാർജ് മാത്രമാണുള്ളത്.
കുതിച്ചുയരുന്ന യാത്രാചെലവന് പുറമെ പ്രവാസികളെ വലയ്ക്കുന്ന നിരവധി മാറ്റങ്ങൾ യുഎഇയിൽ 2026 ഓടെ വരുന്നു. അതിൽ ഒന്നാണ് യുഎഇയിൽ നിന്ന് നാട്ടിലേക്ക് വരുന്ന വിമാന യാത്രക്കാർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ. അതായത് 2026 ലേക്ക് കടക്കുമ്പോൾ യുഎഇയിലെ വിമാനത്താവളങ്ങളിലും ഇന്ത്യൻ നിയമങ്ങളിലും വന്നിട്ടുള്ള മാറ്റങ്ങളെ കുറിച്ച് കൃത്യമായ ധാരണയുണ്ടെങ്കിൽ മാത്രമേ യാത്ര സുഗമമാക്കാൻ സാധിക്കൂ.
ടിക്കറ്റ് ബുക്കിംഗ് മുതൽ എയർപോർട്ടിലെ സുരക്ഷാ പരിശോധനകൾ വരെ നീളുന്ന കാര്യങ്ങളിൽ ചില മാറ്റങ്ങളും അതുപോലെ ദീർഘ നേരം കാത്തിരുന്ന് പൂർത്തിയാക്കിയ പല എമിഗ്രേഷൻ പ്രോസസ്സുകൾ എളുപ്പമാകുകയും ചെയ്തു. അടുത്ത വർഷത്തോടെ യുഎഇയിലെ വിമാനത്താവളങ്ങൾ പൂർണ്ണമായും ബയോമെട്രിക് സംവിധാനങ്ങളിലേക്ക് മാറുകയാണ്.
ദുബായ്, അബുദാബി വിമാനത്താവളങ്ങളിൽ പാസ്‌പോർട്ടും ടിക്കറ്റും കയ്യിൽ പിടിക്കാതെ തന്നെ വിരലടയാളമോ കണ്ണ് പരിശോധനയോ വഴി ഇമിഗ്രേഷൻ പൂർത്തിയാക്കാം. എന്നാൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ എത്തുമ്പോൾ ഇതേ നടപടികൾ എളുപ്പമാക്കാൻ 'ഡിജി യാത്ര' പോലുള്ള ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് വഴി യാത്രക്കാർക്ക് എളുപ്പത്തിൽ പുറത്ത് കടക്കാം.
അതുപോലെ വിദേശ പാസ്‌പോർട്ടുള്ള മലയാളികൾ ഇന്ത്യയിലേക്ക് പോകുമ്പോൾ ഇപ്പോൾ നിർബന്ധമാക്കിയിട്ടുള്ള ഇ-അറൈവൽ പോർട്ടലുകൾ യാത്രയ്ക്ക് 72 മണിക്കൂർ മുമ്പെങ്കിലും പൂരിപ്പിക്കാൻ ശ്രദ്ധിക്കണം. ഇത് വഴി എയർപോർട്ടിലെ നീണ്ട ക്യൂ ഒഴിവാക്കാൻ സഹായിക്കും. കൂടാതെ ബാഗേജ് പോളിസികളിലും കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.
ഇതാണ് യാത്രക്കാരെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിക്കുന്നത്. 2026 ൽ പല എയർലൈനുകളും ലഗേജ് തൂക്കത്തിൽ കൂടുതൽ കർശനമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അതായത് പ്രത്യേകിച്ചും ബഡ്ജറ്റ് എയർലൈനുകളായ എയർ ഇന്ത്യ എക്സ്പ്രസ്സ്, ഇൻഡിഗോ എന്നിവയിൽ ടിക്കറ്റ് എടുക്കുമ്പോൾ 'ലഗേജ് ഫ്രീ' ടിക്കറ്റാണോ എന്ന് യാത്രക്കാർക്ക് പ്രത്യേകം പരിശോധിക്കണം.
