വരുന്നത് ലാ നിനാ തന്നെ കൊടും തണുപ്പിലേക്ക്.. മഴവരില്ല...പക്ഷേ തണുത്ത് വിറയ്ക്കും..ALERT ഇങ്ങനെ

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ഒരിടത്തും മഴ സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എന്നാൽ കേരളത്തിൽ തണുപ്പ് കടുക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. സമുദ്രതാപം വർധിപ്പിക്കുന്ന എൽ നിനായ്ക്കു പകരം ലാ നിനാ പ്രതിഭാസം ലോകമെങ്ങും അനുഭപ്പെടുന്നതിനാൽ ഇത്തവണ ആഗോള തലത്തിൽ തണുപ്പേറിയ ക്രിസ്മസിനാണ് സാധ്യതയെന്ന് ലോക കാലാവസ്ഥാ സംഘടന പറയുന്നു. ഇതോടൊപ്പം സൈബീരിയയിൽ നിന്നുള്ള അതിശൈത്യം നിറഞ്ഞ കാറ്റ് ഹിമാലയവും കടന്ന് ഇപ്പോൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് കടക്കുന്നതായും ചില നിരീക്ഷകർ കണ്ടെത്തി. കർണാടത്തിന്റെ പല ഭാഗത്തും കഴിഞ്ഞ ദിവസങ്ങളിൽ 7 ഡിഗ്രി വരെയായി താപനില കുറഞ്ഞ് ശൈത്യ തരംഗം എത്തിയത് നിരീക്ഷകരെ അമ്പരപ്പിച്ചു. ആകാശം തെളിയുന്നതോടെ അടുത്തയാഴ്ചയും ജനുവരി മാസത്തിലും സംസ്ഥാനത്ത് കൂടുതൽ ശൈത്യം അനുഭവപ്പെടാനാണു സാധ്യത.
മൂന്നാറിൽ അതിശൈത്യം
ഏതാനും ദിനങ്ങളായി മലയോര മേഖലയിൽ കനത്ത തണുപ്പ് തുടരുകയാണ്. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഇടുക്കിയിലെ മൂന്നാർ ഉൾപ്പെടെയുള്ള മലയോര മേഖലയിൽ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലേക്ക് എത്തിയിരുന്നു. വരും ദിവസങ്ങളിലും കാലാവസ്ഥ സമാനമായി തുടരാനും മൈനസ് ഡിഗ്രിയിലേക്ക് എത്താനും സാധ്യതയുണ്ട്.
മൂന്നാറിലെ തെന്മല, നല്ലതണ്ണി, നടയാർ, കന്നിമല തുടങ്ങിയ എസ്റ്റേറ്റ് മേഖലകളിലാണ് അതിശൈത്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താപനില ഈ പ്രദേശങ്ങളിൽ പൂജ്യം ഡിഗ്രിയിലെത്തിയപ്പോൾ മൂന്നാർ ടൗണിൽ പുലർച്ചെ രേഖപ്പെടുത്തിയത് 1.7 ഡിഗ്രി സെൽഷ്യസാണ്. എന്നാൽ ജനവാസ മേഖലകളിലും എസ്റ്റേറ്റുകളുടെ ഉൾപ്രദേശങ്ങളിലും താപനില മൈനസ് ഡിഗ്രിയിൽ എത്തിയതായാണ് നാട്ടുകാർ പറയുന്നത്. അതേസമയം ശബരിമലയിൽ അനുകൂല കാലാവസ്ഥയാണ് പ്രവചിച്ചിരിക്കുന്നത്. പമ്പ, നിലയ്ക്കൽ,സന്നിധാനം എന്നിവിടങ്ങളിൽ 23 വരെ അനുകൂല കാലാവസ്ഥയാണ്. ഈ പ്രദേശങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. എന്നാൽ തണുപ്പുണ്ടാകും.
ശബരിമലയിൽ അനുകൂല കാലാവസ്ഥയാണ് പ്രവചിച്ചിരിക്കുന്നത്. പമ്പ, നിലയ്ക്കൽ,സന്നിധാനം എന്നിവിടങ്ങളിൽ 23 വരെ അനുകൂല കാലാവസ്ഥയാണ്. ഈ പ്രദേശങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. എന്നാൽ തണുപ്പുണ്ടാകും.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (21/12/2025) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രത നിർദേശം
21/12/2025 & 22/12/2025 : തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, തെക്ക് പടിഞ്ഞാറൻ അറബിക്കടലിൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
ജാഗ്രതാ നിർദേശങ്ങൾ
ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.
https://www.facebook.com/Malayalivartha

