കാരണം 7 കിലോ ഹാൻഡ് ലഗേജ് എന്ന നിയമം നിലവിൽ കർശനമായി പരിശോധിക്കുന്നുണ്ട്. കൂടാതെ ലാപ്ടോപ്പ് ബാഗ് ഉൾപ്പെടെയുള്ള തൂക്കം ഇതിൽ ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ ബാഗ് പാക്ക് ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മിക്ക പ്രവാസികളും നാട്ടിലേക്കുള്ള സാധനങ്ങൾ കാർഡ്ബോർഡ് ബോക്സുകളിലാക്കിയാണ് കൊണ്ടുവരാറുള്ളത്.
അതിനാൽ ഇതിന് അധിക ഭാരം ഉണ്ടായാൽ അധിക തുക ഈടാക്കാനോ അല്ലെങ്കിൽ ഇത് നിരസിക്കാനോ ഉള്ള സാധ്യത കൂടുതലാണ്. ഇത് കണക്കിലെടുത്ത് കൊണ്ട് പ്രവാസികൾ ഗുണനിലവാരമുള്ള ട്രാവൽ ബാഗുകൾ ഉപയോഗിക്കുന്നതാണ് ഏറ്റവും മികച്ചത്. 2025 ന്റെ അവസാന മാസങ്ങളിൽ വരുത്തിയ ഒരു കർശന നിയന്ത്രണമാണ് വിമാനങ്ങളിൽ കൊണ്ട് പോകുന്ന ചില ഇലക്ട്രോണിക് സാധനങ്ങളുടെ വിലക്ക്.
അതായത് വിമാനത്തിനുള്ളിൽ പവർ ബാങ്ക് ഉപയോഗിക്കുന്നതിനും ചാർജ് ചെയ്യുന്നതിനും ഏർപ്പെടുത്തിയ നിരോധനം 2026 ലും തുടരുമെന്നാണ് അറിയിപ്പ്. ലിഥിയം ബാറ്ററികൾ ചൂടായി തീപിടുത്തമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ തീരുമാനം നടപ്പിലാക്കിയത്. നേരത്തെ തന്നെ ചില വിമാനങ്ങൾ ഈകാര്യങ്ങൾ പാലിക്കുണ്ടെങ്കിലും ഈയിടയ്ക്കാണ് കൂടുതൽ വിമാന കമ്പനികൾ ഈ നിയന്ത്രണം കൊണ്ടുവന്നത്.
ഇനി മുതൽ പവർ ബാങ്ക് ഹാൻഡ് ബാഗിൽ സൂക്ഷിക്കാം എന്നല്ലാതെ വിമാനത്തിനുള്ളിൽ പുറത്തെടുക്കാൻ കാരണവശാലും അനുവാദമില്ല. കൂടാതെ, ലാപ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവയുടെ ബാറ്ററികൾക്ക് കേടുപാടുകൾ ഇല്ലെന്ന് ഉറപ്പുവരുത്തണം ഇത് അത്യാവശ്യമാണ്. ഇനി സ്വർണ്ണം കൊണ്ടുപോകുന്നവർ ഇന്ത്യൻ കസ്റ്റംസ് നിയമങ്ങൾ കൃത്യമായി പാലിക്കണം.
അതേസമയം യുഎഇയിലെ പുതിയ വാരാന്ത്യ അവധി കണക്കിലെടുത്ത് വെള്ളി മുതൽ തിങ്കൾ വരെയുള്ള ദിവസങ്ങളിൽ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരാൻ സാധ്യതയുണ്ട്. അതിനാൽ 2026 ലെ സ്കൂൾ അവധിക്കാലവും ആഘോഷങ്ങളും മുൻകൂട്ടി കണ്ട് 3 4 മാസം മുമ്പ് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് വലിയ സാമ്പത്തിക ലാഭമുണ്ടാക്കും.
https://www.facebook.com/Malayalivartha























